ജി. വി. എച്. എസ്. എസ്. മലമ്പുഴ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
സൗകര്യങ്ങൾ
സ്കൂൾ പ്രവർത്തനങ്ങൾക്കാവശ്യമായ മികച്ച സൗകര്യങ്ങളാണ് കാലാകാലങ്ങളിൽ സ്കൂൾ അദ്ധ്യാപകരും പിടിഎയും വിദ്യാർഥികൾക്കായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
വൈദ്യുതീകരിച്ച ക്ലാസ് മുറികൾ
ലൈറ്റ്, ഫാൻ, പവർ സോക്കറ്റ് എന്നിവ സഹിതം വൈദ്യുതീകരണം നടത്തിയ നാൽപതു ക്ലാസ്റൂമുകളുണ്ട്. ലോവർ പ്രൈമറി വിഭാഗം ഒൻപതു ക്ലാസ് മുറികളിലും, അപ്പർ പ്രൈമറി വിഭാഗം പന്ത്രണ്ടു ക്ലാസ്സ്മുറികളിലും, ഹൈസ്കൂൾ വിഭാഗം പന്ത്രണ്ടു ക്ലാസ്സ്മുറികളിലും ഹയർ സെക്കന്ററി വിഭാഗം ആറു ക്ലാസ് മുറികളിലും പ്രവർത്തിച്ചു വരുന്നു.
ഓഫീസ് മുറികൾ
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങൾക്ക് പ്രത്യേകം ഓഫീസ് മുറികളുണ്ട്. സ്കൂളിന്റെ ഭരണപരമായ പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് സ്കൂൾ ഓഫീസുകളിൽ നിന്നാണ്. അതിനു വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഇവിടെ ക്രമീകരിച്ചിരിക്കുന്നു. സ്കൂളിന്റെയും, വിദ്യാർത്ഥികളുടെയും വിവരങ്ങൾ ക്രമീകൃതമായി ഇവിടെ സൂക്ഷിച്ചിരിക്കുന്നു.
സ്മാർട്ട് ക്ലാസ് മുറികൾ
ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് ക്ലാസ് മുറികൾ ആക്കി. കുട്ടികളുടെ പഠനനിലവാരം വർദ്ധിപ്പിക്കുവാൻ ലാപ്ടോപ്പ്,പ്രൊജക്ടർ, സ്ക്രീൻ,സ്പീക്കറുകൾ, പോഡിയം, വൈറ്റ് ബോർഡ് എന്നിവ എല്ലാ ക്ലാസിലും ക്രമീകരിച്ചിരിക്കുന്നു.52 ലാപ്ടോപ്പ്, 30പ്രൊജക്ടർ, പ്രൊജക്ടർ സ്ക്രീൻ, സ്പീക്കർ, 6 പ്രിൻറർ, 4സ്കാനർ, 3സെർവർ, 3വെബ്ക്യാം തുടങ്ങിയ ഹൈടെക് ഉപകരണങ്ങൾ ഹൈടെക് ക്ലാസ് റൂമുകളുടെ ഉപയോഗത്തിന് ലഭിച്ചിട്ടുണ്ട്.
ലബോറട്ടറികൾ
പരീക്ഷണ നിരീക്ഷണ പ്രവർത്തനങ്ങളിലൂടെ ശാസ്ത്ര അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിന് ഉതകുന്ന ലബോറട്ടറികൾ സ്കൂളിന് ഉണ്ട്.
ജീവശാസ്ത്രം ലാബ്
മൈക്രോസ്കോപ്പ്, അസ്ഥികൂടം, വിവിധ ജീവികളുടെ സ്പെസിമെനുകൾ, ഗ്ലാസ് വെയറുകൾ (ബീക്കർ,വാച്ച് ഗ്ലാസ്, പെട്രിഡിഷ്, കോണിക്കൽ ഫ്ലാസ്ക്,ടെസ്റ്റ് ട്യൂബ്, ഫണൽ, സ്ലഡ്, കവർ ഗ്ലാസ് മുതലായവ), ബുൻസെൻ ബർണർ, ബ്രഷ്, ഡൈ( സാഫ്റാനിൻ, മെഥിലിൻ ബ്ലൂ), മെർക്കുറി, ഫിൽറ്റർ പേപ്പർ, ലിറ്റ്മസ് പേപ്പർ, വെയിംഗ് ബാലൻസ്, ഫോർസെപ്സ്, സ്പാച്യുല, തെർമോമീറ്റർ, ഗ്ലിസറിൻ, ചാർട്ട്, മോഡലുകൾ മുതലായവ ഉപയോഗിച്ച് 8,9,10 ക്ലാസുകളിലെ വിവിധ പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നു.
