സി.ആർ.എച്ച്.എസ് വലിയതോവാള/ സത്യമേവ ജയതേ
സോഷ്യൽമീഡിയ, ഇന്റർനെറ്റ് എന്നിവയുടെ ഉപയോഗത്തെക്കുറിച്ച് സത്യമേവ ജയതേ എന്നപേരിൽ കുട്ടികൾക്ക് പരിശീലനം നൽകി. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്ന സാഹചര്യത്തിൽ ഇന്റർനെറ്റ് നമ്മുടെ നിത്യജീവിതത്തിൽ എത്രമാത്രം സ്വാധീനം ചെലുത്തുന്നുവെന്നും, തീരുമാനങ്ങളെടുക്കുന്നതിൽ എത്രമാത്രം ഇന്റർനെറ്റ് സ്വാധീനിക്കപ്പെടുന്നുവെന്നും പരിശീലനത്തിൽ പറയുകയുണ്ടായി.
സോഷ്യൽമീഡിയയിൽ ലഭ്യമായ വിവരങ്ങളുടെ ഉത്ഭവം, പ്രചരണം, ഉദ്ദേശ്യം എന്നിവയെക്കുറിച്ച് പഠിതാക്കളെ ഓർമ്മപ്പെടുത്തുകയും ബോധ്യപ്പെടുത്തുകയും ചെയ്തു. പരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടേയും ശരിയായ ഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെ കുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ കുട്ടികൾ നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും ചർച്ച ചെയ്തു. അദ്ധ്യാപകർക്കുള്ള പരിശീലനം സ്കൂൾ ഐ.റ്റി കോർഡിനേറ്റർ ശ്രീമതി മിനിമോൾ തോമസ് നിവ്വഹിച്ചു. വിവിധ ക്ലാസുകളിലെ പരിശീലനം വിവിധ അദ്ധ്യാപകർ നടത്തുകയുണ്ടായി. 2022 അധ്യയന വർഷത്തെ സത്യമേവ ജയതേ ക്ലാസുകൾ ശ്രീമതി മിനിമോൾ തോമസ് ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കും ശ്രീ ജോർജ്ജ് പുതുശേരി യുപി വിഭാഗം കുട്ടികൾക്കും നൽകി