ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ്
ജി.എച്ച്. എസ്.എസ്.ഹൊസ്ദുർഗ് | |
---|---|
വിലാസം | |
കാഞ്ഞങ്ങാട് കാസ൪ഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസ൪ഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,കന്നഡ |
അവസാനം തിരുത്തിയത് | |
02-01-2017 | Pmanilpm |
കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണിത്‍.
ബോര്‍ഡ് സ്കൂള്‍
എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പഴയ ദക്ഷിണ കാനറ ജില്ലയൂടെ ഭാഗമായി മദ്രാസ് എലിമെന്ററി ബോര്ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 1902- ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1902 മെയില്‍ ഒരു കന്നഡ ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1902-ല്‍ മിഡില്‍ സ്കൂളായും 1982-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. കാഞ്ഞങ്ങാട് നഗരസഭയുടെ സഹകരണത്താല്‍ വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2004-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കന്ററി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ഏകദേശം അര കിലോമീറ്റര്‍ അകലെയായി മുനിസിപ്പല്‍ കോടതിക്ക് സമീപമായുള്ള ഒരു ഏക്കര്‍ കളിസ്ഥലമുള്‍പ്പടെ മൂന്ന് ഏക്കര്‍ ഭൂമിയാണീ വിദ്യാലയത്തിന് സ്വന്തമായുള്ളത് . ഹൈസ്കൂള്‍ വിഭാഗത്തിന് 7 കെട്ടിടങ്ങളിലായി 17ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തില്‍ 6 ക്ലാസ് മുറികളും 3 ലാബും ഒരു ലൈബ്രറിയും ഇപ്പോള്‍ നിലവിലുണ്ട്. മേല്‍ സൂചിപ്പിച്ചതു പോലെ അല്പം അകലെയാണെങ്കിലും അതിവിശാലമായ ഒരു കളിസ്ഥലമാണ് ഈ വിദ്യാലയത്തിനുള്ളത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ സ്‍മാര്‍ട്ട് റൂമുകള്‍ നിലവിലുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂള്‍ ലാബില്‍ ഏകദേശം 12 കമ്പ്യൂട്ടറുകളുമുണ്ട്. ഹയര്‍സെക്കണ്ടറി ലാബില്‍ 30 കമ്പ്യൂട്ടറുകളുമുണ്ട്.രണ്ട് ലാബിലും വെവ്വേറെ ബ്രോഡ്ബാന്റ് റയില്‍ ടെല്‍ ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- എ൯.എസ്.എസ്
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- എസ്.പി.സി
- എൈ.ടി .
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
1994-1996 | ശ്രീമതി.ഡി.വാസന്തി |
1996-98 | പ്രഭാകര൯ |
1998-2000 | കെ.എ.ജോസഫ്. |
2000-2001 | കമലാക്ഷി.കെ |
2001-2003 | കെ.സുധ |
2003-2004 | സുഗന്ധി.കെ |
2004-2005 | തങ്കം പോള് |
2005-2006 | പുഷ്പജ |
2006-2007 | ശശി |
2007- | ശ്രീകൃഷ്ണ അഗ്ഗിത്തായ |
2011-12-13 | പുഷ്‍പ.കെ.വി |
2013-14 | രാജേന്ദ്രന്‍ |
2014-15 | പ്രേമരാജന്‍ |
20015-16-17 | ജയരാജ്.പി.വി |
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ. കെ.ജി. പൈ - കാഞ്ഞങ്ങാട്ടെ പ്രഗത്ഭനായ ഭിഷഗ്വരന്‍
- ശ്രീ. കെ ശ്രീകൃഷ്ണ അഗ്ഗിത്തായ-- ഇൗ സ്കൂളില്‍ അധ്യാപകന്‍,കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍, കാസര്‍ഗോഡ് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.