ഗവ. എം എച്ച് എസ് എസ് ചീരാൽ
വിലാസം
ചീരാല്‍

വയനാട് ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-12-201615059





ചരിത്രം

ഒരു നാടിന്റെ സംസ്കാരവും തലമുറയുടെ വാഗ്ദാനവും നിലനില്‍ക്കുന്നത് സമൂഹത്തിന്റെ നവോത്ഥാനത്തിലൂടെയാണ്. സമൂഹത്തിന്റെ പുത്തനുണര്‍വ് ആ നാടിന്റെ വിദ്യാലയമാണ്. നാടിന്റെ വളര്‍ച്ചയിലും മാനവ വിഭവശേഷി‍യുടെ പുരോഗതിയിലും സെക്കന്ററി വിദ്യാഭ്യാസം നല്‍കുന്ന പ്രാധാന്യം വിലപ്പെട്ടതാണ്. നാടിന്റെ യശ്ശസ്സുയര്‍ത്തി മികവിന്റെ പടവുതളുയര്‍ത്തി ചീരാല്‍ പ്രദേശത്തിന്റെ അഭിമാനമായി 50 വര്‍ഷം പിന്ന്ട്ടുകൊണ്ട് ചീരാല്‍ ഗവ.മോഡല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂള്‍ വിജയസോപാനങ്ങളിലേയ്ക്ക് കുതിക്കുകയാണ്. കേരളസംസ്ഥാനത്തിലെ വയനാട് ജില്ലയുടെ കിഴക്ക് കര്‍ണ്ണാടക- തമിഴ് നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശത്തുള്ല പ്രകൃതി രമണീയമായ ഗ്രാമമാണ് ചീരാല്‍. പടിഞ്ഞാറു ഭാഗത്തായി വേടരാജാക്കന്‍ണാരുടെ കോട്ട സ്ഥിതി ചെയ്തിരുന്ന സ്ഥലത്താണ് ചീരാല്‍ പ്രദേശം സ്ഥിതി ചെയ്യുന്നത്. പ്രദേശ ചരിത്രം ചേര രാജാക്കന്‍മാരുടെ അധിവാസ സ്ഥാനമായിരുന്ന ചേരന്‍ കോട് മല ചീരാലില്‍ നിന്ന് ഏഴ് കിലോമീറ്ററ്‍ അകലെയായി തെക്കു ഭാഗത്തു കാണാം. നൂറ്റീണ്ടുകള്‍ക്കു മുന്‍പ് വലിയ ഒരു ജനസമൂഹം വയനാട്ടില്‍ ഉണ്ടായിരുന്നതായി ചരിത്ര രേഖകള്‍ പറയുന്നു. പില്‍ക്കീലത്ത് മൈസൂര്‍ ഭരണാധാകാരികളുടെ പടയേട്ടത്തിന്റെ ഫലമായും പഴശ്ശി ബ്രിട്ടീഷ് യുദ്ധത്തിന്റെ ഫലമായും അനേകം ആള്‍ക്കാര്‍ മരണപ്പെട്കയോ പാലായനം ചെയ്യുകയോ ചെയ്തതായി കരുതപ്പെടുന്നു. പഴശ്ശിരാജയുടെ ഭരണകാലത്ത് കോളിയാടിക്കോട്ടയുടെ കാവല്‍ ഈ നാട്ടിലെ ഭരണാധാകാരിയായിരുന്ന ചീരാല്‍ ചെട്ടിക്കായിരുന്നു. നിരവധിയുദ്ധഹങ്ങളുടെ ഫലമായി വയനാട്ടില്‍ അവശേഷിച്ചത് അരക്ഷിതാവസ്ഥയും ദാരിദ്ര്യവും രോഗവുമാണ്. ഇതുമൂലം ജനസംഖ്യ കുറയുകയും അവശേഷിക്കുന്ന ജനങ്ങള്‍ക്ക് എല്ലാ ജീവിത പുരോഗതിയും നിഷേധിക്കപ്പെടുകയും ചെയ്തു. 1948 ന് മുന്‍പ് പ്രധാനമായും യുദ്ധാനന്തരം അവശേഷിച്ചതി ചെട്ടിമാരും കുറുമരും പണിയരും ഊരാളികളും നായ്ക്കന്മാരുമാണ്. 1948 ല്‍ നെന്മേനി പ്രദേശത്ത് വിമുക്ത ഭടന്മാരെ അധിവസിപ്പിച്ചതിനു ശേഷമാണ് പുരോഗതി കൈവരുന്നക്.അക്കാലത്ത് ആശാന്രുടെ കീഴിളലായിരുന്നു വിദ്യാഭ്യാസം. മണലിലെഴുത്താണ് ആദ്യം ആരംഭിച്ചത്. പിന്നീട് ഒാലയിലെഴുത്താനും പഠിപ്പിച്ചിരുന്നു. സ്ക്കൂളിന്റെ തുടക്കം ക്രമേണ ഒരു വിദ്യാലയം തുടങ്ങുന്നതിനെക്കുറിച്ഛുളള ആലോചന സജീവമായി. 1948 ള്‍ ആദ്യമായി ഒരു സ്വകാര്യ വിദ്യാലയം ചീരാല്‍ എലിമെന്ററി സ്ക്കൂള്‍ എന്ന പേരില്‍ ചീരാല്‍ പ്രദേശത്ത് ആരംഭിച്ചു. മുണ്ടക്കൊല്ലി കുഞ്ഞന്‍ ചെട്ടി, മാളേരി ഭരതന്‍ ചെട്ടി, പഴൂര്‍ രാമന്‍ കുട്ടി ചെട്ടി, അമരഭത്ത് കൃഷ്ണന്‍ ചെട്ടി, ചെട്ടിക്കുടന്ന കുങ്കന്‍ ചെട്ടി, എന്നിവര്‍ ഭരണ സമിതി അംഗങ്ങളായി ചീരാല്‍ എലിമെന്റരി സ്ക്കൂള്‍ അസോസിയാഷന് രൂപം നല്കി.