ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട

Schoolwiki സംരംഭത്തിൽ നിന്ന്
16:00, 31 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Amarhindi (സംവാദം | സംഭാവനകൾ)

'

ഗവ. എച്ച്.എസ്സ് .എസ്സ് ശാസ്താംകോട്ട
വിലാസം
ശാസ്താംകോട
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-12-2016Amarhindi




ചരിത്രം

കൊല്ലം ജില്ലയില്‍ കുന്നത്തൂര്‍ താലൂക്കില്‍ ശാസ്താംകോട്ട ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 8 ല്‍ സ്ഥിതി ചെയ്യുന്ന പൊതു വിദ്യാലയമാണ് ശാസ്താംകോട്ട ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്കൂള്‍. ട ഗ്രാമപഞ്ചായത്തിന്റെ സാമൂഹികവും സാംസ്കാരികവുമായ വികസനത്തിന് നിദാനമായ ഈ വിദ്യാലയം മലയാളം പള്ളിക്കൂടമാണ്. 2000 ല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു. കുന്നത്തൂര്‍ താലൂക്കിലെ ഏററവും പഴക്കം ചെന്നതും ഹയര്‍ സെക്കന്ററിയായി ഉയര്‍ത്തപ്പെട്ടതുമായ ആദ്യ ഗവണ്‍മെന്റ് സ്കൂളാണ് ഇത്. കൊല്ലം ജില്ലാ പഞ്ചായത്തിലെ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലാണ് ഈ സ്ഥാപനം. ഈ സ്ഥാപനത്തില്‍ കിഴക്കേകല്ലട, ശാസ്താംകോട്ട, മൈനാഗപ്പള്ളി, എന്നീ ഗ്രാമപഞ്ചായത്തുകളിലെ ധാരാളം കുട്ടികള്‍ പ്രൈമറി വിഭാഗത്തിലും സെക്കണ്ടറി-ഹയര്‍ സെക്കണ്ടറി വിഭാഗത്തിലുമായി പഠിക്കുന്നുണ്ട്. അപ്പര്‍ പ്രൈമറി വിഭാഗത്തില്‍ 5ഡിവിഷനുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 6ഡിവിഷനുകളുമാണ് ഇപ്പോള്‍ ഉള്ളത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ സയന്‍സിന് 2 ബാച്ചും കൊമേഴ്സിന് 1 ബാച്ചും ഉണ്ട്. ഈ വിദ്യാലയത്തിന്റെ വളര്‍ച്ചക്കു പിന്നില്‍ പ്രവര്‍ത്തിക്കുകയും ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ നല്കുകയും ചെയ്തിട്ടുള്ള അധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍, പൊതുപ്രവര്‍ത്തകര്‍, ജനപ്രധിനിധികള്‍ തുടങ്ങിയ എല്ലാവരേയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നു. മങ്ങാതെ നില്‍ക്കുന്നു. ഈപടിയിറങ്ങിയവരില്‍ പലരും രാഷ്ട്രീയ സാമൂഹിക സാംസാകാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. നാട്ടിന്‍പുറത്തെ പരിമിതമായ സാഹചര്യങ്ങളില്‍ ജനിച്ചുവളര്‍ന്ന ഓരോ കുട്ടിയും ഈ വിദ്യലയത്തിലൂടെ തന്‍റെ വ്യക്തിത്വം പരിപോഷിപ്പിച്ചുപോകുന്നുവെന്നതാണ് ഏറ്റവും വലിയ സവിശേഷത. അതിനു സഹായകമായ രീതിയില്‍ ഒരുകൂട്ടം അദ്ധ്യാപകര്‍ എല്ലാ കാലത്തും ഇവിടെ പ്രവര്‍ത്തികത്കുന്നുണ്ടെന്നുള്ളതും മറ്റൊരു പ്രത്യേകതയാണ്.

ഭൗതികസൗകര്യങ്ങള്‍

1.35ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന്4കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 4കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രമാണം:MG 20161208 151427.jpg
ഹരിത കേരളം

മാനേജ്മെന്റ്

സര്‍ക്കാര്‍ അധീനതയില്‍, കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മേല്‍ നോട്ടത്തിലാണ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ് മാസ്ററര്‍ ആയി ലീലാമണിയമ്മ പ്രവര്‍ത്തിക്കുന്നു.

അദ്ധ്യാപകര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി