ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/സ്കൗട്ട്&ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
12:27, 6 ഫെബ്രുവരി 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 51029 (സംവാദം | സംഭാവനകൾ) (scodt)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്‌നേഹപ്പുടവ

ആഘോഷ വേളകളിൽ പുതുവസ്ത്രങ്ങൾ അണിയാൻ പ്രയാസമനുഭവിക്കുന്ന സഹപാഠികൾക്ക് സ്‌നേഹ സമ്മാനവുമായി സ്‌കൂൾ നല്ലപാഠം സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സ് യൂണിറ്റുകൾ സ്‌നേഹപ്പുടവ പദ്ധതി നടപ്പിലാക്കി.

സ്‌കൂളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്കാണ് സ്‌നേഹപ്പുടവ പദ്ധതിയുടെ ഭാഗമായി പുതുവസ്ത്രം നൽകിയത്. നല്ലപാഠം, സ്‌കൗട്ട് ആന്റ് ഗൈഡ് അംഗങ്ങൾ, അധ്യാപകർ, സ്‌കൂളിലെ മറ്റു ജീവനക്കാർ, രക്ഷിതാക്കൾ എിവരാണ് ഈ പദ്ധതിക്കായി പണം സ്‌പോസർ ചെയ്തത്.

മാതാവോ പിതാവോ അകാലത്തിൽ മരണമടഞ്ഞവരുടെ കുട്ടികൾ, അപകടത്തെത്തുടർന്നും ചികിത്സയെത്തുടർന്നും കടക്കെണിയിലായ രക്ഷിതാക്കളുടെ മക്കൾ എിവർക്കാണ് പദ്ധതിയുടെ ഭാഗമായി പുതുവസ്ത്രങ്ങൾ വിതരണം ചെയ്തത്.

നല്ലപാഠം അധാപക കോ ഓർഡിനേറ്റർമാരായ ഒ. മുഹമ്മദ് അൻവർ, പി. അബ്ദുസ്സലാം എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.

കൈത്താങ്ങ് ആട് വിതരണം.

അകാലത്തിൽ പിതാവ് മരണപ്പെട്ട രണ്ട് നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങ് പദ്ധതിക്ക് കീഴിൽ ആടുകളെ വിതരണം ചെയ്ത് എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളും നല്ല പാഠം അംഗങ്ങളും സംയുക്തമായാണ് ഈ പരിപാടി നടപ്പിലാക്കിയത്. ഗ്രാമപഞ്ചായത്ത് അംഗം അക്ബർ അലി പാറോക്കോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു

ഫലവൃക്ഷത്തൈകൾ വച്ചുപിടിപ്പിക്കലും വിതരണവും

ലോക ഭക്ഷ്യ ദിനത്തിന്റെ ഭാഗമായി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ് കോട്ടപിള്ള മുതൽ വട്ട മണ്ണപുറം വരെയുള്ള റോഡിൻറെ ഇരുവശങ്ങളിലുമായി ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു അലനല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് കെ അബൂബക്കർ ഫലവൃക്ഷത്തൈകൾ വെച്ചുപിടിപ്പിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു

സാന്ത്വനത്തിന് ഞങ്ങളുണ്ട് കൂടെ

മാറാരോഗങ്ങൾ കൊണ്ട് പ്രയാസമനുഭവിക്കുന്നവർക്ക് സാന്ത്വനമേകുന്നതിനായി പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് വേണ്ടി എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സ് കേക്ക് ഫെസ്റ്റ് സംഘടിപ്പിച്ചു ഫെബ്രുവരി അഞ്ചിന് ആരംഭിച്ച കേക്ക് fest25 ന് അവസാനിച്ചു. കേക്ക് ഫെസ്റ്റിലൂടെ സമാഹരിച്ച് 50,000 രൂപ പാലിയേറ്റീവ് ഭാരവാഹികൾക്ക് കൈമാറി.

ജനകീയ രക്തദാനം

കോവിഡ് കാലത്ത് രക്തം പ്ലേറ്റ്ലറ്റ് എന്നിവയ്ക്ക് നേരിടുന്ന ക്ഷാമം പരിഹരിക്കാൻ എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ യൂണിറ്റ് നടത്തിയ ജനകീയ രക്തദാന യാത്ര ശ്രദ്ധേയമായി. സ്കൗട്ട് ആൻഡ് ഗൈഡ് സംസ്ഥാന ട്രെയിനിങ് കമ്മീഷണർ കെ എൻ മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.