തുടര്‍ന്ന് സ്ക്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. ആദ്യകാലത്ത് ഈ സ്ഥാപനത്തില്‍ 1 മുതലി‍ 7 വരെ ക്ളാസ്സുകള്‍ മാത്രമാണുണ്ടായിരുന്നത്. ഏഴാം ക്ളാസ്സിനു ശേഷം ഹൈസ്ക്കൂള്‍ വിദ്യാഭ്യാസത്തിന് 10 കിലേമീറ്റര്‍ അകലെയുള്ള ബത്തേരിയിലെ ഗവണ്‍മെന്റ സര്‍വജന സ്ക്കൂളിനെയാണ് കുട്ടികള്‍ ആശ്രയിച്ചിരുന്നത്. ഹൈസ്ക്കൂള്‍ വളരെ അകലെ ആയതുകൊണ്ട് 7-ാം ക്ളാസ്സിനു ശേഷം ഭൂരിഭാഗം കുട്ടികളും പഠനം നിര്‍ത്തുകയാണ് ചെയ്തിരുന്നത്. ഈ സാഹചര്യത്തില്‍ ചീരാലില്‍ ഒരു ഹൈസ്ക്കൂള്‍ സ്ഥാപിക്കേണ്ടത് അത്ത്യാവശ്യമാണെന്ന് നാട്ടുകാര്‍ക്ക് തോന്നുകയും അതിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഈ ആവശ്യത്തിലേക്കായി ഈ പ്രദേശത്തെ പൗരമുഘ്യന്‍മാരിലൊരാളായ സര്‍വ്വ ശ്രീ പുതുശ്ശേരി കേശവന്‍ ചെട്ടി പ്രസിണ്ടന്റായി ഒരു വെല്‍ ഫെയര്‍ കമ്മിറ്റിയ്ക്ക് റൂപം നല്‍കി. സ്ഥലത്തെ പൗരമുഖ്യരായ പി ഈര്‍ കുമാരന്‍, എ രാഘവന്‍ നായര്‍, എം രാവുണ്ണിക്കുരുപ്പ്, കെ. പി. ജി നമ്പീശന്‍, ഇ. പുരു,ോത്തമന്‍,വി. അബ്ജുള്‍ റഹിമാന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളായിരുന്നു. വെല്‍ഫെയര്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുടെ ഫലമായി 03.06.1968 ല്‍ ചീരാലിന്റെ തിലകക്കുറിയെന്നോണം ചീരാല്‍ ഗവ. ഹൈസ്ക്കൂള്‍ സ്ഥാപിതമായി. ശ്രീ. വര്‍ഗ്ഗീസ് മാത്യു മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റരുടെ ചാര്‍ജ് വഹിച്ചിരുന്നത്. 1968ല്‍ ചീരാലിലെ സാംസ്കാരിക നിലലയത്തിലായിരുന്നു എട്ടാം ക്ളാസ്സ് ആരംഭാച്ചത്. ആ വര്‍ഷം തന്നെ വെല്‍ഫെയര്‍ കമ്മിറ്റിയ്ക്ക് 100 അടി നീളത്തിലുള്ള അഞ്ച് ക്ളാസ്സ് മുറികളുള്ള ഒരു കെട്ടിടം നിര്‍മിക്കാന്‍ കഴി‍ഞ്ഞു. 1969 മുതല്‍ എട്ട്, ഒന്‍പത് ക്ളാസ്സുകള്‍ പുതിയ കെട്ടിടത്തില്‍ നടത്തുവാന്‍ സാധിച്ചു. 1971 മാര്‍ച്ച് മാസത്തില്‍ ആദ്യത്തെ SSLC ബാച്ച് 96 ശതമാനം വിജയത്തോടെ ഉപരി പഠനത്തിന് അര്‍ഹത നേടുകയും ചെയ്തു. തുടര്‍ന്നുള്ള ഒാരേ വര്‍ഷവും കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ദനവ് ഉണ്ടായി. അതിനനുസരിച്ച് അധ്യാപക നിയമനവും നടന്നു. എന്നാല്‍ ദൂരെ ദേശത്തു നിന്നുള്ള അധ്യാപകര്‍ക്ക് ചീരാലില്‍ വന്ന് ജോലി ചെയ്യുന്നതിന് താത്പര്യം ഉണ്ടായിരുന്നില്ല. ഹിന്ദി പഠിപ്പിക്കാന്‍ അധ്യാപകര്‍ ഇല്ലാത്തതിനാല്‍ ആഴ്ചയിലൊരിക്കല്‍ ശ്രീ കെ. എന്‍ രാജപ്പന്‍ മാസ്റ്റര്‍ മീനങ്ങാടിയില്‍ നിന്നും ചീരാല്‍ സ്ക്കുളില്‍ വന്ന് പഠിപ്പിച്ചിരുന്നു. 1973 മുതല്‍ ശ്രീ കെ. എന്‍ രാജപ്പന്‍ മാസ്റ്റര്‍ സ്ക്കൂളിലെ സ്ഥിരം അദ്ധ്യാപകനായി വരുകയും ചെയ്തു. ശ്രീ. വര്‍ഗ്ഗീസ് മാത്യു മാസ്റ്റര്‍, ശ്രീ കെ. എന്‍ രാജപ്പന്‍ മാസ്റ്റര്‍ എന്നിവരുടെ ചിട്ടയായ പ്രവര്‍ത്തനം സ്ക്കൂളിന്റെ പുരേഗതിക്ക് പ്രധാന പങ്കു വഹിച്ചു. കൂട്ടായ നിവേദനങ്ങളുടെയും നാട്ടുകാരുടെ നിസ്തുല സേവനത്തിന്റെയും ഫലമായി 1973 ല്‍ ഒന്‍പത് ക്ളാസ്സ് മുറികളുള്ള ഒരു കെട്ടിടം ഗവണ്‍മെന്റില്‍ നിന്ന് അനുവദിച്ചു കിട്ടി. സ്ക്കൂളിന്റെ അച്ചടക്കവും, ചിട്ടയായ പ്രവര്‍ത്തനവും കാരണം ചീരാല്‍ ഹൈസ്ക്കൂള്‍ ഗവണ്‍മെന്റ് മോഡല്‍ ഹൈസ്ക്കൂല്‍ എന്ന് പുനര്‍ നാമകരണം ചെയ്തു.

