SSK:2022-23/ആമുഖം
അറുത്തൊന്നാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് 2023 ജനുവരി 3 ന് തിരിതെളിഞ്ഞു. മുഖ്യവേദിയായ അതിരാണിപാടത്ത് (വിക്രം മെെതാനം) രാവിലെ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ.ജീവൻബാബു പതാക ഉയർത്തി. 50 മിനിറ്റ് നീണ്ട ദൃശ്യവിസ്മയത്തിനും സ്വാഗതഗാനത്തിനും ശേഷം ഉദ്ഘാടനചടങ്ങുകൾ ആരംഭിച്ചു. നടി ആശ ശരത് വിശിഷ്ടാതിഥിയായി. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്തു. 2 വർഷത്തെ കോവിഡ് ഇടവേളയ്ക്കു ശേഷമാണ് വേദിവീണ്ടും ഉണരുന്നത്. 24 വേദികളിൽ 239 ഇനങ്ങളിലായി 14,000 കുട്ടികളാണു പങ്കെടുക്കുന്നത്. അപ്പീലുമായി എത്തുന്നവരെ കൂടാതെ 9352 മത്സരാർഥികളുണ്ട്. ജനുവരി ഏഴിന് വൈകിട്ട് സമാപനസമ്മേളനം പ്രതിപക്ഷനേതാവ് വി ഡി സതീശൻ ഉദ്‌ഘാടനം ചെയ്യും. ഗായിക കെ എസ് ചിത്ര മുഖ്യാതിഥിയാകും.