ഗേൾസ് ഹൈസ്കൂൾ കരുനാഗപ്പള്ളി/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
18:51, 17 മേയ് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk41032 (സംവാദം | സംഭാവനകൾ) (→‎ലഹരിക്കെതിരെ നവ കേരള മ‍ുന്നേറ്റം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചിത്രങ്ങൾ

അന്താരാഷ്ട്രലഹരി വിരുദ്ധദിനം

ജൂൺ.26 അന്താരാഷ്ട്രലഹരി വിരുദ്ധദിനത്തിൻ്റെ ഭാഗമായി ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച് എസ്.പി.സി.കേഡറ്റുകൾ..
കരുനാഗപ്പള്ളി ഗേൾസ് എച്ച്. എസിലെ എസ്.പി.സി കേഡറ്റുകൾ ലഹരി പദാർത്ഥങ്ങൾക്കെതിരെ മൺചിരാതുകൾ തെളിച്ച് ലഹരിവിരുദ്ധ പ്രതിഞ്ജയെടുത്തു. പരിപാടിയിൽ ശ്രീ. വി.പി. ജയപ്രകാശ്മേനോൻ അദ്ധ്യക്ഷനായിരുന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി. കെ.ജി.അമ്പിളി സ്വാഗതം ആശംസിച്ചു. എക്സൈസ് പ്രിവൻ്റീവ് ഓഫീസർ.അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. സബ് ഇൻസ്പെക്ടർ ശ്രീ.ഉത്തരക്കുട്ടൻ മൺചിരാതുകൾ തെളിച്ചു. തുടർന്ന് കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോബും അരങ്ങേറി. വുമൺ സിവിൽ എക്സൈസ് ഓഫീസർ ഷിബി പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. പരിപാടിയിൽ അദ്ധ്യാപകരായ ദിലീപ്, എം.സുജ, കരുൺ, വുമൺ സിവിൽ എക്സ്സൈസ് ഓഫീസർ ആസിയ എന്നിവർ ആശംസകൾ അർപ്പിച്ചു.

ലഹരിക്കെതിരെ നവ കേരള മ‍ുന്നേറ്റം

പഠനമാണ് ലഹരി എസ് പി സി പ്രോഗ്രാം ലഹരിയോട് നോ പറയാം

സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരെ നവകേരളം പരിപാടിയുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിലെ കുട്ടികളും അദ്ധ്യാപകരും പിടിഎ ഭാരവാഹികളും ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു. വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ു
എൻ സി സി കേഡറ്റ‍ുകൾ അവതരിപ്പിച്ച നൃത്തം വിഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യ‍ുക