സ്ക്കൂളിന്‍റെ ഭൗതീക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതില്‍ സര്‍ക്കാരും ത്രിതല പഞ്ചായത്തുകളും ശ്രദ്ധിച്ചു പോരുന്നു. 1968 ല് 56 കുട്ടികളുമായി തുടങ്ങിയ ഈ സ്ഥാപനം ഇന്ന് 8 മുതല് 12 വരെ ക്ലാസുകളിലായി ആയിരത്തിലേറെ കുട്ടികൾ പഠിക്കുന്നു. ഇപ്പോൾ 1100 കുട്ടികൾ ,26 സ്ഥിരം അധ്യാപകർ 5 താത്കാലിക അധ്യാപകർ, 5 അനധ്യാപകർ ഹൈസ്ക്കൂൾ തലത്തിലും, 8 സ്ഥിരം അധ്യാപകർ 9 താത്കാലിക അധ്യാപകർ ഹയർ സെക്കണ്ടറി വിഭാഗത്തിലും സേവനം അനുഷ്ഠിച്ചു വരുന്നു. ഇതു കൂടാതെ കുട്ടികള്‍ക്ക് ഉണ്ടാകുന്ന പ്രയാസങ്ങൾ ദൂരീകരിക്കാനും മാനസികാരോഗ്യം ശക്തിപ്പെടുത്താനും ഒരു കൗൺസലറും ഒരു ഐ.ഇ.ഡി റിസോഴ്സ് അധ്യാപികയും ഈ സ്ഥാപനത്തില്‍ സേവനമനുഷ്ടിക്കുന്നു.


