അയർക്കാട്ടുവയൽ പയനിയർ യുപിഎസ്/പ്രവർത്തനങ്ങൾ 2021-2
പ്രവർത്തനങ്ങൾ 2021-22
പ്രവേശനോത്സവം
സ്കൂൾ തലത്തിലും വീട് തലത്തിലും പ്രവേശനോത്സവം നടത്തി. എം.എൽ.എ, മന്ത്രി, പ്രാദേശിക ഭരണകൂടം പ്രതിനിധി തുടങ്ങിയവരുടെ വിക്ടേഴ്സ് ചാനലിലെ ഉദ്ഘാടനം കുട്ടികൾ വീട്ടിലിരുന്ന് കണ്ടു. സ്കൂളിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചു. സ്കൂളിൽ പുതുതായി ചേർന്ന കുട്ടികളുടെ ഫോട്ടോ പ്രദർശിപ്പിച്ച് അവരെ പരിചയപ്പെടുത്തി.
ഓൺലൈൻ ക്ലാസ്
- ഓൺലൈൻ ക്ലാസിലെ കുട്ടികൾ കാണുന്നുണ്ട് എന്ന് ഉറപ്പു വരുത്തി.
- ഡിജിറ്റൽ സൗകര്യമില്ലാത്ത കുട്ടികളുടെ ലിസ്റ്റ് തയ്യാറാക്കി ക്രമീകരണങ്ങൾ ചെയ്തു കൊടുത്തു. 13 T V യും 22 സ്മാർട്ട്ഫോണും നൽകാൻ സാധിച്ചത് അയർക്കാട്ടുവയൽ പയനിയർ യു.പി സ്കൂളിൻറെ യശസ്സ് ഒരു പടികൂടി ഉയർത്തിക്കാട്ടി.
- വിക്ടേഴ്സ് ചാനലിന് അനുബന്ധമായി ഓൺലൈൻ ക്ലാസുകൾ ക്രമീകരിച്ചു. കുട്ടികളുടെ നിലവാരത്തിന് അനുയോജ്യമായ തുടർപ്രവർത്തനങ്ങൾ നൽകി.
- വിക്ടേഴ്സിൽ മലയാളത്തിൽ ക്ലാസുകൾ ആയതിനാൽ ഇംഗ്ലീഷ് മീഡിയം കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകി.
- കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തിയ എന്റെ കുട്ടി എന്ന ഡയറി ക്ലാസ് അധ്യാപകർ സൂക്ഷിക്കുന്നു. ഇതിൽ കുട്ടികളുടെ സമഗ്ര വിവരങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
- കുട്ടികൾക്ക് മാനസിക ഉല്ലാസത്തിന് അനുയോജ്യമായ ക്ലാസുകൾ ക്രമീകരിക്കുന്നു.
- കുട്ടികളുടെ നോട്ട് ബുക്കുകൾ സ്കൂളിലെത്തിച്ച് നോട്ട് ബുക്ക് കറക്ഷൻ നടത്തുന്നു.
പിടിഎ
ക്ലാസ് പിടിഎ നടത്തി പിടിഎ എക്സിക്യൂട്ടീവ് തെരഞ്ഞെടുത്തു. എല്ലാ മാസവും പിടിഎ എക്സിക്യൂട്ടീവ് യോഗം ചേരുന്നു. ശ്രീമതി ശൈലജ പി. ടി.എ പ്രസിഡൻറായും ശ്രീമതി ആശ എം ജയ്മോൻ മദർ പി.ടി.എ പ്രസിഡൻറായും തെരഞ്ഞെടുക്കപ്പെട്ടു.
സ്കൂൾ തുറക്കൽ
പി ടി എ മീറ്റിംഗ് നടത്തി സ്കൂൾ തുറക്കൽ മാർഗരേഖ പങ്കുവെച്ച് മാതാപിതാക്കളും കുട്ടികളും പാലിക്കേണ്ട കാര്യങ്ങൾ അറിയിച്ചു. ബയോ ബബിൾ അനുസരിച്ച് കുട്ടികളെ തിരിച്ചു. ക്ലാസ് മുറികളിൽ കോവിഡ് നിർദ്ദേശങ്ങൾ പതിപ്പിച്ചു. ക്ലാസ് മുറികൾ വൃത്തിയാക്കി . മുറികൾ അലങ്കരിച്ച് മനോഹരമാക്കി.
പരിശീലനങ്ങൾ
LSS/USS - ജൂലൈ മാസം മുതൽ തന്നെ മിടുക്കരായ കുട്ടികളെ കണ്ടെത്തി പരിശീലനം നൽകി വരുന്നു. എല്ലാ മാസവും മോഡൽ പരീക്ഷകൾ നടത്തുന്നു.
സംസ്കൃതം സ്കോളർഷിപ്പ്
'പാഠമൊന്ന് പാഠത്തേക്ക് '
കേരളത്തിൻറെ കാർഷിക സംസ്കാരം കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികൾക്ക് കൃഷിയോടുളള അഭിരുചി വളർത്തുന്നതിനുമായി 'പാഠമൊന്ന് പാഠത്തേക്ക് ' എന്ന പേരിൽ തൃക്കൊടിത്താനം കൃഷിഓഫീസറുടെ നേതൃത്വത്തിൽ കരനെൽകൃഷി നടത്തുകയുണ്ടായി. പരിസ്ഥിതി സ്നേഹം കുഞ്ഞുങ്ങളിൽ വളർത്തുന്നതിനായി ജന്മദിനങ്ങളിൽ മധുരപലഹാരങ്ങൾക്ക് പകരം പൂച്ചട്ടികൾ സ്കൂളിന് സമ്മാനിച്ചുകൊണ്ട് കുട്ടികൾ ജൻമദിനം ആഘോഷിക്കുന്നു.