ഊർജ്ജതന്ത്രം ലാബ്
ഓംസ് ലോ അപ്പാരറ്റസ്, സോണോമീറ്റർ, സ്റ്റോപ്പ് വാച്ച്, മിററുകൾ, ലെൻസുകൾ, ഗ്ലാസ് സ്ലാബ്, പ്രിസം, കണക്ഷൻ വയർ, നിക്രോം വയർ, രാസപദാർഥങ്ങൾ (ബേസ്, ലവണങ്ങൾ), സെൽ, ഗാൽവനോ മീറ്റർ, അമ്മീറ്റർ, വോൾട്ട് മീറ്റർ, കാന്തങ്ങൾ, ഇരുമ്പ് പൊടി, ഇലക്ട്രോസ്കോപ്പ്, ട്യൂണിങ് ഫോർക്ക്, ഗോലികൾ, സ്ലിംഗി, കാപ്പില്ലറി ട്യൂബ്,സോപ്പ് ലായനി, മൊട്ടുസൂചി, ഓവർ ഫ്ലോ ജാർ മുതലായവ ഉപയോഗിച്ച് 8,9,10 ക്ലാസുകളിലെ വിവിധ പാഠഭാഗങ്ങൾ വിനിമയം ചെയ്യുന്നു. [[പ്രമാണം:21068 sciencelab.jpeg പ്രമാണം:21068 sciencelab2.jpeg|thumb|]]
രസതന്ത്രം ലാബ്
കർപ്പൂരം, അമോണിയം ക്ലോറൈഡ്,, അയഡിൻ എന്നിവ ഉപയോഗിച്ച് പരീക്ഷണം, ക്രോമാറ്റോഗ്രാഫി വ്യക്തമാക്കുന്നതിന് വേണ്ടി ചോക്കും ഫിൽട്ടർ പേപ്പർ പേപ്പറും ഉപയോഗിച്ച് പരീക്ഷണം, അമോണിയ വാതകം ഉണ്ടാക്കുന്ന വിധം, ഫൗന്റൈൻ പരീക്ഷണം, ലോഹങ്ങളുടെ വിവിധ രാസപ്രവർത്തനങ്ങൾ, ലോഹങ്ങൾ ആസിഡുമായിട്ടും ജലവുമായുള്ള പ്രവർത്തനം. വിവിധ ലോഹങ്ങളുടെ രാസപ്രവർത്തനങ്ങൾ താരതമ്യം ചെയ്യൽ,പൊട്ടാസ്യം പെർമാംഗനേറ്റ് വിഘടനം, ഹൈഡ്രജൻ നിർമ്മാണം, ഡാനിയൽ സെൽ നിർമ്മിക്കൽ, ആദേശ രാസപ്രവർത്തനം തുടങ്ങിയ ഒട്ടനവധി പ്രവർത്തനങ്ങളും രസതന്ത്രം ലാബിൽ നടത്തുന്നുണ്ട്.
പാചകപ്പുര
വിദ്യാർഥികളുടെ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, ആഘോഷവേളകളിലെ സദ്യ, വിവിധ യൂണിറ്റ് പ്രവർത്തനങ്ങൾക്ക് കൊടുക്കുന്ന ഉച്ചഭക്ഷണം തുടങ്ങിയവ സ്കൂൾ പാചകപ്പുരയിൽ തയ്യാറാക്കുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ പാചകപ്പുര ആണ് ഉള്ളത്.
കിണറും ടാപ്പുകളും
ജല ലഭ്യതയ്ക്കായി കിണറുകളും, മോട്ടോറുകളും, ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിർദേശമനുസരിച്ച് കൃത്യമായ ഇടവേളകളിൽ കിണർ ശുചീകരിക്കുന്നുണ്ട്.
വാട്ടർ പ്യൂരിഫയർ
കുട്ടികൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി വാട്ടർ പ്യൂരിഫയർ സ്ഥാപിച്ചിട്ടുണ്ട്.
ടോയ്ലറ്റ്
യുപി, ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലെ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കുമായി പന്ത്രണ്ടും പതിനാലും വീതം പ്രത്യേകം ടോയിലറ്റ് സൗകര്യങ്ങൾ സ്കൂളിൽ നിലവിലുണ്ട്. ടൈൽസ് പാകിയ എല്ലാ ശുചിമുറിയിലും ടാപ് ,ബക്കറ്റ് ,മഗ്, ഹാൻഡ് വാഷ് എന്നിവ ഉണ്ട്. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് ആവശ്യമായ യൂറോപ്യൻ ക്ലോസറ്റുകളും ഉണ്ട്.