ജി.എൽ.പി.എസ് പെരുമ്പത്തൂർ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

128 വിദ്യാർത്ഥികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത ചെറിയ തോതിലെങ്കിലും അനുഭവിക്കുന്നുണ്ട്. എം.എൽ. എ അനുവദിച്ച പുതിയ രണ്ട് ക്ലാസ്സ് റൂം ഉൾപ്പടെ ഏഴ് ക്ലാസ്സ് റൂമുകൾ ഉണ്ട് . എന്നാൽ സ്റ്റാഫ്റൂം, ലൈബ്രറി ,സ്മാർട്ട് ക്ലാസ്സ് റൂം, കമ്പ്യൂട്ടർ ലാബ് തുടങ്ങിയവക്ക് പ്രത്തേകം റൂമുകളില്ല

വെള്ളം

സ്കൂളിൻറെ ദൈനദിന ആവശ്യത്തിനുള്ള വെള്ളത്തിന് സ്കൂളിലുള്ള ഒരു കിണറിനേയാണ് ആശ്രയിക്കുന്നത്. പൊതുവേ ജലസമൃദ്ധമാണ്

മൂത്രപ്പുര, ടോയ് ലറ്റ്

സ്കൂളിൽ കുട്ടികൾക്കും അധ്യാപർക്കും ഉപയോഗിക്കാനാവശ്യമായ ടോയ്ലറ്റ് മൂത്രപ്പുര ഉണ്ട് എങ്കിലും എണ്ണം കുറവുണ്ട്

കളിസ്ഥലം

സ്കൂളിൽ കുട്ടികൾക്ക് കളിക്കാൻ സ്കൂൾ ഗ്രൗണ്ട് ഇല്ല. വിശാലമായ ഒര് മുറ്റം ഉണ്ട്. പക്ഷെ മഴക്കാലമായാൽ ഉറവയും ചെളിയും കാരണത്താൽ മൂന്നോ നാലോ മാസം മാത്രമേ ഗ്രൌണ്ട് ഉപയോഗ്യമാകാറുള്ളൂ. .

കമ്പ്യൂട്ടർ & ലൈബ്രറി

സ്കൂളിൽ പൊതുവായി കമ്പ്യൂട്ടർ ലാബോ ലൈബ്രറിയോ ഇല്ലാ എങ്കിലും കുട്ടികൾക്ക് പഠിക്കാൻ നാല് ലാപ് ടോപുകളും രണ്ട് എൽ.സി.ഡി പ്രൊജക്ടറും, ധാരാളം പുസ്തകങ്ങളും ഉണ്ട്.