സി.എം.എസ്സ്.കോളേജ്.എച്ച്.എസ്സ്.കോട്ടയം./എന്റെ ഗ്രാമം
ഇന്ത്യൻ ഉപദ്വീപിൻ്റെ തെക്കുപടിഞ്ഞാറെ മൂലയിൽ പശ്ചിമഘട്ട മലനിരകൾക്കും അറബി കടലിനും മധ്യേ സ്ഥിതി ചെയ്യുന്ന കേരളത്തിൻ്റെ മധ്യഭാഗത്ത് വേമ്പനാട് കായലിൻ്റെ കിഴക്ക് മീനച്ചിൽ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രദേശം ആണ് കോട്ടയം. മഹാ ശിലാ കാലഘട്ടം മുതൽ മനുഷ്യ വാസം നിലനിന്നിരുന്നതിൻ്റെ തെളിവ് ആയി നിരവധി തെളിവുകൾ ഇവിടെ നിന്ന് ലഭിച്ചിട്ടുണ്ട്. സംഘ കാലത്തിനു ശേഷം ഉയർന്നുവന്ന രണ്ടാം കുലശേഖര സാമ്രാജ്യത്തിൻ്റെ പതനതോടെ ചിന്നഭിന്നമ്മായി പല നാടു കളയി പിരിഞ്ഞു. ഇതിൽ വേമ്പല നാടിൻ്റെ ഭാഗമായിരുന്നു ഇന്നത്തെ കോട്ടയം ഉൾപെടുന്ന പ്രദേശം പിന്നിട് 12 നൂറ്റാണ്ടിൻ്റെ ആദ്യ ദശകങ്ങളിൽ വെമ്പോലി നാട് തെക്കൻകൂർ വടക്കൻകൂർ എന്നി രണ്ടു രാജ്യങ്ങളായി പിരിഞ്ഞു ഇതിൽ ഇന്നത്തെ കോട്ടയം നഗരം തെക്കൻകൂർ രാജ്യത്തിൻ്റെ ഭാഗമായിരുന്നു. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തെക്കൻകൂർ രാജാക്കന്മാർ. കോട്ടയം നഗരത്തിലെ തളിയന്താ പുരത്ത് പുതിയൊരു തലസ്ഥാനം സ്ഥാപിച്ചു.കോട്ടക്കകം എന്ന പദം ലോപിച്ച് കോട്ടയം എന്ന നാമം ഈ തെക്കൻകൂർ കോട്ടയിൽ നിന്നാണ്
പിന്നിട് മാർത്താണ്ഡ വർമയുടെ ആക്രമണത്തിൽ ഇവിടം പിന്നിട് തിരുവിതാംകൂറിൻ്റെ ഭാഗമായി.
ബ്രിട്ടീഷുകാരുടെ വരവോടെ വിദ്യാഭ്യാസ മേഖലയിൽ കോട്ടയത്തിന് സ്ഥാനം പ്രത്യേകിച്ച് കോട്ടയം നഗരത്തിന് വളരെയധികം പ്രാധാന്യം ഉണ്ടായി church mission society യുടെ കീഴിൽ
CMS college,CMS Press എന്നിവ സ്ഥാപിക്കപ്പെട്ടു. സാമൂഹ്യ നവോത്ഥാനം മേഖലയിലും സ്വാതന്ത്ര്യ സമരം മേഖലയിലും കോട്ടയത്തിന് സംഭാവന വളരെ വലുതായിരുന്നു മലയാളി മെമ്മോറിയലിന് തുടക്കം കോട്ടയം പബ്ലിക് ലൈബ്രറിയിൽ നിന്നായിരുന്നു. സ്വാതന്ത്ര്യാനന്തരം തിരുക്കൊച്ചിയുടെ ഭാഗമായിരുന്ന കോട്ടയം 1956 ഐക്യ കേരളം രൂപീകൃതമായപ്പോൾ ആദ്യത്തെ അഞ്ച് ജില്ലകളിൽ ഒരെണ്ണം ആയിരുന്നു