ഡി.ജി.എച്ച്. എസ്.എസ്. താനൂർ/മലയാളം ക്ലബ്ബ്

മലയാളം ക്ലബ്ബ് 2022 - 23

ജൂൺ 5 പരിസ്ഥിതി ദിനം

പ്രകൃതി പ്രമേയമായി വരുന്ന കവിതകളുടെ ശേഖരണം നടത്താൻ കുട്ടികളോട് ആവശ്യപ്പെട്ടു.

ജൂൺ 19 വായനാദിനം

വായനവാരമായി ആഘോഷിച്ചു വിജ്ഞാനചെപ്പ് എന്ന പേരിൽ ദിനംപ്രതി ക്വിസ് മത്സരം നടത്തി.

ജൂലൈ 5 ബഷീർ ദിനം

ബഷീറിൻറെയും ബഷീർ കഥാപാത്രങ്ങളുടെയും ചിത്രരചനാമത്സരവും ക്വിസ് മത്സരവും നടത്തി.

ഓഗസ്റ്റ് 20 കുട്ടികൾക്കായി പഠനയാത്ര

പഠനയാത്ര നടത്തി. വരിക്കാശ്ശേരി മന കുഞ്ചൻ ഭവനം അഹല്യ ഫൗണ്ടേഷൻ മലമ്പുഴ ഡാം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു.

ഒക്ടോബർ 27 വയലാർ ചരമദിനം

വയലാർ ചരമദിനത്തോടനുബന്ധിച്ച് വയലാർ ആലപിച്ച ഗാനങ്ങളുടെ ആലാപനവും അന്താക്ഷരി മത്സരവും നടത്തി

നവംബർ 1 കേരളപ്പിറവി ദിനം

കേരളപ്പിറവി ദിനം ആഘോഷിച്ചു.

കൂടാതെ കുമാരനാശാൻറെ ചരമ ദിനത്തോടനുബന്ധിച്ച് കുമാരനാശാനും കേരളവും എന്ന വിഷയത്തെ ആസ്പദമാക്കി ടി.ടി  വാസുദേവൻ മാസ്റ്റർ പ്രഭാഷണം നടത്തി.