ജി.എൽ.പി.എസ്.മുണ്ടൂർ/കേരളപ്പിറവി ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
12:47, 21 ഡിസംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) (Vijayanrajapuram എന്ന ഉപയോക്താവ് ജി എൽ പി സ്കൂൾ മുണ്ടൂർ/കേരളപ്പിറവി ദിനം എന്ന താൾ ജി.എൽ.പി.എസ്.മുണ്ടൂർ/കേരളപ്പിറവി ദിനം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരു നീണ്ട ഇടവേളക്ക് ശേഷം നവംബർ ഒന്നിന് സ്കൂൾ വീണ്ടും തുറക്കുന്നതിൻ്റെ സന്തോഷത്തിലായിരുന്നു കുട്ടികളും അധ്യാപകരും. വിദ്യാലയ മുത്തശ്ശി പുത്തനുണർവ്വ് കിട്ടിയതിൻ്റെ ആവേശത്തിലായിരുന്നു. അധ്യാപകർ കുട്ടികളെ സമ്മാനങ്ങൾ നൽകി സ്വീകരിച്ചു .സന്തോഷത്തിന് മാറ്റ് കൂട്ടാനായി കുട്ടികൾക്ക് പായസ വിതരണം നടത്തി. കൂടാതെ പഠനോപകരണങ്ങളും നൽകി. ക്ലാസുകളിൽ കേരളഗാനങ്ങൾ പാടി അവതരിപ്പിച്ചു.  കേരള സംസ്ഥാനത്തെ കുറിച്ചുള്ള ഡോക്യുമെൻ്ററികൾ പ്രദർശനം നടത്തി.