ഭൗതികസൗകര്യങ്ങള്‍

    വയനാട് ജില്ലയുടെ കിഴക്ക് കര്‍ണ്ണാടക- തമിഴ്നാട് സംസ്ഥാനങ്ങളുടെ അതിര്‍ത്തി പ്രദേശമായ ചീരാലില്‍ നിന്ന് 350 മീറ്റര്‍ കിഴക്കുമാറിയുള്ള പ്രകൃതിരമണീയമായ അഞ്ചര ഏക്കര്‍ പ്രദേശമാണ് സ്ക്കൂളിന്റെ സ്ഥലം. 20 ക്ലാസ്സ് മുറികളും 5 ലബോറട്ടറികളും, ഒരു ഒാഫീസ് മുറി, ഒരു  കഞ്ഞിപ്പുര, ഒരു സ്റ്റാഫ് മുറി, ഒരു സ്റ്റെയ്ജ് എന്നിവ അടങ്ങുന്നതാണ് കെട്ടിട സമുച്ഛയം. 8000 മീ.സ്കൊ. വിസ്താരമുള്ള സ്ക്കൂള്‍ മൈതാനത്തെ മൊത്തമായും വീക്ഷിക്കാവുന്ന ഒരു ഗ്യാലറിയും തണല്‍ മരങ്ങളും  മൈതാനത്തെ സമ്പുഷ്ടമാക്കുന്നു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

       കുട്ടികളില്‍ പൗരബോധം വളര്‍ത്തുന്നതിനും ,സാമൂഹിക പ്രതിബദ്ധത വളര്‍ത്തുന്നതിനും ,പരിസരശുചീകരണത്തിനും  ജൂനിയര്‍ റെഡ്ക്രോസ്സ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രശംസനിയമാണ്. 
  • [[ചീരാല്‍സ്കൂള്‍ റോഡ് സുരക്ഷാ ക്ളബ്.|റോഡ് സുരക്ഷാ ക്ളബ്]‍]
        സ്ക്കൂള്‍ കുട്ടികള്‍ക്ക് സുരക്ഷ ഉറപ്പാക്കാനും റോഡ് നിയമങ്ങളപ്പററി ബോധവല്‍ക്കരണം നടത്തുന്നതിനും, വൈകുന്നേരങ്ങളിലും രാവിലേയും വിദ്യാര്‍ത്ഥികളെ സ്ക്ള്‍ മുതല്‍ ടൗണിലെ നാലും കൂടിയ ജംങ്ഷന്‍ വരെ വരിയായി കൊണ്ടു പോകുന്നതിനും,ബസ്സ് കയറ്റുന്നതിനും 2012 ല്‍ രൂപീകരിച്ച ക്ളബിലെ കുട്ടികള്‍ ചെയ്യുന്ന പ്രവര്‍ത്തനം സ്തുത്യര്‍ഹമാണ്.
     സ്ക്കൂളിലെ കലാ സാഹിത്യ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന കൂട്ടായ്മ,എല്ലാ വര്‍ഷവും ജില്ലാ മത്സരങ്ങളില്‍ ഉന്നത നിഡയം കൈവരിക്കുന്നു. ഈ വര്‍,ഷം കുപ്പാടി സ്ക്കൂളില്‍ വെച്ച് നടന്ന ഉപജിസ്സാ മത്ശരങ്ങളില്‍ നാടന്‍ പാട്ട്, കഥ, കവിത, രചനകള്‍, ഇവയാല്‍  പങ്കെടുത്ത്,കവിതാ രചനയില്‍ ജില്ലാതലത്തിലേയ്ക്ക് യോഗ്യത നേടി.
     കുട്ടികലുടെ സര്‍വ്വോന്മുകമായ പുരേഗതിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സയന്‍സ് ക്ലമ്പ്, ,മാത്തമാറ്റിക്സ് ക്ലമ്പ്,ഇക്കോ ക്ലമ്പ്,ടീന്‍സ് ക്ലമ്പ്,എ.റ്റി ക്ലമ്പ്,ഹെല്‍ത്ത് ക്ലമ്പ്,ലഹരി വിരുദ്ദ ക്ലമ്പ്,റോഡ് സുരക്ഷ ക്ലമ്പ് തുടങ്ങി ധാരാളം ക്ലമ്പുകള്‍ ഈ സ്ക്കൂളില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസേനയുള്ള വാര്‍ത്തകള്‍ വ്രദര്‍ശിപ്പിക്കല്‍, ക്വിസ്സ് മല്‍സരങ്ങള്‍,ചര്ത്രത്തില്‍ ഇന്ന,ഉത്തരപ്പെട്ടി,സംവാദങ്ങള്‍,സെമിനാറുകള്‍, ദിനാചരണങ്ങള്‍ എന്നിവ സോഷ്യല്‍ ക്ലമ്പിന്രെ പ്രവര്‍ത്തനങ്ങളില്‍ തിലതുമാത്രം. സയന്‍സ് ക്ലമ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളിള്‍ ശാസ്ത്രാവബോധം വലര്‍ത്തുക,ശാസ്റ പരിക്ഷണങ്ങള്‍,ശാസ്തര മേളകള്‍,സെമിനാറുകള്‍ എന്നിവ ഉള്‍പ്പെടുന്നു.ഗണിതശാസ്ത്രം രസകരമാക്കാന്‍ ക്ലമ്പ് ഗണിത മാജിക്കുകള്‍, ജ്യാമിതീയ പൂക്കള നിര്‍മ്മാണം,ക്വിസ്സുകള്‍ എന്നിവ നടത്തുന്നു. 

