കടലാസ്

Schoolwiki സംരംഭത്തിൽ നിന്ന്
19:38, 6 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21622-pkd (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്നെ ചുരുട്ടി വീണ്ടും ചവറ്റുകുട്ടയിലേക്ക് എറിഞ്ഞു ! എന്തൊരു പാഴ് ജന്മമാണെൻ്റെ..... അമ്മു ആ കടലാസിനെ കുട്ടയിലേക്ക് എറിഞ്ഞു. ഞാൻ കടലാസ്.. പറഞ്ഞിട്ടെന്താ കാര്യം ഇന്നത്തെ കാലത്ത് എൻറെ സ്ഥാനം ചവറ്റു കുട്ടയിൽ കിടക്കുന്നതാ... കടലാസ് പിറുപിറുത്തു കൊണ്ടിരിക്കുമ്പോൾ ചിന്നു കുട്ടയിലെ കടലാസിനെ എടുത്തു. ഒരു ഭംഗിയായി ചിത്രം വരയ്ക്കാൻ തുടങ്ങി. നല്ല ചിത്രം ! നൂലും കെട്ടി അവൾ ചുമരിൽ തൂക്കി. കണ്ടവരെല്ലാം ചിത്രത്തിൻറെ ഭംഗി കണ്ടു നോക്കി നിന്നു... " എന്നെ കണ്ടാണ് ആളുകൾ നോക്കിനിൽക്കുന്നത് "  കടലാസ് അഹങ്കാരത്തോടെ പറഞ്ഞു തലങ്ങും വിലങ്ങും ആടി. അതുകണ്ട് ചിത്രം പറഞ്ഞു : " ചങ്ങാതി ഒന്ന്  അടങ്ങ് അല്ലെങ്കിൽ നമ്മുടെ പണി തീരും ! കടലാസ് ഒന്നും കാര്യമാക്കാതെ തന്റെ ആട്ടം തുടർന്നു. " കർർ... ശബ്ദത്തോടെ കടലാസ് രണ്ടായി കീറി. " ഹോ എന്റെ ചിത്രം കീറിപ്പോയല്ലോ ഇനി ഈ കടലാസിന്റെ സ്ഥാനം ചവറ്റു കുട്ടയിലേക്ക് എന്നുപറഞ്ഞ് ചിന്നു കടലാസിനെ  കുട്ടയിലേക്ക് എറിഞ്ഞു. " കുട്ടയിൽ നിന്ന് വന്നവൻ കുട്ടയിലേക്ക് തന്നെ എത്തി " ഇത്ര അഹങ്കാരം വേണ്ടായിരുന്നു കടലാസ് കരുതി.

ഗുണപാഠം : " നിലമറന്ന് കളിക്കരുത് . "


സ്വാതി വി

4 എ

ഗവ.മോയൻ എൽ.പി സ്കൂൾ പാലക്കാട്

"https://schoolwiki.in/index.php?title=കടലാസ്&oldid=1888517" എന്ന താളിൽനിന്ന് ശേഖരിച്ചത്