ജി എം യു പി എസ്സ് കുളത്തൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ദിനാചരണങ്ങൾ (2022-23)

ക്ലാസ് മുറികളിൽ മാത്രം പഠനം ഒതുക്കി നിർത്താതെ ദിനാചരങ്ങൾ ആഘോഷിച്ചു പഠനം വിപുലീകരിക്കുകയുണ്ടായി . ദിനാചരങ്ങൾ ആഘോഷിക്കുന്നതിലൂടെ കുട്ടികളിലെ  കലാബോധം, ധാർമികത,  ഒരുമിച്ച് നിൽക്കുവാനുള്ള കഴിവ് എന്നീ ശേഷികൾ കുട്ടി നേടുന്നു. ഇതിലൂടെ ഉത്തരവാദിത്വ ബോധമുള്ള പൗരന്മാരെ സമൂഹത്തിനായി വാർത്തെടുക്കുവാൻ കഴിയുന്നു.

ജൂൺ 5 : പരിസ്ഥിതി ദിനം





ജൂൺ 19 : വായനദിനം






ജൂൺ 21 - യോഗ ദിനം
















ജൂൺ 26 : ലോക ലഹരി വിരുദ്ധ ദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു നടത്തിയ സ്കിറ്റ് .












ജൂലൈ 11 - ജനസംഖ്യ ദിനം




ജൂലൈ 21 - ചാന്ദ്ര ദിനം

സത്യമേവ ജയതെ

സത്യമേവ ജയതെ എന്ന പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ക്ലാസ് കൊടുക്കുന്നു ,








ആഗസ്റ്റ് 15 -- സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു പതാക നിർമിക്കുന്ന ഒരു മത്സരം സംഘടിപ്പിച്ചു .


സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം നടത്തുന്നു
വിജയികൾക്ക് സമ്മാനം നൽകി ആദരിച്ചു


എല്ലാ കുട്ടികൾക്കും ഒരു വീടിനു ഒരു പതാക എന്ന രീതിയിൽ പതാക നൽകി .
എല്ലാ കുട്ടികൾക്കും ഒരു വീടിനു ഒരു പതാക എന്ന രീതിയിൽ പതാക നൽകി .





സ്വാതന്ത്ര്യ ദിനത്തിൽ വിപുലമായ റാലി സംഘടിപ്പിക്കുകയും വിവിധ പരിപാടികൾ നടത്തുകയും ചെയ്തു .





ചിങ്ങം 1 --കർഷക ദിനം

കര്ഷകദിനത്തോടനുബന്ധിച്ചു രണ്ടു കർഷകരെ ആദരിച്ചു .





ഗ്രാമോത്സവം പദ്ധതിയുടെ

ഗ്രാമോത്സവം പദ്ധതിയുടെ ഭാഗമായി Dr .സി വി സുരേഷ് സാർ കുട്ടികൾക്ക് ക്ലാസ്  എടുക്കുകയുണ്ടായി .

ഓണാഘോഷം

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം ഓണാഘോഷം വിപുലമായി ആഘോഷിക്കുകയുണ്ടായി .

അത്തപ്പൂവ് മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ അത്തം
മഹാബലിയും വാമനനും
ഓണ പരിപാടികളിൽ ഒന്ന്
ഒരു ഓണ പരിപാടി കൂടി
ഓണ സദ്യ










ക്ലാസ് പി റ്റി എ

ഓണ പരീക്ഷയോടനുബന്ധിച്ചു കുട്ടികളുടെ പഠന നിലവാരം ചർച്ച ചെയ്യുന്നതിന് വേണ്ടി ക്ലാസ് പി റ്റി എ നടത്തുകയുണ്ടായി .





ലഹരി വിരുദ്ധ പ്രവർത്തനം

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ മുന്നോടിയായി 29/09/2022 സാം സാറിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ് നടത്തി .





CHRF ന്റെ നേതൃത്വത്തിൽ പ്രതാപ ദേവ്  സർ 30/09/2022-ൽ ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ്സു കുട്ടികൾക്കും മുതിർന്നവർക്കും നൽകുകയുണ്ടായി.

ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള

ഈ വർഷത്തെ ഗണിത ശാസ്ത്ര പ്രവർത്തി പരിചയ മേള 29/09/2022 ന് നടത്തുകയുണ്ടായി .

