ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ കലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
11:48, 1 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ കലൂർ
വിലാസം
കലൂര്‍
സ്ഥാപിതം04 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല മൂവാറ്റുപുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2017Anilkb




ചരിത്രം

മൂവാറ്റുപുഴയാറിന്റെ പോഷകനദിയായ കാളിയാര്‍ പുഴയുടെ തീരത്തുള്ള കലൂര്‍ ഗ്രാമത്തിന്റെ അഭിമാനസ്‌തംഭമായി ശോഭിക്കുന്ന ഐപ്പ്‌ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ 1951 ജൂണ്‍ 4-ന്‌ ആണ്‌ പ്രവര്‍ത്തനമാരംഭിച്ചത്‌. വിദ്യാഭ്യാസസൗകര്യവും ഗതാഗതസൗകര്യവും ഇല്ലാതിരുന്ന അക്കാലത്ത്‌ കര്‍ഷകരും സാധാരണക്കാരും നിറഞ്ഞ കലൂര്‍ ഗ്രാമത്തിലെ ജനങ്ങളുടെയും ഭാവിതലമുറയുടെയും വിദ്യാഭ്യാസപരവും സാംസ്‌ക്കാരികവുമായ പുരോഗതി മുന്നില്‍ കണ്ടുകൊണ്ട്‌ പൗരപ്രമുഖനും മികച്ച പ്ലാന്ററുമായിരുന്ന ശ്രീ. ഐപ്പ്‌ വര്‍ഗീസ്‌ കൊച്ചുകുടി, അദ്ദേഹത്തിന്റെ പിതാവ്‌ ശ്രീ. വര്‍ഗീസ്‌ ഐപ്പ്‌ കൊച്ചുകുടിയുടെ സ്‌മരണാര്‍ത്ഥമാണ്‌ സ്‌കൂള്‍ സ്ഥാപിച്ചത്‌. എറണാകുളം റവന്യൂ ജില്ലയിലെ മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയിലാണ്‌ ഈ സ്‌കൂള്‍ ആരംഭകാലം മുതല്‍ സ്ഥിതിചെയ്യുന്നത്‌. സര്‍ക്കാര്‍ ധനസഹായം ഇല്ലാതെ ഒരു അംഗീകൃത ഹൈസ്‌കൂളായി പ്രവര്‍ത്തനമാരംഭിച്ചു. 1960 മുതല്‍ സര്‍ക്കാര്‍ എയ്‌ഡഡ്‌ സ്‌കൂളായി മാറി. ആദ്യകാലം മുതലേ പഠനരംഗത്തും സ്‌പോര്‍ട്‌സ്‌, കല, ബാന്റ്‌ സെറ്റ്‌ തുടങ്ങിയ പാഠ്യേതര രംഗത്തും എറണാകുളം ജില്ലയിലെ അറിയപ്പെടുന്ന സ്‌കൂളാണിത്‌. 1962 നവംബര്‍ 30-ന്‌ സ്ഥാപക മാനേജര്‍ ദിവംഗതനായതിനെ തുടര്‍ന്ന്‌ 1986 വരെ ശ്രീ. വര്‍ഗീസ്‌ ഐപ്പ്‌ കൊച്ചുകുടിയായിരുന്നു മാനേജര്‍. വിശാലമായ ഫുട്‌ബോള്‍കോര്‍ട്ട്‌, വോളിബോള്‍ കോര്‍ട്ട്‌, ബാസ്‌ക്കറ്റ്‌ ബോള്‍ കോര്‍ട്ട്‌, കലാസുന്ദരമായ ഐപ്പ്‌ വര്‍ഗ്ഗീസ്‌ ഓഡിറ്റോറിയം, ഓപ്പണ്‍ എയര്‍ സ്റ്റേജ്‌, സുരക്ഷിതമായ കൊമ്പൗണ്ട വാള്‍, പ്രാഥമികാവശ്യത്തിനുള്ള ആധുനിക സൗകര്യങ്ങള്‍, അത്യന്താധുനിക കമ്പ്യൂട്ടര്‍ ലാബ്‌, എഡ്യൂസാറ്റ്‌, ലബോറട്ടറി, ലൈബ്രറി, മനോഹരവും വിസ്‌തൃതവുമായ പൂമുഖം ഇവയെല്ലാമുള്ള ഈ സ്ഥാപനം ഇന്നും രാജകീയ പ്രൗഢിയില്‍ തൊടുപുഴ-ഊന്നുകല്‍ സംസ്ഥാന പാതയ്‌ക്കഭിമുഖമായി തലയുയര്‍ത്തി നില്‍ക്കുന്നു. 1983 ജൂണ്‍ 15 മുതലാണ്‌ ഈ സ്‌കൂളില്‍ യു.പി. വിഭാഗം പ്രവര്‍ത്തിച്ചുതുടങ്ങിയത്‌. അഞ്ചാം ക്ലാസ്‌ മുതല്‍ പത്താം ക്ലാസ്‌ വരെ 13 ഡിവിഷനുകളിലായി ഇപ്പോള്‍500-ല്‍പ്പരം കുട്ടികള്‍ പഠിക്കുന്നു. ഇവിടെ 24 അധ്യാപകരും 4 അനധ്യാപകരും സേവനമനുഷ്‌ഠിക്കുന്നു. 8, 9, 10 ക്ലാസുകളില്‍ ഓരോ ഡിവിഷന്‍ സമാന്തര ഇംഗ്ലീഷ്‌ മീഡിയം ഉണ്ട്‌. എസ്‌.എസ്‌.എല്‍.സി. പരീക്ഷയില്‍ 100% റിസല്‍ട്ട്‌, ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്‌ നിലനിര്‍ത്തിപ്പോരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ ഗ്രാമീണ മേഖലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ ദശാബ്‌ദങ്ങളായി എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്കിരുത്തുന്ന സ്‌കൂള്‍ എന്ന ഖ്യാതി ഈ സ്ഥാപനത്തിനു മാത്രമാണുള്ളത്‌. ഓരോ വര്‍ഷവും 160-നും 175 നും ഇടയ്‌ക്ക്‌ കുട്ടികള്‍ ഇവിടെ എസ്‌.എസ്‌.എല്‍.സി. പരീക്ഷയ്‌ക്ക്‌ എഴുതാറുണ്ട്‌. ദശാബ്‌ദങ്ങളായി വിജയം 100 ശതമാനത്തിന്‌ നിലനിര്‍ത്തിപ്പോരുവാനും കഴിയുന്നുണ്ട്‌. കലാകായികരംഗത്ത്‌ ദേശീയതാരങ്ങളെ വാര്‍ത്തെടുത്തിട്ടുള്ള ഈ സ്ഥാപനം കായിക മത്സര രംഗത്ത്‌ ഇന്നും ആധിപത്യം നിലനിര്‍ത്തിപ്പോരുന്നു. അനേകം കുട്ടികള്‍ക്ക്‌ വിജ്ഞാനപ്രഭ ചൊരിഞ്ഞു നിലകൊള്ളുന്ന ഈ സ്ഥാപനത്തിന്റെ രജതജൂബിലി 1976-ലും സുവര്‍ണ്ണ ജൂബിലി 2001 ലും ഗംഭീരവും വര്‍ണ്ണാഭവുമായ ചടങ്ങുകളോടെ ആഘോഷിച്ചു. ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ മാനേജര്‍ ശ്രീ. ഐപ്പ്‌ വര്‍ഗീസ്‌ കൊച്ചുകുടിയും ഹെഡ്‌മാസ്റ്റര്‍ ശ്രീ. Francis Joseph ആണ്‌.

