ജി യു പി എസ് നന്ദിപുലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
21:44, 26 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23260 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആദ്യത്തെ അധ്യാപകനായിരുന്നു കോമ്പത്ത് രാമൻമേനോൻ. ആദ്യത്തെ പിന്നോക്ക വിഭാഗങ്ങളിലെ വിദ്യാർത്ഥിയായിരുന്നു ചിറ്റിയത്ത് കുഞ്ഞൻ. കണക്ക്,എഴുത്ത്,വായന എന്നിവയായിരുന്നു അന്ന് അഭ്യസിപ്പിച്ചിരുന്നത്. വീട്ടുമുറിയിൽ ആരംഭിച്ച പഠനം സ്കൂൾ കെട്ടിടത്തിലേക്ക് മാറാൻ 2 വർഷം എടുത്തു.1920 ൽ ശ്രീ ചാത്തുണ്ണി വൈദ്യർ സംഭാവനയായി നൽകിയ 65 സെന്റ് സ്ഥലത്ത് തദ്ദേശ വാസികളുടെ സഹകരണത്തോടെ മുളയും ഓലയും കൊണ്ട് മേഞ്ഞ മണ്ണുകൊണ്ട് തറയും ചുവരും ഉള്ള താൽക്കാലിക കെട്ടിടം ഉണ്ടാക്കി,3 ക്ലാസുകളിലാണ് അന്ന് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.

രണ്ടു ഒന്നാം ക്ലാസും ഒരു രണ്ടാം ക്ലാസും. രണ്ടാം ക്ലാസിലെ അധ്യാപകനായിരുന്ന കെ രാമൻ മേനോൻ ആയിരുന്നു അന്നത്തെ ഹെഡ് മാസ്റ്റർ. ഒന്നാം  ക്ലാസിൽ A ഡിവിഷനിൽ കെ. കരുണാകരപ്പണിക്കരും B ഡിവിഷനിൽ സി. നാണു മേനോനുമായിരുന്നു അധ്യാപകർ. കുണ്ടനി കുമാരനായിരുന്നു അന്നത്തെ മാസപ്പടി.

             പെൺകുട്ടികൾക്കും വിദ്യാഭ്യാസിക്കാനുള്ള അവസരം നൽകിയിരുന്നു. തെക്കുഭാഗത്ത് നിന്നുള്ള, കൂടുതലും ചേന്ദമംഗലം,ചെറായി പ്രദേശങ്ങളിൽ നിന്നുള്ള അധ്യാപകർ ഇവിടെ വരികയും സ്കൂളിന്റെ പരിസരങ്ങളിൽ ഉള്ള വീടുകളിൽ താമസിച്ച് വിദ്യാഭ്യാസിപ്പിക്കുകയും ചെയ്തിരുന്നു.എന്നാൽ അധികകാലം കുണ്ടനി കുടുംബത്തിന്റെ അധീനതയിൽ ഈ വിദ്യാലയം പ്രവർത്തിച്ചിരുന്നില്ല. അതിനു കാരണമുണ്ടായിരുന്നു. വിദ്യാലയത്തിന് തൊട്ടടുത്ത് ഇന്നും പ്രൗഡിയോടെ നിലനിൽക്കുന്ന ഒരു ക്ഷേത്രമാണ് പയ്യൂർ കാവ് ക്ഷേത്രം. അക്കാലത്ത് ക്ഷേത്രത്തിലേക്ക് പോകാനുള്ള വഴി സ്കൂളിന് തൊട്ടു മുൻപിൽ കൂടിയായിരുന്നു. തൊട്ടുകൂടായ്മയും തീണ്ടി കൂടായ്മയും നിലനിന്നിരുന്ന അക്കാലത്ത് പിന്നോക്ക വിഭാഗക്കാർ വിദ്യാഭ്യാസിച്ചിരുന്ന ഈ വിദ്യാലയത്തിനു മുൻപിൽ കൂടി ക്ഷേത്രത്തിലേക്ക് പോകുക എന്നത് സവർണ്ണ ഹിന്ദുക്കൾക്ക് അരോചകമായി തോന്നി.അവരുടെ ഭാഗത്തുനിന്നും മുറുമുറുപ്പുകൾ ഉയർന്നുവന്നു വിദ്യാഭ്യാസപരമായും ധനപരമായും ഒരു ജന്മിത്വം കുണ്ടനി കുടുംബക്കാർക്കു ഉണ്ടായിരുന്നതിനാൽ ഈ മുറു മുറുപ്പുകളെല്ലാം അസ്ഥാനത്തായി  എങ്കിലും ഇതിനൊരു പരിഹാരമായി സ്കൂൾ സർക്കാർ അധീനതയിൽ വിടാൻ അവർ തീരുമാനിക്കുകയും ചെയ്തു.