എസ്.ഒ.എച്ച്.എസ്. അരീക്കോട്
വിലാസം
അരീക്കാട്

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-01-2017Sohs



ചരിത്രം

അരീക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എസ്. ഒ. എച്ച്. എസ്. സ്കൂള്‍. ജംഇയ്യത്തുല്‍ മൂജാഹിദീന്‍ എന്ന സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ജംഇയ്യത്തുല്‍ മുജാഹിദീന്‍ എന്ന സംഘമാണ് സുല്ലമുസ്സലാം ഒാറിയന്റല്‍ ഹൈസ്ക്കൂളിന്റെ നടത്തിപ്പുകാര്‍. അരീക്കോട്ടെ നവോത്ഥാന സംരംഭങ്ങളിലും കേരളത്തിന്റെ പല പ്രദേശങ്ങളിലേക്കും അറിവിന്‍ കാഹളമായി പ്രവര്‍ത്തിച്ചവരാണ് ജംഇയ്യത്തുല്‍ മുജാഹിദീന്‍ സംഘം. ഒരു ‌‍ഡിവിഷനില്‍ 39 വിദ്യാര്‍ത്ഥികളുമായി 1955-ല്‍ സ്ഥാപിതമായ സ്കൂളില്‍ ഇന്ന് 7 ഇംഗ്ലീഷ് മീഡിയം ക്ലാസുകളടക്കം 36 ഡിവിഷനുകളിലായി 973 പെണ്‍കുട്ടികളും 930 ആണ്‍കുട്ടികളുമടക്കം 1903 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്. അരീക്കോട്, കീഴുപറമ്പ്, ചീക്കോട്, ഊര്‍ങ്ങാട്ടിരി, കാവനൂര്‍, എടവണ്ണ പഞ്ചായത്തുകളില്‍ നിന്നാണ് വിദ്യാര്‍ത്ഥികള്‍ ഇവിടേക്ക് പഠിക്കാനെത്തുന്നത്. സമൂഹത്തില്‍ നിന്ന് അറിവു നുകരാനെത്തുന്ന ഏതു വിദ്യാര്‍ത്ഥിയേയും സ്കൂളില്‍ ചേര്‍ത്തുകയാണ് പതിവ്. അദ്ധ്യാപകരുടെ നിയമനത്തിലോ വിദ്യാര്‍ത്ഥികളുടെ അഡ്മിഷനു വേണ്ടിയോ സംഘം കോഴ വാങ്ങുന്നില്ലെന്നതാണ് ഈ സ്ഥാപനത്തിന്റെ സവിശേഷത. അഡ്മിഷനെത്തുന്ന മുഴുവന്‍ വിദ്യാര്‍ത്ഥികളേയും യാഥൊരു സ്ക്രീനിങ്ങുമില്ലാതെ ചേര്‍ത്തിട്ടും റിസള്‍ട്ട് ഒാരോ വര്‍ഷവും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി. പരീക്ഷയില്‍ 54 ഫുള്‍ എ പ്ലസും 39 ഒന്‍പത് എ പ്ലസും ഉള്‍പ്പെടെ 100% കുട്ടികളേയും വിജയിപ്പിച്ച് മലപ്പുറം റവന്യൂ ജില്ലയില്‍ മികവോടെ നില്‍ക്കുന്നുണ്ടെന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. എസ്.ഒ.എച്ച്.എസ് അരീക്കോട്

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 1എന്‍.വി ഇബ്രാഹീം 2.എം.പി .അബ്ദുല്‍ കരീം 3.കെ.മൊയ്തീന്‍ കുട്ടി 4.എന്‍ സൈനബ 5,വി.ചിന്ന 6.കെ.അബ്ദുല്‍ സലാം 7.കെ.ആസ്യ 8.എന്‍.വി.നജ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

എന്‍ വി അബ്ദുറഹിമാന്‍ എന്‍ വി സക്കറിയ കെ അബ്ദുസ്സലാം മാസ്റ്റര്‍ എം ടി മുഹമ്മദലി എം ടി അബ്ദുസത്താര്‍ ഡോ എം ഉബൈദുളള ‍ഡോ ലുക്ക്മാന്‍ ‍‍‍ശ്രി കെ വി അബുട്ടി സി ജാബിര്‍ ശ്രി സക്കീര്‍ പി പ്പി അബ്ദുല്‍ ഹഖ് പി പ്പി അബ്ദുല്‍ റഷീദ്

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.
"https://schoolwiki.in/index.php?title=എസ്.ഒ.എച്ച്.എസ്._അരീക്കോട്&oldid=189634" എന്ന താളിൽനിന്ന് ശേഖരിച്ചത്