സെന്റ് ആന്റണീസ് എച്ച് എസ് എസ് അമ്മാടം

Schoolwiki സംരംഭത്തിൽ നിന്ന്
14:13, 4 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunirmaes (സംവാദം | സംഭാവനകൾ)
സെന്റ് ആന്റണീസ് എച്ച് എസ് എസ് അമ്മാടം
വിലാസം
അമ്മാടം

{ത്രിശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ല[[{ത്രിശ്ശൂര്‍]]
വിദ്യാഭ്യാസ ജില്ല ത്രിശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
04-01-2017Sunirmaes

[[Category:{ത്രിശ്ശൂര്‍ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ]]




അമ്മാടംഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. അമ്മാടം സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. Rev.Fr.ജോസഫ് ചുങ്കത്ത് എന്ന പുരോഹിതന്‍ 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ത്രിശ്ശൂര്‍ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. Rev.Fr.ജോസഫ് ചുങ്കത്ത് എന്ന പുരോഹിതനാണ് ആ വിദ്യാലയം സ്ഥാപിച്ചത്. Mr. ജോസഫായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു യു പി സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ ശ്രീ ജോസഫിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്. നല്ല ഒരു സ്കൗട്ട് & ഗൈഡ്സ് റ്റിം ഉണ്ട്
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്. നല്ല ഒരു ബാന്റ് ട്രൂപ്പ് ഈ സ്കൂളീനുണ്ട്. ഒരു റ്റിച്ചര് ഇതിന്റെ ചുമതല വഹിക്കുന്നു.11 കുട്ടികളും അവരെ സഹായിക്കാന്‍ മറ്റ് കുട്ടികളും ഇതില്‍ സജിവപങ്കാളികളാണ്. എല്ലാ ആ ഘോഷങ്ങള്‍ക്കും വാദ്യ മേളം ഉണ്ട
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

തൃശ്ശൂര്‍ അതിരുപത കോര്‍പ്പറേറ്റ് ഏജന്‍‍സിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.റെവ. ഫാ.തോമാസ് കാക്കശ്ശേരിയാണ് കോര്‍പ്പറേറ്റ് മേനേജര്‍ .നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഫാ.ജോസഫ് മുരിങ്ങാത്തേരിയാണ്സ്കൂള്‍ മാനേജര്‍. ഹൈസ്കൂള്‍ വിഭാഗത്തിന്റെ എച്ച് .എം. Mr. ജോസഫ് സീ.കെ.യുംഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ Smt.അല്‍ഫോണ്‍സ സി ഫ്രാന്‍സിസുമാണ്..

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1985 - 93 ശ്രീ ജോസഫ് മാസ്റ്റര്‍
1993 - 99 ശ്രീ കെ എല്‍ ജോണ്‍സന്‍ മാസ്റ്റര്‍
1999 - 03 ശ്രീ പൊറിഞ്ചു മാസ്റ്റര്‍
2003 - ശ്രീ ജോസഫ് സി കെ