ബി.ഇ.എം.പി.എച്ച്.എസ്.തലശ്ശേരി
|സ്ഥലപ്പേര്=തലശ്ശേരി |വിദ്യാഭ്യാസ ജില്ല=കണ്ണൂർ |റവന്യൂ ജില്ല=കണ്ണൂർ |സ്കൂൾ കോഡ്=14005 |എച്ച് എസ് എസ് കോഡ്=13166 |വിക്കിഡാറ്റ ക്യു ഐഡി=Q64460599 |യുഡൈസ് കോഡ്=32020300271 |സ്ഥാപിതദിവസം=1 |സ്ഥാപിതമാസം=3 |സ്ഥാപിതവർഷം=1856 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=തലശ്ശേരി |പിൻ കോഡ്=670101 |സ്കൂൾ ഫോൺ=0490 2320531 |സ്കൂൾ ഇമെയിൽ=bemphstly@gmail.com |ഉപജില്ല=തലശ്ശേരി സൗത്ത് |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി |വാർഡ്=47 |ലോകസഭാമണ്ഡലം=വടകര |നിയമസഭാമണ്ഡലം=തലശ്ശേരി |താലൂക്ക്=തലശ്ശേരി |ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി |ഭരണവിഭാഗം=എയ്ഡഡ് |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ2=യു.പി |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |സ്കൂൾ തലം=5 മുതൽ 12 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=150 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ് 5-10=52 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ് 5-10= 202 |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ് 5-10= 13 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=198 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=132 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=330 |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16 |പ്രിൻസിപ്പൽ=ഷാജി അരുൺ കുമാർ |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=ദീപ ലില്ലി സ്റ്റാൻലി |പി.ടി.എ. പ്രസിഡണ്ട്= ഹനീഫ |എം.പി.ടി.എ. പ്രസിഡണ്ട്=ബുഷറ |സ്കൂൾ ചിത്രം=Bemp school
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ തലശ്ശേരി പഴയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണിത്.
ചരിത്രം
തലശ്ശേരി നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി ഹൈസ്കൂൾ. ബാസൽ മിഷൻ എന്ന ജർമൻ മിഷണറി സംഘം 1856-ൽ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ നിന്ന് തലശ്ശേരിയിൽ വന്ന മിഷനറിയായിരുന്നു "ഫ്രീ സ്കൂൾ " സ്ഥാപിച്ചത്.
ആധുനിക വിദ്യാഭ്യാസവും പ്രത്യേകിച്ച് ഇംഗ്ലീഷ് ഭാഷാ പഠനവും ഈ വിദ്യാലയത്തിലാണ് ആരംഭിച്ചത്. ജാതി മത ഭേദമില്ലാതെ
ആൺ / പെൺ വ്യത്യാസമില്ലാതെ സൗജന്യ വിദ്യാഭ്യാസം നൽകി. 1839 മെയ് 6 ന് ഫ്രീ സ്കൂളിന്റെ മേൽനോട്ടം ബാസൽ മിഷന് വേണ്ടി ഗുണ്ടർട്ട് ഏറ്റെടുത്തു.
ഇന്നത്തെ ബാസൽ ഇവാഞ്ചലിക്കൽ ഒന്നാം ലോക മഹായുദ്ധത്തിന് മുമ്പ് ജർമ്മൻ മിഷൻ പാർസി സ്കൂൾ ആരംഭിച്ചത് 1856 ലാണ്. പാർസികളിൽ പ്രധാനിയായിരുന്ന 'ധാരാഷാ എന്നൊരു മഹാൻ ഈ വിദ്യാലയത്തിന് ധനസഹായം ചെയ്തിരുന്നു. അതാണ് പാർസി എന്ന് ചേർത്തിരിക്കുന്നത്.
അങ്ങനെ ബാസൽ ഇവാഞ്ചലിക്കൽ മിഷൻ പാർസി സ്കൂൾ എന്ന പേര് സ്കൂളിന് നൽകി. അതിന്റെ ചുരുക്കമായ ബി.ഇ.എം.പി.സ്കൂൾ എന്ന പേരിൽ സ്കൂൾ അറിയപ്പെടുന്നു.[കൂടുതൽ വായിക്കുക].
