ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/'''2021-2022'''

20:14, 23 മാർച്ച് 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44068 (സംവാദം | സംഭാവനകൾ) ('===എൽ .പി. വിഭാഗം അദ്ധ്യാപകർ=== ഓരോ ക്ലാസ്സിനും രണ്ടു ഡിവിഷൻ വച്ച് ആകെ 8 ഡിവിഷൻ ഉണ്ട്. {| class="wikitable sortable mw-collapsible mw-collapsed" cellpadding="2" border="1" |+ !width="225"|പേര് !width="225"|വിഷയം !width="225"|ജോയിൻ ചെയ്ത തീയതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എൽ .പി. വിഭാഗം അദ്ധ്യാപകർ

ഓരോ ക്ലാസ്സിനും രണ്ടു ഡിവിഷൻ വച്ച് ആകെ 8 ഡിവിഷൻ ഉണ്ട്.

പേര് വിഷയം ജോയിൻ ചെയ്ത തീയതി
അജിത കുമാരി മലയാളം 09/08/1999
ഷീജ കണക്ക് 14/06/2011
ലേഖ കുമാരി .കെ ഇ വി എസ് 16/07/1998
സിജി ഇംഗ്ലീഷ് 15/07/2021
സജിത ഇ വി എസ് 30/12/2019
കൃഷ്ണകുമാർ മലയാളം 09/06/2007
സജിലാൽ മലയാളം 01/06/2007
സരിത കണക്ക് 19/07/2012

എൽ എസ് എസ് റിസൾട്ട്

എൽ.എസ്.എസ് ൽ ഏഴു കുട്ടികൾ പരീക്ഷ എഴുതിയതിൽ അഞ്ചു കുട്ടികൾ വിജയിച്ചു.

പേര് രജിസ്റ്റർ നമ്പർ
അഭിനയ എ ആർ 413385
സൈന എസ് 413406
അമൽനാഥ് ആർ എ 413418
കാശിനാഥ് ജി 413420
ദേവു ബീനിൽ 413397

ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം

ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി പി ടി എ പ്രസിഡന്റ് ശ്രീ.V. ബിനുകുമാർ നിർവഹിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുശീലാമ്മ ടീച്ചർ ആശംസകൾ അറിയിച്ചു.ഇംഗ്ലീഷ് ഭാഷയിൽ കഥ, കവിത, ആക്ഷൻ സോങ്, പ്രസംഗം തുടങ്ങിയ ഇനങ്ങൾ എൽ പി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

കാർബൺ ന്യൂട്രൽ ശില്പശാല

കാർബൺ ന്യൂട്രൽ കാട്ടാക്കടയുടെ ഭാഗമായി പാഴ് വസ്തുക്കൾ ഉപയോഗിച്ച് കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നതിനു വേണ്ടിയുള്ള ഒരു ശില്പശാല ഡിസംബർ 17, 2021 ന് സ്കൂളിൽ സംഘടിപ്പിക്കുകയുണ്ടായി. എൽപി, യുപി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ശിൽപശാലയിൽ പങ്കെടുത്തു. ആമച്ചൽ വാർഡ് മെമ്പർ ശ്രീ കെ വി ശ്യാം ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം ശില്പശാല ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് ശ്രീ. ബിനുകുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എച്ച് നീനാകുമാരി ടീച്ചർ സ്വാഗതം പറഞ്ഞു. സീനിയർ അസിസ്റ്റന്റ് ഷീലാമ്മ ടീച്ചർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഡിസംബർ 23 ക്രിസ്മസ് ആഘോശിൽപ്പശാലയിലും ക്രിസ്മസ് ട്രീ മത്സരത്തിലും എൽ പി വിഭാഗം വിദ്യാർത്ഥികൾ വളരെയധികം താല്പര്യത്തോടെ പങ്കെടുത്തു. പാഴ്‌വസ്തുക്കൾ കൊണ്ട് നിർമ്മിച്ച ക്രിസ്മസ് ട്രീ മത്സരം സംഘടിപ്പിക്കുകയുണ്ടായി.

ശിശുദിനം

2021 നവംബർ 14 ശിശുദിനം ഓൺലൈൻ ആയി നമ്മുടെ സ്കൂളിൽ ആഘോഷിച്ചു. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡന്റ് എസ് എം സി ചെയർമാൻ സീനിയർ അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.ഒന്ന്മു തൽ നാലുവരെ ക്ലാസിലെ വിദ്യാർത്ഥികൾ ചാച്ചാ നെഹ്റുവിനെ കുറിച്ചുള്ള കവിതകൾ ആലപിച്ചു. ചാച്ചാജിയുടെ വേഷത്തിൽ കുട്ടികൾ പ്രസംഗം അവതരിപ്പിച്ചു.