ഇക്കോ ക്ലമ്പിന്രെ കീഴില്‍ പ്രവര്‍ത്തനം നടക്കുന്ന എരു ഔഷദതോട്ടംതന്നെ സ്ക്കൂളിന് സ്വന്തമായുണ്ട്. സ്ക്കൂലിന്റെ അച്ചടക്കതത്തിനും കുട്ടികളില്‍ പൗരബോദം വളര്‍ത്തുന്നതിനും ജൂനിയര്‍ റെഡ്ക്രോസ്സ്,റോഡ് സുരക്ഷ ക്ലമ്പ് എന്നിവയുടെ പങ്ക് വിസ്മരിച്ചുകൂടാ.

മറ്റ് മികവുകള്‍

നാഷണല്‍ അദ്ധ്യാപക അവാര്‍ഡ്

    2006-07 അദ്ധ്യന വര്‍ഷത്തെ  നാഷണല്‍ അദ്ധ്യാപക അവാര്‍ഡ് ജേതാവ് ഈ വിദ്യാലയത്തിലെ  ഹെഡ്മാസ്റ്ററായിരുന്ന ശ്രീ കെ. പി ശ്രീകൃഷ്ണന്‍ സാര്‍ അന്നത്തെ പ്രസിഡന്റ് ബഹു. ശ്രീമതി. പ്രതിഭാ പാട്ടിലില്‍ നിന്ന് അവാര്‍ഡ് ഏറ്റ് വാങ്ങി.

വാല്മീകം 2016

സുകുമാര കലാരൂപങ്ങളില്‍ ശ്രദ്ധേയമായ ശില്പകല, നിര്‍ണ്ണാണം സ്ക്കൂള്‍ റിസോഴ്സ് ഗ്രൂപ്പിന്‍െ ആഭിമുഘ്യത്തില്‍ സ്ക്കൂള്‍ മികവായി വാല്മീകം 2016 എന്ന പേരില്‍ ആവിഷ്ക്കരിച്ചു. മനോഹരമായ 15 ഒാളം ചിത്രങ്ങള്‍ സ്ക്കൂള്‍ ചുമരുകളില്‍ നിര്‍മിക്കപ്പെട്ടു. ചിത്രകലാ അദ്ധ്യപകന്‍ ശ്രി കെ .സുരേഷ് ആധുനിക കലാ പാരമ്പര്യവും പ്രാചിന കലാ പാരമ്പര്യവും ഒത്തിണക്കി ചരിത്രം, സാഹിത്യം,സാംസ്കാരികം എന്നിവയെ പഠന പ്രക്രിയയുമായി ബന്ധപ്പെടുത്തി വാല്മീകം 2016 ശില്പനിര്‍മ്മാണ പ്രക്രിയയില്‍ ശ്രദ്ധേയമായ ചുവടിവെപ്പ് നടത്താന്‍ സ്ക്കൂള്‍ റിസോഴ്സ് ഗ്രൂപ്പിനു കഴിഞ്ഞു.

