ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/ദേശീയ വനിതാ ദിനം
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സരോജിനി നായിഡു' ഒരു ബാല പ്രത്ഭയും സ്വാതന്ത്ര്യ സമര സേനാനിയും കവയത്രിയും ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അദ്ധ്യക്ഷ ആവുന്ന ആദ്യ ഇന്ത്യൻ വനിതയും ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ ഗവർണർ ആവുന്ന ആദ്യ വനിതയും സരോജിനി നായിഡു ആയിരുന്നു. ഇന്ത്യൻ സ്വാതന്ത്രയ സമരത്തിൽ സജീവയായിരുന്ന നായിഡു ദണ്ഡിയാത്രയിൽ മഹാത്മാ ഗാന്ധിയെ അനുഗമിച്ചു, .സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വനിതാ ഗവർണ്ണർ(ഉത്തർപ്രദേശ് ) ആയിരുന്നു. സരോജിനി നായിഡുവിന്റെ പിറന്നാൾ ദിനമായ ഫെബ്രുവരി 13 ഇന്ത്യയിൽ വനിതാദിനം ആയി ആചരിക്കുന്നു.
ദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി പ്രത്യേക അസംബ്ലി ക്രമീകരിച്ചു. അസംബ്ലിയിൽ പ്രഥമാധ്യാപകൻ സ്റ്റുവർട്ട് ഹാരീസ് ദേശീയവനിതാ ദിനം സംബന്ധമായ പ്രഭാഷണം നടത്തി. സരോജിനി നായിഡുവിന്റെ ജീവചരിത്രം വ്യക്തമാക്കുന്ന വീഡിയോ എല്ലാ ക്ലാസിലെ കൂട്ടുകാരെയും പഞ്ചമി സ്മാർട്ട് ക്ലാസിലെത്തിച്ച് കാണിച്ചു. വിദ്യാർത്ഥികൾ തയ്യാറാറാക്കിയ കുറിപ്പുകൾഉൾപ്പെടുത്തി പതിപ്പ് തയ്യാറാക്കി.