സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല
സെന്റ് ജോസഫ് സ് എച്ച്.എസ്. കണ്ണിമല | |
---|---|
വിലാസം | |
കണ്ണിമല കോട്ടയം ജില്ല | |
സ്ഥാപിതം | 30 - മെയ് - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-01-2017 | 32059sjhs |
ചരിത്രം
കണ്ണിമല ഇടവക വികാരിയായിരുന്ന റവ.ഫാദര്‍ജോര്‍ജ് ഒലക്കപ്പാടി 1975 ആഗസ്ത് 15ന് സെന്‍റ് ജോസഫ് ഹൈസ്കൂള്‍എന്ന നാമധേയത്തില്‍വിദ്യാലയത്തിന് തറക്കല്ലിട്ടു. അദ്ദേഹം തന്നെയായിരുന്നു സ്ഥാപക മാനേജരും. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ശ്രീ. കെ. പങ്കജാക്ഷന്‍ 1976 ജൂണ് ഒന്നിന് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സ്കൂളിന് സ്ഥിരാംഗീകാരം ലഭിക്കുന്നതുവരെ ശ്രീ. എന്‍ . ജെ .തോമസ് സ്കൂള്‍ ചുമതലകള്‍ നിര്‍വഹിച്ചു. 1978 ജൂണില്‍ ശ്രീ. തോമസ് മാത്യ ആദ്യ പ്രഥമാധ്യാപകനായി നിയമിതനായി. അദ്ദേഹം സര്‍വീസില്‍ നിന്നു വിരമിച്ചപ്പോള്‍ ശ്രീ.എന്‍ . ജെ .തോമസ് തല്‍സ്ഥാനം വഹിച്ചു. റവ.ഫാദര്‍ സെബാസ്റ്റ്യന്‍ കൊല്ലംകുന്നേല്‍ ഇടവക പ്രധിനിധികളുടെ അനുമതിയോടെ സ്കൂള്‍ സാരഥ്യം ഉപവിസന്യാസിനി സമൂഹത്തിന് കൈമാറി.2002ല്‍ ആണ് കൈമാറ്റം നടന്നത്. തുടര്‍ന്ന് റിട്ടയര്‍ ചെയ്ത ഒഴിവുകളിലേക്ക് സിസ്റ്റേഴ്സിനെ നിയമിച്ചു. 2007 ല്‍ പ്രധമാധ്യാപകന്‍ ശ്രീ.എന്‍.ജെ തോമസ് വിരമിച്ചു. പ്രസ്തുത ഒഴിവിലേക്ക് സി. റൂത്ത് നിയമിതയായി.തോട്ടം മേഖലയിലെ കുട്ടികളുടെ സമഗ്ര വളര്‍ച്ചയെ ലക്ഷ്യമാക്കി നിതാന്ത ജാഗ്രതയോടെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
- മള്ട്ടിമീഡിയ സൗകര്യങ്ങളോടുകൂടിയ ക്ളാസ്സ്റൂം
- സുസജ്ജമായ കമ്പ്യട്ടര്‍ലാബ്
- പ്രഗത്ഭകായികാധ്യാപകന്റെ നേതൃത്വത്തിലുള്ള കായികപരിശീലനം
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗൈഡിംഗ്
- ഔഷധത്തോട്ടം
- സയന്‍സ് ക്ലബ്
- സോഷ്യല്‍ സയന്‍സ് ക്ലബ്
- ഗണിതശാസ്ത്ര ക്ലബ്
- ഐ.റ്റി. ക്ലബ്
- ഇക്കോ ക്ലബ്
- ഹെല്‍ത്ത് ക്ലബ്
- റെഡ് ക്രോസ്
- സ്കൗട്ട്
- എനര്‍ജി ക്ലബ്
മാനേജ്മെന്റ്
കോണ്‍ഗ്രിഗേഷന്‍ ഓഫ് സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി കോര്‍പ്പറേറ്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
- ശ്രീ.തോമസ് മാത്യു
- ശ്രീ.എന്‍.ജെ.തോമസ്
- സിസ്റ്റര്‍ ഏലിയാമ്മ കെ ജെ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- അനില്‍കുമാര്‍ കെ - ട്രഷറി ഓഫീസര്‍
- വര്‍ക്കി എം വി - എച്ച്.എം മണിപ്പുഴ
- ജോസ് കുട്ടി മാത്യ - എച്ച്.എം.മുണ്ടക്കയം
- ജയിംസ് ജോസഫ് - ഡോക്ടര്‍
- രഘുനാഥന്‍ - ഏജീസ് ഓഫീസ്
- വല്‍സമ്മ കരുണാകരന്‍- യൂണിവേഴ്സസിറ്റി രജിസ്ട്രാര്‍
- കാര്‍ത്തിക എം നായര്‍ - ആയുര്‍വേദ ഡോക്ടര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|