നിറവ് 2015 
  കുട്ടികളില്‍ നാല്പത് ശതമാനത്തോളവും പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെുന്നതായതുകൊണ്ടുതന്നെ അവരുടെ പഠന പുരോഗതിക്കായി എല്ലാ ദിവസവും വൈകുന്നേരം നാലു മണിമുതല്‍ അഞ്ച് മണിവരെ പ്രത്യക മൊഡ്യൂളുകളുണ്ടാക്കി പ്രത്യക പരിശിലനം നല്കി വരുന്നു.കൂടാതെ പട്ടികജാതി വിത്യര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റലുകളിലെ പഠനപ്രവര്‍ത്തനങ്ങളിലും സഹകരിക്കുന്നു.

കോടീശ്വരന്‍

    പ്രമുഖ മലയാളം ചാനലായ ഏഷ്യാനെറ്റിലെ കോടീശ്വരന്‍ പരിപാടിയില്‍ 2013 ല്‍ സ്ക്കൂളിനെ പ്രദിനിധീകരിച്ച് 8--)൦ തരത്തിലെ അലന്‍ ജോസഫ്, നിത്യ എം എന്നീ വിദ്യീര്‍ത്ഥികള്‍ പങ്കെടുത്ത്  നാലര.ലക്ഷം രൂപ നേടി സ്ക്കൂളിന്റെ പേര് കേരളത്തില്‍ പ്രശസ്തമാക്കി.

മോഡല്‍ പാര്‍ലമെന്റ്

   ഇന്‍സ്സ്റ്റിറ്റ്യീട്ട് ഒാഫ് പാര്‍ലമെന്റെറി അഫയേഴ്സ് നടത്തിയ 2012-13 സ്ക്കൂള്‍ തല പാര്‍ലമെന്റ് മത്സരത്തില്‍ സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം നേടിയ സ്ക്കൂളിനുള്ള ട്രോഫി മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയില്‍ നിന്ന് പാലമെന്റ് അംഗങ്ങളും ഹെഡ്മാസ്റ്ററുംകൂടി ഏറ്റുവാങ്ങി.
മാത്സ് ഒളിമ്പ്യാട് 2016 

ഈ വര്‍ഷത്തെ പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥിയായ അലന്‍ ജോസഫ് എന്ന വിദ്യാര്‍ത്ഥി കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിലെ നാഴിക കല്ലായി മാറി. ഗവണ്‍മെന്റ് സ്ക്കൂളില്‍ പഠിച്ച് റീജിണല്‍ ലെവല്‍ മാത്സ് ഒളിമ്പ്യാടില്‍ മൂന്നാം റാങ്ക് നേടി അടുത്ത ലെവലിന് അര്‍ഹത നേടി. തുടര്‍ച്ചയായി ഗണിത ക്വിസ്സിന് ജില്ലയെ പ്രദിനിധാനം ചെയ്യുന്ന അലന്‍ ജോസഫിന് NuMATHS എന്ന SCERT നല്‍കിവരുന്ന ട്രെയിനിംങ്ങാണ് ഈ നേട്ടത്തിന് അര്‍ഹനാക്കിയത്. ഗണിത ശാസ്ത്രത്തില്‍ മിടുക്കനായ ഈ വിദ്യാര്‍ത്ഥിയെ പ്രകീര്‍ത്തിച്ചുകൊണ്ട് ഹിന്ദു ദിനപത്രം വാര്‍ത്ത നല്കിയിരുന്നു.


സംസ്ഥാന സ്കൂള്‍ ഫുട്ബോള്‍ ടീം മെമ്പര്‍

     ഈ വര്‍ഷത്തെ ഒമ്പതാം തരത്തിലെ വിദ്യാര്‍ത്ഥിയായ വിശാഖ് പി. എം എന്ന അപ്പുണ്ണി  ദേശീയ സ്കൂള്‍ ഫുട്ബോള്‍ മത്സരത്തിലുള്ള സംസ്ഥാന സ്കൂള്‍ ഫുട്ബോ  ടീം അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. അന്തമാന്‍ നിക്കോബാര്‍ ദ്വീപില്‍ വച്ചു നടന്ന മത്സരങ്ങളില്‍ പങ്കെടുക്കുകയും ഫൈനലില്‍ എത്തുകയും ചെയ്തു.

