എ.എം.എൽ.പി.എസ്. വില്ലൂർ / 2022-23 വർഷത്തിലെ സ്കൂൾ പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എ.എം.എൽ.പി.എസ്. വില്ലൂർ / 2022-23 വർഷത്തിലെ സ്കൂൾ പ്രാദേശിക പത്രം

സസ്യങ്ങളിലെ വൈവിധ്യങ്ങൾ തേടി എ.എം.എൽ.പി സ്കൂൾ വില്ലൂർ


കോട്ടക്കൽ: സ്കൂൾ പരിസരത്തെ നൂറ്റിപതിനൊന്ന് സസ്യങ്ങളുടെ പേരുകൾ തിരിച്ചറിഞ്ഞ് പട്ടിക പെടുത്തിയിരിക്കുകയാണ് എ.എം.എൽ.പി സ്കൂൾ വില്ലൂരിലെ പരിസ്ഥിതി ക്ലബിലെ കുട്ടികൾ .സ്കൂളിൽ തയ്യാറാകുന്ന ജൈവവൈവിധ്യ രജിസ്റ്ററിൽ ഉൾപ്പെടുത്താൻ വേണ്ടിയാണ് വേറിട്ട ഈ പ്രവർത്തനം സംഘടിപ്പിച്ചിരിക്കുന്നത്. ഔഷധസസ്യങ്ങൾ ,ഭക്ഷണത്തിന് ഉപയോഗിക്കുന്നവ, വള്ളിച്ചെടികൾ, പുൽവർഗങ്ങൾ എന്നിങ്ങനെ വിവിധ തരം സസ്യങ്ങളുടെ പേരുകൾ ആണ് കുട്ടികൾ കണ്ടെത്തിയത്.പരിപാടിക്ക് കോട്ടക്കൽ ആര്യവൈദ്യശാല ജീവനക്കാരനായ എൻ.കെ ജനാർദ്ദനൻ നേതൃത്വം നൽകി.ടി സി സിദിൻ അധ്യക്ഷം വഹിച്ച ചടങ്ങിൽ കെ.പി ഏലിയാമ്മ സ്വാഗതവും എം.മുഹമ്മദ് ശരീഫ് നന്ദിയും പറഞ്ഞു. കണ്ടെത്തിയ സസ്യങ്ങളുടെ ശാസ്ത്രീയ നാമങ്ങൾ ഓരോ വിദ്യാർത്ഥിയും കണ്ടെത്തി രജിസ്റ്ററിലേക്ക് ചേർക്കും. തുടർന്ന് സ്കൂൾ തലത്തിൽ രജിസ്റ്റർ ക്രോഡികരിക്കും.

സസ്യങ്ങളിലെ വൈവിധ്യങ്ങൾ തേടി

വിദ്യാരംഗം ഉദ്ഘാടനവും ഡിജിറ്റൽ മാഗസീൻ പ്രകാശനവും

വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം പി. ഇന്ദിര ദേവി നിർവ്വഹിക്കുന്നു

വിദ്യാരംഗം ഉദ്ഘാടനവും ഡിജിറ്റൽ മാഗസീൻ പ്രകാശനവും

എ.എം.എൽ.പി സ്കൂൾ വില്ലൂർ വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനവും ഓല പീപ്പി ഓൺലൈൻ മാഗസീൻ പ്രകാശന പരിപാടിയും നടന്നു.വിദ്യാരംഗം ജില്ലാ കോ-ഓഡിനേറ്റർ പി. ഇന്ദിര ദേവി ഉദ്ഘാടനം ചെയ്തു. പാട്ടുവഞ്ചി ശിൽപശാലക്ക് മോഹൻ ദാസ് കരംചന്ദ് നേതൃത്വം നൽകി. ജസ അസ്ലം അധ്യക്ഷൻ വഹിച്ച ചടങ്ങിൽ പി.മോഹൻദാസ് ആശംസ അർപ്പിച്ചു.എം.മുഹമ്മദ് ഷെരീഫ് നന്ദി പറഞ്ഞു