സ്കൂൾ ബാല കലോത്സവം -2022

ഈ വർഷത്തെ സ്കൂൾ ബാല കലോത്സവം 06/10/2022 ന് നടത്തുകയുണ്ടായി .

അന്നേ ദിവസം തന്നെ മുഖ്യ മന്ത്രി പിണറായി വിജയൻ സർ ന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഉൽഘാടനവും ലഹരി വിരുദ്ധ പ്രതിജ്ഞയും കുട്ടികളെ കൂടുതൽ ഊർജസ്വലരാക്കി .

ഫീൽഡ് ട്രിപ്പ്

ഈ വർഷത്തെ ഏഴാം ക്ലാസ് വിദ്യാർഥികളുടെ ഫീൽഡ് ട്രിപ്പ്  14/10/2022 നു തിരുവനന്തപുരം ശ്രീകാര്യത്തെ കിഴങ്ങു ഗവേഷണ കേന്ദ്രത്തിലായിരുന്നു. ഏഴാം ക്ലാസ്സിലെ സയൻസ് പാഠപുസ്തകത്തിലെ ഒന്നാമത്തെ അധ്യായമായ മണ്ണിൽ പൊന്നു വിളയിക്കാം എന്നതിനെ അടിസ്ഥാനമാക്കി തിരുവനന്തപുരം ശ്രീകാര്യത്തെ കിഴങ്ങു ഗവേഷണ കേന്ദ്രം കുട്ടികളും അധ്യാപകരും സന്ദർശിച്ചു . budding ,grafting ,layering എന്നിവ കുട്ടികൾക്ക് നേരിട്ട് കണ്ടു പഠിക്കാനുള്ള അവസരം ഇതിലൂടെ ലഭിച്ചു .

അക്ഷരമുറ്റം ക്വിസ്

ദേശാഭിമാനി പത്രത്തിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 31 നു അക്ഷരമുറ്റം ക്വിസ് മത്സരം നടത്തുകയുണ്ടായി . അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന വൈഷ്ണവി ബി എസ് നു ഒന്നാം സ്ഥാനം ലഭിച്ചു .

കേരളപ്പിറവി ദിനം

ബഹുമാനപ്പെട്ട H M ശ്രീമതി .ജയശ്രീ ടീച്ചർ മലയാള ദിന പ്രതിജ്ഞ സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു കൊണ്ട് കേരളപ്പിറവി ആഘോഷങ്ങൾക്കു തുടക്കം കുറിച്ചു .


അന്നേ ദിവസം ഉച്ചക്ക് ശേഷം പി റ്റി എ യും കുട്ടികളും ചേർന്ന് ലഹരി വിരുദ്ധ കുട്ടിച്ചങ്ങല തീർക്കുകയും ലഹരി ഉപേക്ഷിക്കുന്നതിനു പ്രതീകിമായി ലഹരിയുടെ പേരുകൾ എഴുതിയ കടലാസുകൾ കത്തിക്കുകയും ചെയ്തുകൊണ്ട് ലഹരിയോടുള്ള കുട്ടികളുടെ പ്രതിഷേധം പ്രകടമാക്കി . അതോടൊപ്പം ലഹരി വിരുദ്ധ പ്രതിജ്ഞ ഏറ്റു പറയുകയും ചെയ്തു .


പാഠ്യ പദ്ധതി - ജനകീയ ചർച്ച (11/11/2022)

ശിശുദിനം

ശിശുദിനത്തോടനുബന്ധിച്ചു ക്വിസ് മത്സരം പ്രസംഗ മത്സരം ശിശുദിന പതിപ്പ് നിർമാണം എന്നിവ നടത്തി .

Nov 15 - മുഖ്യ മന്ത്രിയുടെ രണ്ടാം ഘട്ട ലഹരി വിരുദ്ധ സന്ദേശം

Nov 17 - പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടു കുട്ടികളിലെ ചർച്ച

ജലം ജീവാമൃതം

ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ ജലത്തിന്റെ ഉപയോഗത്തെ കുറിച്ചും ദുരുപയോഗത്തെ കുറിച്ചും ബോധവൽക്കരണ ക്ലാസ്സുകളും ജലം ഉപയോഗിച്ചുള്ള പരീക്ഷണങ്ങൾ കുട്ടികൾക്ക് പരിചയപ്പെടുത്തികൊണ്ടും Nov 25നു ജലം ജീവാമൃതം ബാലോത്സവം 2022 എന്ന പരിപാടി സംഘടിപ്പിച്ചു .