എന്റെ വീട്ടിലും കൃഷി തോട്ടം

വിദ്യാർത്ഥികളിൽ കാർഷിക സംസ്കാരം വളർത്തുക വിഷരഹിത സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യങ്ങളോടെ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ എടത്തനാട്ടുകര ഭാരത് സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന്റെ ഭാഗമായി വിത്തുകൾ വിതരണം ചെയ്തു പച്ചക്കറി വിത്തു വിതരണം പഞ്ചായത്ത് അംഗം അക്ബറലി പാറക്കോട്ട് ഉദ്ഘാടനം ചെയ്തു പ്രിൻസിപ്പൽ പ്രതിഭ സ്കൗട്ട് മാസ്റ്റർ മുഹമ്മദ് അൻവർ എന്നിവർ സംസാരിച്ചു.

ലഹരിക്കെതിരെ നാട് പ്രതികരിക്കുന്നു

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി വീഡിയോ പ്രചാരണം നടത്തി. വ്യത്യസ്ത മേഖലയിലുള്ള പ്രമുഖർ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരണം രേഖപ്പെടുത്തി.ലഹരി വിരുദ്ധ പ്രതികരണ ക്യാമ്പയിൻ പാലക്കാട് പാർലമെന്റ് അംഗം ശ്രീ പി കെ ശ്രീകണ്ഠൻ ഉദ്ഘാടനം ചെയ്തു.

പഠനോപകരണ വിതരണം

കോവിഡിന്റെ വറുതിക്കാലത്ത് സാമ്പത്തിക പ്രയാസങ്ങളാൽ പഠനം വഴിമുട്ടിയ സ്‌കൂളിലെ നൂറോളം വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ചു നൽകി അവരുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങേകിയ സ്‌കൂളിലെ മലയാള മനോരമ നല്ലപാഠം പഠനോപകരണ വിതരണം വേറിട്ടതായി.

സ്‌കൂളിലെ സാമ്പത്തിക പ്രയാസം അനുഭവിക്കു വിദ്യാർഥികൾക്കും കുടുംബനാഥൻമാർ അകാലത്തിൽ മരണമടഞ്ഞ കുടുംബങ്ങളിലെ തെരഞ്ഞെടുക്കപ്പെ'വിദ്യാർഥികൾക്കും അപകടത്തെത്തുടർന്ന് കടക്കെണിയിലായ കുടുംബങ്ങളിലെ ചില വിദ്യാർഥികൾക്കും ഈ പദ്ധതിയിലൂടെ പഠനോപകരണങ്ങൾ നൽകി.

കൈത്താങ്ങ് ആവശ്യമായവർക്ക് സഹായം നേരിട്ടെത്തിക്കുന്ന ഈ പദ്ധതിയിലൂടെ നട്ടു പുസ്തകങ്ങൾ, പെൻസിൽ, ഇറൈസർ, ക്രയോ അടക്കമുള്ള സഹായമാണ് നൽകിയത്.

മാസ്ക് നിർമ്മാണവും covid 19 പ്രതിരോധ പ്രചരണവും.

കോവിഡ് 19 വളരെ രൂക്ഷമായ സാഹചര്യത്തിൽ എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സ് മാസ്ക് നിർമ്മിച്ച് വിതരണത്തിനായി ചലഞ്ചേഴ്സ് ക്ലബ്ബിന് കൈമാറി. കോവിഡ് 19-പ്രതിരോധത്തിനായി കൈകോർക്കാം അഥിതി തൊഴിലാളികൾക്കായി അവരുടെ ഭാഷയിൽ കൊറോണ പ്രതിരോധ സന്ദേശ പ്രയാണം എടത്തനാട്ടുകര ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൗട്ട് and ഗൈഡ്സ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സന്ദേശ പ്രയാണം സംഘടിപ്പിച്ചു.

ചൂൽ നിർമ്മാണം - സ്ക്രാപ്പ് ചലഞ്ച്

NSSവോളണ്ടിയർമാർ ചൂൽ നിർമ്മിച്ച് വിപണനം ചെയ്തും പഴയ ന്യൂസ് പേപ്പർ ശേഖരിച്ച് വിറ്റും ലഭിച്ച രൂപ സ്‌കൂളിലെ സ്കൗട്ട് & ഗൈഡ്‌സ് യൂണിറ്റ് നിർമ്മിക്കുന്ന സ്നേഹഭാവനത്തിലേക്ക് സംഭാവന നൽകി.

പുഴയോരം ജല സംരക്ഷണ സദസ്സ്

ജലസ്രോതസ്സുകൾ സംരക്ഷിക്കുക പുഴയുടെ ചരിത്രവും ഐതിഹ്യങ്ങളും പുതുതലമുറയ്ക്ക് പകർന്നു നൽകുക ജലസംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ കർമ്മശേഷി ഫലപ്രദമായി വിനിയോഗിക്കുക എന്നീ ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്കൗട്ട്സ് ആൻഡ് യൂണിറ്റ് സംഘടിപ്പിച്ച പുഴയോരം ജലസംരക്ഷണ സദസ്സ് ശ്രദ്ധേയമായി.