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിന് കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട് ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്

ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന നാഷണല്‍ സര്‍വ്വീസ് സ്കീമിന്റെ ഒരു യൂണിറ്റ് ഇവിടെ പ്രവര്‍ത്തിച്ചുവരുന്നു. യുവജനങ്ങളുടെ ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്തുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ഈ സംഘടയയുടെ ആഭിമുഭ്യത്തില്‍ ധാരാളം സേവനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.

ഭൗതികസൗകര്യങ്ങള്‍

4ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുന്‍ഭാഗത്ത് ബാറ്റ്മിന്റന്‍ കോര്‍ട്ടും വോളി ബോള്‍ കോര്‍ട്ടും ഉണ്ട്.

ഊര്‍ജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങള്‍ക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടര്‍ ലാബ് ഈ സ്ക്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു. ലാബിലും മള്‍ട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1 ഗണിതശാസ്ത്രക്ലബ്ബ്.

മികച്ച പ്രവര്‍ത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഗണിത ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ബുധനാഴ്ച ദിവസങ്ങളില്‍ ക്ലബ്ബ് അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ മത്സരങ്ങളും പ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിന്‍, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. സ്ക്കൂള്‍ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യവും ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചുവരുന്നു.Sponser.THOMSON J KURAVAKKATTU

2. ഐ. റ്റി. ക്ലബ്ബ്.