മുന്‍ സാരഥികള്‍

  1. ശ്രീ.വർഗ്ഗീസ് മാത്യു (03.06,1968-21.02.1973)
  2. ശ്രീ.കെ.പി.അബ്രഹാം (22.02.1973-12.01.1974)
  3. ശ്രീ.എം.ചെല്ലപ്പൻ (27.05.1974-09.06.1976)
  4. ശ്രീമതി.എൻ.കനകാമ്മ (22.06.1976-25.05.1978)
  5. ശ്രീ.പി.ബാലകൃഷ്ണൻ (07.06.1978-31.05.1980)
  6. ശ്രീ.പുരുഷോത്തമൻ പണിക്കർ (21,06,1980-01.06.1981)
  7. ശ്രീ.പി.എൻ.കൃഷ്ണൻ നായർ (20.06.1981-20.05.1982)
  8. ശ്രീ.വി.എം.വർഗ്ഗീസ് (24.08.1982-25.07.1983)
  9. ശ്രീ.വി.ടി.ജോസഫ് (01.09.1983-07.05.1984)
  10. ശ്രീ.വർഗ്ഗീസ് മാത്യു (10.10.1984-20.05.1986)
  11. ശ്രീ.കെ.എസ്.ടെന്നിസൺ (26.05.1986-03.07.1986)
  12. ശ്രീ.വർഗ്ഗീസ് മാത്യു (21.07.1986-24.05.1989)
  13. ശ്രീമതി.അന്നമ്മ മണി (10.06.1980-17.09.1990)
  14. ശ്രീ.കൃഷ്ണൻ കുട്ടി (27.10.1990-01.06.1992)
  15. ശ്രീ.കെ.എൻ.രാജപ്പൻ (03.08.1992-06.06.1994)
  16. ശ്രീ.എം.ടി.അഹമ്മദ് കോയ (06.06.1994-23.12.1994)
  17. ശ്രീ.കെ.എൻ.രാജപ്പൻ (23.12.1994-28.10.1996)
  18. ശ്രീമതി.എൻ.ഐ.തങ്കമണി (01.01.1996-09.05.1997)
  19. ശ്രീമതി.സൂസി കുരുവിള (09.05.1997-16.05.1998)
  20. ശ്രീമതി.ആലീസ് ഉമ്മൻ (16.05.1998-31.03.2002)
  21. ശ്രീ.ബാലകൃഷ്ണൻ നമ്പ്യാർ (13.06.2002-15.05.2003)
  22. ശ്രീമതി.കെ.എം.എല്‍സി ചാക്കോ (05,06.2003-02.06.2004)
  23. ശ്രീ.സി.ഗോപാലൻ(12.11.2004-01.06.2005)
  24. ശ്രീ.ശ്രീകൃഷ്ണൻ കെ.പി (01.06.2005-31.05.2008)
  25. ശ്രീ.അബ്ഗുൾ റഹ്മാൻ.വി.പി (03.06.2008-22.07.2008)
  26. ശ്രീ.പോക്കർ.കെ (22.07.2008-29.06.2009)
  27. ശ്രീമതി.യു.ബേബി ഗിരിജ (01.07.2009-31.03.2010)
  28. ശ്രീ.ധർമ്മരാജൻ.കെ (12.04.2010-31.03.2011)
  29. ശ്രീ.ശശിധരൻ പട്ടയില്‍ (19.05.2011-30.03.2013)
  30. ശ്രീ.ഗോപാലകൃഷ്ണൻ തച്ചങ്ങാട്ട് (13.06.2013-31.03.2015)
  31. ശ്രീ.പി.ടി.മുഹമ്മദ് സുബൈർ (03.06.2015-08.06.2016)
  32. ശ്രീ.എൻ.ടി.ജോൺ (08.06.2016 -)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • 50 വര്‍ഷത്തെ പ്രവര്‍ത്തനപാരമ്പര്യം അവകാശപ്പെടാനുള്ള നമ്മുടെ സ്ക്കുളില്‍നിന്നും സമൂഹ നന്‍മക്കായി, മുതല്‍ക്കൂട്ടായി ,വ്യത്യസ്ത പ്രവര്‍ത്തി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്ന അനേകരില്‍ കുറച്ചുപേരെ മാത്രം ഇവിടെ സൂചിപ്പിക്കട്ടെ
  1. കേണല്‍ ശ്രീകുമാരന്‍ തമ്പി ഈ വിദ്യാലയത്തിലത്തില്‍ നിന്ന് 1975-76 വര്‍ഷത്തില്‍ സെക്കന്‍ററി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഡയറക്ടര്‍ ഡിഫന്‍സ് സെക്ക്യൂരിറ്റി കോര്‍പ്പ്സില്‍ ജോലിയില്‍ പ്രവേശിച്ചു.ഇപ്പോള്‍ കേണലായി ഹരിയാനയില്‍ പ്രവര്‍ത്തിക്കുന്നു
