ജി.യു.പി.എസ്. ചെങ്ങര/ക്ലബ്ബുകൾ/ശാസ്ത്ര ക്ലബ്ബ്/2022-23

Schoolwiki സംരംഭത്തിൽ നിന്ന്
18:26, 14 ഏപ്രിൽ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gups48253 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്ര ക്ലബ് ഉദ്ഘാടനവും ചാന്ദ്ര ദിനാചരണവും

ലൂണാർ എക്സ്പോ
ലൂണാർ എക്സ്പോ.

ജി യു പി എസ് ചെങ്ങരയില ചന്ദ്രദിനാഘോഷം വിപുലമായ പരിപാടികളോട് കൂടി ആചരിച്ചു. ജൂലൈ 18 ന് നടന്ന ക്ലാസ്സ്‌ തല ക്വിസ് മത്സരത്തോട് കൂടിയാണ് പരിപാടികൾ  ആരംഭിച്ചത്. ക്ലാസ്സ്‌ തല ക്വിസിൽ ഏറ്റവും കൂടുതൽ മാർക്ക്‌ ലഭിച്ച 10 പേരെ ഫൈനൽ റൗണ്ടിലേക്ക് തിരഞ്ഞെടുത്തു. അവരെ 5 ടീമുകളാക്കി തിരിച്ചു. മെഗാ ക്വിസ് മത്സരം ജൂലൈ 21ന് ഉച്ചക്ക് സ്കൂൾ ഹാളിൽ വച്ചു നടന്നു. ജൂലൈ 21 ന് പ്രത്യേക അസംബ്ലി വിളിച്ചു ചേർക്കുകയും അന്ന് സ്കൂളിലെ എല്ലാ ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം നടക്കുകയും ചെയ്തു. ക്ലബ് സംഘടിപ്പിച്ച സയൻസ് എക്സ്പോ കുട്ടികളിൽ ശാസ്ത്ര താത്പര്യം വർധിപ്പിച്ചു.

ട്രിക്സ് ആന്റ് ട്രാക്സ്

കുട്ടികളിൽ കൗതുകമുണർത്തി ചെങ്ങര ജി യു പി സ്‌കൂളിൽ ശാസ്ത്രോപകരണ ശില്പശാല സംഘടിപ്പിച്ചു. സർവ്വശിക്ഷാൻ അഭിയാന്റെ ഭാഗമായുള്ള എൻഹാൻസ് ലേർണിംഗ് ആംബിയൻസ് (ELA) പ്രൊജക്റ്റിന്റെ ഭാഗമായി സ്‌കൂൾ മാനേജ്‌മെന്റ് സംഘടിപ്പിച്ച പ്രോഗ്രാമിൽ സംസ്ഥാന അധ്യാപക അവാർഡ് ജേതാവും പ്രമുഖ മോട്ടിവേഷൻ സ്പെഷ്യലിസ്റ്റുമായ  ബിജു മാത്യു ക്ലാസുകൾക്ക് നേത്യത്വം നൽകി. കുട്ടികളിൽ ചെറുപ്പത്തിലേ ശാസ്ത്രാഭിരുചി വളർത്തിയാൽ അവരെ കഴിവുറ്റ ശാസ്ത്രജ്ഞമാരായി കണ്ടത്താമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികളിൽ ശാസ്ത്ര ബോധം അന്യം നിന്ന് പോകാതെ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ട്രിക്സ് ആൻഡ് ട്രാക്സ് എന്ന പേരിൽ സംഘടിപ്പിച്ച ശാസ്ത്രോപകരണ ശില്പശാല അരീക്കോട് ബി പി സി രാജേഷ് പി.ടി ഉദ്‌ഘാടനം ചെയ്തു.