ഹൈസ്ക്കൂള്‍ തലത്തില്‍ ഐ. ടി. വിദ്യാഭ്യാസം ആരംഭിച്ച കാലം മൂതല്‍ ഈ സ്ക്കൂളില്‍ ഐ. ടി. ക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. മൂവാറ്റുപുഴ വിദ്യാഭ്യാസജില്ലയില്‍ നിന്നും 2006-07 വര്ഷം മുതല്‍ ഐ. ടി. പ്രോജക്ട് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടി വിദ്യാഭ്യാസ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ഐ. ടി. മേളയില് പങ്കെടുക്കുന്നത് ഈ സ്ക്കൂളിലെ വിദ്യാര്ത്ഥികളാണ്.കഴിഞ്ഞ മൂന്നു വര്ഷങ്ങളായി മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഐ. ടി. ക്ലബ്ബിനുള്ള പുരസ്കാരം ഹൈസ്ക്കൂള്‍ ഐ. ടി. ക്ലബ്ബ് നിലനിര്‍ത്തിപ്പോരുന്നു. Sponser.GEORGE T GEORGE

3. ശാസ്ത്രക്ലബ്ബ് .

വിദ്യാര്‍ത്ഥികളില്‍ ശാസ്ത്രാഭിരുരുചി വര്‍ദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളില്‍ ശാസ്ത്രക്ലബ്ബ് പ്രവര്‍ത്തിച്ചുവരുന്നു. ക്വിസ് മത്സരങ്ങള്‍ നടത്തുക, ശാസ്ത്രമാസികകള്‍ തയ്യാറാക്കുക, ദിനാചരണങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്ക്കൂളില്‍ ഒരു സോപ്പു നിര്‍മ്മാണയൂണിറ്റും പ്രവര്‍ത്തിക്കുന്നുണ്ട്. ഉപജില്ലാ-ജില്ലാശാസ്ത്രമേളകളില്‍ ക്ലബ്ബംഗങ്ങള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. Sponser.SMITHA JOHN

4. സാമൂഹ്യശാസ്ത്രക്ലബ്ബ് .

ഊര്‍ജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാര്‍ത്ഥികളും അവര്‍ക്ക് നേതൃത്വംനല്‍കുന്ന ഏതാനും അദ്ധ്യാപകരും ചേര്‍ന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. ദിനാചരണങ്ങള്‍ (ദേശീയ-അന്തര്‍ദേശീയ പ്രാധാന്യമുള്ള ദിനങ്ങള്‍), ക്വിസ് മത്സരങ്ങള്‍, സെമിനാറുകള്‍, ബോധവല്‍ക്കരണക്ലാസ്സുകള്‍ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികള്‍ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളില്‍ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാന്‍ ക്ലബ്ബംഗങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയില്‍ പുരസ്കാരങ്ങള്‍ നേടുകയുണ്ടായി. 2013-14. 2014-15, 2015-16 അദ്ധ്യയനവര്‍ഷങ്ങളില്‍ സ്ക്കൂള്‍ മോക് പാര്‍ലമെന്റ് മത്സരത്തില്‍ റവന്യൂജില്ലാ തലത്തില്‍ ഈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. Sponser.JOYMMA SEBASTIAN

5. ആരോഗ്യപരിസ്ഥിതി ക്ലബ്ബ് .

കുട്ടികളില്‍ മികച്ച ആരോഗ്യശീലങ്ങള്‍ വര്‍ദ്ധിപ്പിക്കുക, പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരോഗ്യപരിസ്ഥിതി ക്ലബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്. ജീവിതശൈലീരോഗനിയന്ത്രണം, ശുചിത്വപാലനം എന്നീ വിഷയങ്ങളില്‍ എല്ലാ വര്‍ഷവും ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. വിവിധ പ്രതിരോധമരുന്നുകളുടെ വിതരണം, റൂബെല്ല വാക്ലിന്‍ നല്‍കല്‍, അയണ്‍ ഫോളിക് ആസിഡ് ഗുളികയുടെ വിതരണം എന്നിവ ആരോഗ്യപരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്.Sponser.BIJI CHERIAN

6. വിദ്യാരംഗം കലാസാഹിത്യവേദി .

വിദ്യാര്‍ത്ഥികളിലെ കലാഭിരുചി വളര്‍ത്തുന്നതിനും വായനാശീലം വര്‍ദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവര്‍ത്തിച്ചുവരുന്നു. കാവ്യകേളി, അക്ഷരശ്ലോകം എന്നീ ഇനങ്ങളില്‍ വിദ്യാര്‍ത്ഥിനികള്‍ സംസ്ഥാന കലോത്സവത്തില്‍ വിവിധ വര്‍ഷങ്ങളിലായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. Sponser.GRACY PAUL

7. ഐ. ഇ. ഡി. സി. .

ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനായി ശ്രീമതി ഷൈനി ടീച്ചറുടെ നേതൃത്വത്തില്‍ ഐ. ഇ. ഡി. സി. പ്രോഗ്രം നടന്നുവരുന്നു. കൂത്താട്ടുകുളം ബ്ലോക്ക് റിസോഴ്സ് സെന്ററില്‍ നിന്നും എല്ലാ ആഴ്ചയിലും റിസോഴ്സ് അദ്ധ്യാപികമാര്‍ സ്ക്കൂളിലെത്തി പ്രത്യേകപരിശീലനത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുകയും പ്രത്യേകപരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി ക്ലാസ്സുകള്‍ എടുക്കുകയും ചെയ്യുന്നുണ്ട്. പാമ്പാക്കുടെ ബ്ലോക്ക് പഞ്ചായത്തിന്റെ ധനസഹായത്തോടെ കാഴ്ചവൈകല്യമുള്ള കുട്ടികളെ കണ്ടെത്തി അവര്‍ക്കാവശ്യമായ ചികിത്സയും കണ്ണടയും ലഭ്യമാക്കുന്നുണ്ട്. അംഗപരിമിതരായ കുട്ടികളുടെ സുഗമമായ സഞ്ചാരസൗകര്യം കണക്കിലെടുത്ത് എല്ലാ ക്ലാസ്സ് മുറികളിലും എത്താന്‍പാകത്തിന് റാമ്പുകള്‍ ക്രമീകരിച്ചിട്ടുണ്ട്.അര്‍ഹരായ കുട്ടികള്‍ക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുന്നുണ്ട്.

8. സ്പോര്‍ട്സ് ക്ലബ്ബ് .

കായികാദ്ധ്യാപകന്‍ ശ്രീJohnson Joseph നേതൃത്വത്തില്‍ സ്പോര്‍ട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളില്‍ പരിശീലനം നല്‍കിവരുന്നു. Kalloorkad ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാര്‍ത്ഥികള്‍ മികച്ച നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളില്‍ 2015, 2016 വര്‍ഷങ്ങളില്‍ കുമാരി രശ്മി വിജയന്‍ വെള്ളി, സ്വര്‍ണ്ണമെഡലുകള്‍ നേടി.

 Sponser.JOHNSON JOSEPH

9. ഇക്കോ ക്ലബ്ബ് .

ഹൈസ്കൂളില്‍ Eco Club ഹരിതസേന എന്ന പേരില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. മാതൃഭൂമിയും ചേര്‍ന്ന് ആരംഭിച്ചിട്ടുള്ള Seed എന്ന സംരംഭം ഈ സ്കൂളില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. സ്ക്കൂള്‍ കാമ്പസ് പച്ചപിടിപ്പിക്കുന്നതില്‍ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.

 Sponser.FRANCIS K S

10. J R C.

സ്കൗട്ട് മാസ്റ്റര്‍ ശ്രീ Shaji Thomasയും ഗൈഡ് ക്യാപ്റ്റന്‍ ശ്രീമതി Joyammaയും നേതൃത്വത്തില്‍ JRC പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

11. റെഡ്ക്രോസ്.

മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാന്‍ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാര്‍ത്ഥിവിഭാഗമായ ജൂനിയര്‍ റെഡ്‌ക്രോസ് 2014 ല്‍ ഈ സ്ക്കൂളില്‍ പ്രവര്‍ത്തമാരംഭിച്ചു.. ശ്രീമതി ഷൈലജാദേവിയാണ് ജൂനിയര്‍ റെഡ്‌ക്രോസ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സ്ക്കൂളില്‍വച്ച് അപകടങ്ങളില്‍പ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, അയണ്‍ ഫോളിക് ആസിഡ് ഗുളികവിതരണത്തില്‍ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് ജൂനിയര്‍ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികള്‍ സേവനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.

12. ഔഷധവൃക്ഷോദ്യാനം.

മാനേജ്മെന്റ്

1951 ല്‍ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും ആയിരുന്നു. ഇപ്പോഴത്തെ മാനേജര്‍ Iype Varghese Kochukudi സേവനമനുഷ്ഠിച്ചുവരുന്നു.. സ്ക്കൂള്‍ ഹെഡ് മിസ്ട്രസ്സായി Francis Joseph സേവനമനുഷ്ഠിച്ചുവരുന്നു.

മുന്‍സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

ഉപതാളുകള്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

IYPE MEMORIAL H S KALOOR

Kaloor പി. ഒ.,

പിന്‍. 686668

എറണാകുളം ജില്ല.

ഫോണ്‍ 0485-2252989

'ഇ-മെയില്‍: 28035imhskaloor@gmail.com


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • തൊടുപുഴയില്‍ നിന്നും 12 കി.മീ അകലെ കുമാരമംഗലം - കലൂര്‍ റോഡില്‍
  • see the googlemap

https://www.google.co.in/maps/place/Iype+Memorial+High+School/@9.9852318,76.7081941,17z/data=!3m1!4b1!4m5!3m4!1s0x3b07c27355b79587:0xf28cf23862ae2272!8m2!3d9.9852265!4d76.7103828

മേല്‍വിലാസം

ഐപ്പ്‌ മെമ്മോറിയല്‍ ഹൈസ്‌കൂള്‍, കലൂര്‍