പെൺകരുത്ത് വനിതാ സംഗമം

വിദ്യാർത്ഥികളിൽ സാമൂഹിക സമത്വവും സുരക്ഷിതത്വബോധവും വളർത്തിയെടുക്കുക വനിതകൾക്ക് നേരെയുള്ള അതിക്രമങ്ങൾക്കും ചൂഷണങ്ങൾക്കും എതിരെ ബോധവൽക്കരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ ജി.ഒ.എച്ച്.എസ്.എസ് എടത്തനാട്ടുകര പെൺകരുത്ത് വനിതാ സംഗമം സംഘടിപ്പിച്ചു

ജനകീയ തടയണ നിർമ്മാണം

ജലസംരക്ഷണത്തിന്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് മുണ്ടക്കുന്ന് വെള്ളിയാർ പുഴയിൽ തടയണ നിർമ്മിച്ചു ജനുവരി 31ന് രാവിലെ 7 30ന് സ്കൂളിൽ നിന്നും സ്കൗട്ട് ആൻഡ് ഗൈഡ് സംഘം തീരത്തേക്ക് പുറപ്പെട്ടു. എട്ടുമണിയോടുകൂടി തടയണ ജനകീയ കൂട്ടായ്മയുടെ സഹകരണത്തോടുകൂടി ആരംഭിച്ചു ജില്ലാ പഞ്ചായത്ത് അംഗം മെഹർബാൻ ടീച്ചർ ഉദ്ഘാടനം ചെയ്തു

Palliative Day Care

ജിഎച്ച്എസ്എസ് എടത്തനാട്ടുകരയിലെ സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ പാലിയേറ്റീവ് പ്രവർത്തകരോടൊപ്പം ചെന്ന് രോഗികളെ പരിചരിച്ചു ഇതുവഴി വിദ്യാർഥികളിൽ ഒരു സഹായ മനോഭാവം ഉണ്ടാക്കിയെടുക്കാൻ സാധിച്ചു വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന രോഗികളുടെ പ്രയാസങ്ങൾ നേരിട്ടറിയാനും സാധിച്ചു.

കൊയ്ത്തുൽസവം

അലനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെയും കർഷക സേവന കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ജിഎച്ച്എസ്എസ് എടത്തനാട്ടുകര സ്കൗട്ട് ആൻഡ് ഗൈഡ്സിന്റെ കീഴിൽ കൊയ്ത്തുത്സവം സംഘടിപ്പിച്ചു ചുണ്ടയിൽ ശേഖരം അലനല്ലൂരിൽ വച്ച് നടന്ന പരിപാടി മുളളത്ത് ലത ഉദ്ഘാടനം നിർവഹിച്ചു

CLEAN THE BEAUTY SPOTS OF EDATHANATTUKARA

കോവിഡ്കാലത്ത് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിയ സൈലന്റ്‌വാലി ബഫർസോണിലുള്ള ഇടമല വട്ടമല ആനപ്പാറ കപ്പി വെള്ളച്ചാട്ടപ്പാറ എന്നീ സ്ഥലങ്ങളിലെ പ്ലാസ്റ്റിക ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പല ദിവസങ്ങളിയായി നീക്കം ചെയ്ത ബോധവൽക്കരണ ബോർഡുകൾ സ്ഥാപിച്ചു.പദ്ധതിയുടെഉദ്‌ഘാടനം ബഹു.മണ്ണാർക്കാട് എം എൽ എ അഡ്വ.എൻ ഷംസുദ്ധീൻ നിർവഹിച്ചു.

സ്നേഹ ഭവനം

എടത്തനാട്ടുകര ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ സ്നേഹ ഭവന നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി സ്കൂളിലെ തന്നെ യു പി വിഭാഗത്തിൽ പഠിക്കുന്ന ഒരു നിർധന വിദ്യാർത്ഥിക്കാണ് വീട് വെച്ച് നൽകാൻ തീരുമാനിച്ചത്

അധ്യാപകരിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും സ്കൂളിലെ തന്നെ എൻഎസ്എസ് എസ് പി സി എന്നീ വിവിധ യൂണിറ്റുകളിൽ നിന്നും ജനങ്ങളിൽ നിന്നുമെല്ലാം ഇതിനുള്ള സാമ്പത്തികസഹാസഹായം ലഭിച്ചു ധനശേഖരണാർത്ഥം സമ്മാനക്കൂപ്പൺ ചാലഞ്ച് ബിരിയാണി ചലഞ്ച് എന്നിവയും യൂണിറ്റിനു കീഴിൽ സംഘടിപ്പിക്കുകയുണ്ടായി