ഭൗതികസൗകര്യങ്ങൾ നഗരഹൃദയത്തിലുള്ള സ്കൂളിൽ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ പ്രത്യേകം പ്രത്യേകം കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. ഹയർ സെക്കണ്ടറിക്ക് 6 റൂമുകളുണ്ട്. ലാബ് സൗകര്യങ്ങളുമുണ്ട് .14 ക്ലാസ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിനുണ്ട്. കൂടാതെ വിസിറ്റിങ്ങ് റൂം, രണ്ട് കോൺഫറൻസ് ഹാളുകൾ, എൻ.എൻ.സി.റും , കമ്പ്യൂട്ടർ ലാബ്,ഗാലറി റൂം, സയൻസ് ലാബ്, ലൈബ്രറി, ഓഫീസ് റൂം, സ്റ്റാഫ് റൂം, ഭക്ഷണശാല, കിച്ചൺ ഫ്രം സ്റ്റോർ റൂം, ടോയ്ലറ്റുകൾ എന്നിവയ്ക്ക് പുറമെ വിശാലമായ ഗ്രൗണ്ടും വോളിബോൾ കോർട്ടും ടേബിൾ ടെന്നീസ് കോർട്ടും സ്കൂളിലുണ്ട്. ഈ വർഷം ( 2023 ) ടെർഫ് കോർട്ട് നിലവിൽ വരികയാണ്. ക്ലാസ് റൂമുകളിൽ LED ടി.വി.കളുമുണ്ട്.
1. കമ്പ്യൂട്ടർ ലാബ്
2. ഗാലറി
3. ലൈബ്രറി
4. വോളിബോൾ കോർട്ട്
5. ടേബിൾ ടെന്നീസ് കോർട്ട്
6. ടെർഫ് കോർട്ട്
7. കോൺഫറൻസ്ഹാൾ
പാഠ്യേതര പ്രവർത്തനങ്ങൾ
എൻ.സി.സി
ജെ.ആർ.സി
=====കരാട്ടെ പരിശീലനം
ടേബിൾ ടെന്നീസ്=====
വിദ്യാരംഗം കലാസാഹിത്യവേദി
ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
സി.എസ്.ഐ മലബാർ മഹായിടവക, കോഴിക്കോട്
ബിഷപ്പ്: ഡോക്ടർ റോയ്സ് മേനാജ് വിക്ടർ
മാനേജർ : സുനിൽ പുതിയാട്ടിൽ
മുൻ സാരഥികൾ
മുൻ പ്രധാനാദ്ധ്യാപകർ |- |1905 - 13||കളത്തിലെ എഴുത്ത് |- |1913 - 23||കളത്തിലെ എഴുത്ത് |- |1939 - 41||കെ. ജെസുമാൻ |- |1941 - 43||എസ് ഇ സെൽറാം |- |1952 - 54||ജെ പാവുമണി |- |1954 - 58||ഇ ലഹൻ |- |1958 - 65||എ സി വിൻഫ്രഡ് |- |1965- 72||സത്യസന്ധന് |- |1972 - 79||ഏണസ്റ്റ് ലേബൻ |- |1979 - 83||പാട്രിക് കുരുവിള പി ജെ |- |1983 - 87||റീറ്റ ജെ സത്യനാഥൻ |- |1987 - 90||കുുഞ്ഞിക്കണ്ണൻ സി |- |1990 - 95||ശ്രീനിവാസന് എ .പി |- |1995 - 96||പൊന്നമ്മ മാത്യു |- |1997 -2000||സാമിക്കുട്ടി |- |2000-02||സരസ്വതിഭായ് .ബി |- |2002 - 04||പ്രേമഭായ് തങ്കം ഗോഡ്ഫ്രഡ് |- |2004- 05||നാരായണ മണിയാണി |- |2005- 08||ലിനറ്റ് പ്രേമജ എഡ്വേർഡ് |- |2008 - 09||സുഭാഷ് .സി. എച്ച് |- |2009-12||വൽസലൻ |- |2012-2022 |നേപ്പിയർ തിയോഡർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഇ അഹമ്മദ് - റെയിൽവെ സഹമന്ത്രി
- ഒ. ചന്തുമേനോൻ- (ഇന്ദുലേഖ)
.
- മൂർക്കോത്ത് കുമാരൻ-
- പി ആർ. കുറുപ്പ്-
- എ.കെ. ജി-
- സി.കെ.പി ചെറിയ മമ്മുക്കേയി-
- മൂർക്കോത്ത് രാവുണ്ണി
- സഞ്ജയൻ-
- സി എച്ച്.കുഞ്ഞപ്പ-
- വി.ആർ കൃഷ്ണയ്യർ
വഴികാട്ടി
തലശ്ശേരിയുടെ ഹൃദയ ഭാഗത്തായി സ്ഥിതി ചെയ്യുന്നു. കണ്ണൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് തലശ്ശേരി പഴയസ്റ്റാൻഡിൽ ഇറങ്ങി റോഡ് ക്രോസ് ചെയ്താൽ സ്കൂളിൽ എത്താം. കൂത്തുപറമ്പ് , പാനൂർ ഭാഗത്ത് നിന്ന് വരുന്നവർക്ക് ഒ.വി. റോഡ് വഴി സ്കൂളിലെത്താം.