ജി.യു.പി.എസ്.അടുക്കത്തുവയൽ/ക്ലബ്ബുകൾ/ECO CLUB/

Schoolwiki സംരംഭത്തിൽ നിന്ന്

2022-23

ഞങ്ങളും കൃഷിയിലേക്ക് 'നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.

അടുക്കത്ത്ബയൽ : പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അടുക്കത്ത് ബയൽ ജി യു പി സ്കൂളിൽ നമുക്ക് ഒരു തൈ നടാം പരിപാടി സംഘടിപ്പിച്ചു.N A നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. കാസർഗോഡ് നഗരസഭ ചെയർമാൻ അഡ്വ V M മുനീർ അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടർ അനിത K മേനോൻ പദ്ധതി വിശദീകരണം നടത്തി. ആത്മാ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടർ K P സെലീനാമ്മ ആത്മാ പദ്ധതി വിശദീകരിച്ചു. നഗരസഭ കൗൺസിലർമാരായ P രമേശ് , അശ്വിനി ജി നായിക്, മുൻസിപ്പൽ സെക്രട്ടറി എസ്സ് ബിജു പിടി എ പ്രസിഡന്റ് കെ ആർ ഹരീഷ് എന്നിവർ സംസാരിച്ചു. വികസന സ്റ്റാർഡിങ് കമ്മറ്റി ചെയർമാൻ അബ്ബാസ് ബീഗം സ്വാഗതവും സ്കൂൾ HM കെ എ യശോദ നന്ദിയും പറഞ്ഞു.



2021-22

  • സ്കൂളിലെ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ പരിസരത്ത് വിവിധയിനം ചെടികൾ വച്ച് പിടിപ്പിക്കുകയും നല്ലോരു പച്ചക്കറിത്തോട്ടം ഒരുക്കുകയും ചെയ്തിട്ടുണ്ട്. ക്ലബ്ബിന്റെ നേതൃത്വത്തിൽ  കുട്ടികൾക്ക്  വിവിധ മരതൈകൾ വിതരണം ചെയ്തു. സുഗതകുമാരി ടീച്ചറുടെ പിറന്നാൾ ദിനത്തിൽ ടീച്ചറുടെ ഓർമ്മയ്ക്കായ്  പിറന്നാൾമരം  നട്ടു. റോഡ് വികസനവുമായി ബന്ധപ്പെട്ട് കാസറഗോഡ് നഗരത്തിലെ റോഡരികിലുളള മരങ്ങൾ മുറിച്ചു മാറ്റുന്നതിനിടയിൽ , പരിസ്ഥിതി പ്രവർത്തകയും,പ്രിയപ്പെട്ട കവിയത്രിയുമായ സുഗതകുമാരി ടീച്ചർ നട്ട മാവ്  ( പയസ്വിനി )ഇന്ന് വളർന്ന്  ഒരു തണലായ് മാറ്റിയിരിക്കുകയാണ്. ഈ മാവ് നശിപ്പികാതെ ഇതിനെ സംരക്ഷിക്കാൻ അടുക്കത്ത് ബയൽ സ്കൂൾ  തീരുമാനിച്ചു.
  • കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ പച്ചത്തുരുത്ത് ഗൃഹവനം പദ്ധതി അടുക്കത്ത് ബയൽ സ്കൂളിൽ

    കാസറഗോഡ് മുൻസിപ്പാലിറ്റിയുടെ പച്ചത്തുരുത്ത് ഗൃഹവനം പദ്ധതി അടുക്കത്ത് ബയൽ സ്കൂളിൽ

  • തൈ വിതരണം

    തൈ വിതരണം

  • പച്ചക്കറി തോട്ടം നിര്മാണം

    പച്ചക്കറി തോട്ടം നിര്മാണം

  • പിറന്നാൾ മരം

    പിറന്നാൾ മരം