ഗാന്ധിജയന്തി

ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ഗാന്ധിജയന്തി സന്ദേശം, പ്രതിജ്ഞ, സർവ്വമത പ്രാർത്ഥന എന്നിവ ഉൾപ്പെടുത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധി ദർശൻ ക്ലബ്ബ് സെക്രട്ടറി അജയപ്രസാദ് കൃതജ്ഞത അറിയിച്ചു.ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എൽ പി വിഭാഗം വിദ്യാർത്ഥികൾ ഗാന്ധിജിയുടെ പ്രചന്ന വേഷം അവതരിപ്പിക്കുകയും ഗാന്ധിസൂക്തങ്ങൾ ആലപിക്കുകയും ഗാന്ധിജിയുടെ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു.

പതാക നിർമ്മാണം

ഇന്ത്യയുടെ ദേശീയ പതാക നിർമ്മിച്ച് Photo എടുത്ത് സ്കൂൾ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ GHS പ്ലാവൂരിൽ നടന്നപ്രവർത്തനങ്ങൾ ചിങ്ങം1 വൈകുന്നേരം 6.30 ന് സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ 'സ്വാതന്ത്ര്യ ജ്വാല' തെളിയിച്ച് പ്രാദേശിക ചരിത്ര രചനക്ക് തുടക്കമിട്ടു.തിരി തെളിയിക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വച്ചു. LP വിഭാഗം കുട്ടികൾ അവർ സ്വന്തമായി നിർമിച്ച പതാകകൾ ക്ലാസ്സ്‌ ഗ്രൂപ്പിൽ പോസ്റ്റ്‌ ചെയ്തു.

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യ ലബ്ദിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായി 'സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം' എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടിയിൽ GHS പ്ലാവൂരിൽ നടന്നപ്രവർത്തനങ്ങൾ ചിങ്ങം 1 വൈകുന്നേരം 6.30 ന് സ്കൂളിലെ എല്ലാ കുട്ടികളും വീടുകളിൽ 'സ്വാതന്ത്ര്യ ജ്വാല' തെളിയിച്ച് പ്രാദേശിക ചരിത്ര രചനക്ക് തുടക്കമിട്ടു.തിരി തെളിയിക്കുന്ന ഫോട്ടോ ക്ലാസ്സ് ഗ്രൂപ്പുകളിൽ പങ്കു വച്ചു.

"വീട് ഒരു വിദ്യാലയം"പഞ്ചായത്ത് തല ഉദ്ഘാടനം

ഓഗസ്റ്റ്18,2021 വീട് ഒരു വിദ്യാലയം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം നാലാം ക്ലാസ് വിദ്യാർഥിനിയായ വൈശാഖി. എ.എസ് ന്റെ വീട്ടിൽ ഓഗസ്റ്റ് 18, 2021 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബഹുമാനപ്പെട്ട കാട്ടാക്കട പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ. അനിൽ കുമാർ അവർകൾ നിർവഹിച്ചു. തുടർന്നുള്ള വായനയ്ക്ക്

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ

സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. എച്ച്. എം. ശ്രീമതി. നീനാകുമാരി ടീച്ചർ സ്കൂളിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഓൺലൈൻ പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് അവർകൾ നിർവഹിച്ചു എച്ച് എം ശ്രീമതി നീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട്, എസ് എം സി ചെയർമാൻ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന പ്രതിജ്ഞ, ആക്ഷൻ സോങ് തുടങ്ങിയവ ഓൺലൈനായി സംഘടിപ്പിച്ചു. വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.പാട്ടുകൾ, പ്രസംഗം, ആക്ഷൻ സോങ്, പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളിൽ എൽ പി വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു.

വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് നാലാം തീയതി ഓൺലൈനായി സംഘടിപ്പിച്ചു. പ്രശസ്ത കവിയും വിറ്റേഴ്സ് ചാനൽ മേധാവിയുമായ ശ്രീ.മുരുകൻ കാട്ടാക്കട ഉദ്ഘാടനം നിർവഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽകുമാർ അവർകൾ മുഖ്യപ്രഭാഷണം നടത്തി. എച്ച് എം, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധിദർശൻ, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം വിദ്യാരംഗം, ലിറ്റററി, ഹെൽത്ത് ക്ലബ്ബുകളുടെ ഉദ്ഘാടനം അന്നേദിവസം നിർവഹിക്കപ്പെട്ടു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കവിതാലാപനം , അക്ഷരപ്പാട്ട്, ശാസ്ത്ര പരീക്ഷണം, ചരിത്രസ്മാരകങ്ങളുടെ ഡോക്യുമെന്ററി, സ്കിറ്റ് എന്നിവ ഉൾപ്പെടുത്തുകയുണ്ടായി.

ചാന്ദ്രദിനം

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ഓൺലൈൻ പരിപാടികൾ സംഘടിപ്പിച്ചു.പോസ്റ്റർ രചന, ക്വിസ്,അമ്പിളിമാമനെ കുറിച്ചുള്ള പാട്ട് തുടങ്ങിയ പരിപാടികളിൽ LP വിഭാഗം വിദ്യാർഥികൾ പങ്കെടുത്തു.

പ്രവേശനോത്സവം

2021 അധ്യയന വർഷത്തെ സ്കൂൾ തല പ്രവേശനോത്സവം ഓൺലൈനായി സംഘടിപ്പിച്ചു.ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ. ഐ. ബി. സതീഷ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീ. ഡി.സുരേഷ് കുമാർ, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. അനിൽകുമാർ, ആമച്ചൽ വാർഡ് മെമ്പർ ശ്രീ. കെ. വി. ശ്യാം തുടങ്ങിയവർ മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ ശ്രീ. കെ. ബാബുരാജ് അതിഥികൾക്ക് സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ. വി ബിനുകുമാർ അധ്യക്ഷത വഹിച്ചു, സ്റ്റാഫ് സെക്രട്ടറി ശ്രീ.എ. ആർ, ബിജു കൃതജ്ഞത രേഖപ്പെടുത്തി. ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളിലെ കുട്ടികളും രക്ഷിതാക്കളും ഓൺലൈൻ പ്രവേശനോത്സവത്തിൽ പങ്കെടുത്തു.

അറിവരങ്ങ് ക്വിസ് മത്സരം

വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും അറിവരങ്ങ് ക്വിസ് മത്സരം നടത്തിവരുന്നു. എല്ലാ മാസത്തെയും വിശേഷ ദിവസങ്ങളെ അടിസ്ഥാനമാക്കി പൊതുവിജ്ഞാന, ആനുകാലിക ചോദ്യാവലികൾ തയ്യാറാക്കുകയും വിദ്യാർഥികൾക്ക് ഓൺലൈനായും ഓഫ്‌ലൈനായും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തുവരുന്നു.

എൽ എസ് എസ് പരീക്ഷ പരിശീലനം

18 /12/ 2021 ശനിയാഴ്ച നടന്ന എൽ എസ് എസ് പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കുന്നതിന് സ്കൂളിൽ നാലാംക്ലാസിലെ അധ്യാപകർ പരിശീലന ക്ലാസുകൾ എടുത്തു. കുട്ടികൾക്ക് മാതൃക പരീക്ഷകൾ നടത്തുകയും പരീക്ഷ എഴുതുന്നതിന് വേണ്ടുന്ന നിർദ്ദേശങ്ങളും പരിശീലനവും നൽകുകയും ചെയ്തു.

സ്പോക്കൺ ഇംഗ്ലീഷ് സ്പോക്കൺ ഹിന്ദി ക്ലാസ്

എൽ.പി വിഭാഗത്തിലെ കുട്ടികൾക്ക് ഇംഗ്ലീഷ്, ഹിന്ദി വിഷയങ്ങൾ കൂടുതൽ മെച്ചമായ രീതിയിൽ കൈകാര്യം ചെയ്യാനും ഭാഷ പരിജ്ഞാനം വർദ്ധിപ്പിക്കുന്നതിനുമായി ആഴ്ചയിൽ ഒരു ദിവസം ഹെഡ്മിസ്ട്രസ് നീനാകുമാരി ടീച്ചറും, യു.പി, എച്ച്.എസ് വിഭാഗം അധ്യാപകരും പഠന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നു.

ചിത്രശാല

ലോവർ പ്രൈമറി പ്രവർത്തനങ്ങളുടെ ചിത്രശാലയിലേയ്ക്ക് സ്വാഗതം