  2. ഉണ്ണിക്രഷ്ണന്‍ നായര്‍ ഈ വിദ്യാലയത്തിലെ 1980 മാര്‍ച്ച് ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്ക്കോടെ വിജയിച്ച് പി.ഡി.സി, കോഴിക്കോട് ആര്‍.ഇ .സി യില്‍ നിന്ന് എന്‍ജിനീയറിങ് വിദ്യാഭ്യീസം പൂര്‍ത്തിയാക്കി ഭാഭാ ആറ്റോമിക്ക് റിസേര്‍ച്ച് സെന്റെറില്‍ ശാസ്ത്രജ്ഞനായി ജോലി ചെയ്യുന്നു.
  3. ഡോ.ജോണ്‍ സി. മാത്യു ഈ വിദ്യാലയത്തിലെ 1980 മാര്‍ച്ച് ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്ക്കോടെ വിജയിച്ച മറ്റൊരു വിദ്യാര്‍ത്ഥി, പി.ഡി.സി യ്ക്ക് ശേഷം ബാംഗളൂര്‍ സെന്റ്.ജോണ്‍സ് മെഡിക്കല്‍കോളജില്‍ നിന്ന് MBBS, MD ബിരുദമെടുത്ത് നമ്മുടെ പ്രദേശത്തു തന്നെ ജോലി ചെയ്യുന്ന മിടുക്കനായ ഡോക്ടര്‍
  4. സാഹിത്യകാരന്‍ അര്‍ഷാദ് ബത്തേരി ഈ വിദ്യാലയത്തിലെ 1988-89 ബാച്ചിലെ കലയേയും സാഹിത്യത്തേയും സ്നേഹിച്ച് വളര്‍ വന്ന അർഷാദ് ബത്തേരി . വിവിധ പ്രസിദ്ധീകരണ സ്ഥാപനങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇപ്പോൾ കോഴിക്കോട് ആസ്ഥാനമായുള്ള ഒലിവ് പബ്ലിക്കേഷനിൽ പബ്ലിക്കേഷൻ മാനേജരായി പ്രവർത്തിക്കുന്നു.പ്രദാന ക്ടതികള്‍ മരിച്ചവർക്കുള്ള കുപ്പായം (2004), ഭൂമിയോളം ജിവിതം,ചുരം കയറുകയാണ് ഇറങ്ങുകയാണ്, മീനുകളുടെ ആകാശവും പറവകളുടെ ഭൂമിയും.കരസ്ഥമാക്കിയ പ്രധാന അവാര്‍ഡുകള്‍ സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്‌കാരം, പ്രവാസി ബുക്ക്ട്രസ്റ്റ് സാഹിത്യ പുരസ്കാരം
  5. ഡോ. വിവേക് ബാലക്രഷ്ണന്‍ ഈ വിദ്യാലയത്തിലെ 2003 മാര്‍ച്ച് ബാച്ചിലെ ഏറ്റവും ഉയര്‍ന്ന മാര്ക്കോടെ വിജയിച്ച് ,ഹയര്‍സെക്കണ്ടറി വിദ്യാഭ്യസത്തിനുശേഷം ശ്രീ സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബി.എസ്സ്.സി,എം എസ്സ്.സി എന്നിവ സ്കോളര്‍ഷിപ്പോടെ പഠിച്ച്, നാനോ കെമിസ്ടിയില്‍ പി. എച്ച്. ഡി നാനോ കെമിസ്ടിയില്‍ നേടി ഇപ്പോള്‍ പോസ്റ്റ് ഡോക്ടറല്‍ ഫെല്ലൊ ശാസ്ത്രജ്ഞനായി ജര്‍മ്മനിയിലെ കീല്‍ യൂണിവേഴ്സിര്റിയില്‍ സേവനമനുഷ്ഠിക്കുന്നു.
  6. ആതുര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് പ്രമുഖര്‍

ഡോ..ഹസീന (ബി.എ എം എസ്), ഡോ. മഞ്ജു(ബി.ഡി. എസ്), ഡോ. അരുണ്‍ (ബി ഡി എസ്),ഡോ. അരുണ്‍(ബി എച്ച്. എം എസ്)ഡോ. സുസ്മിത

  1. എന്‍ജിനീയറിംങ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍

പ്രശാന്ത് പി, ലൈല മുംതാസ്, ഷിജു മത്തായി,ലിജോ കുര്യാക്കോസ്,ശരത്ത്.സി എസ്, അഖില്‍ ഇസിന്‍ ജോണ്‍

  1. ബാങ്കിങ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ #

ഭാസ്ക്കരന്‍ റ്റി, റാജന്‍ വി, ബേബി കെ പി, സുശീല്‍ രാജ് എം. പി, മാത്യു എം. ഒ, സുരേഷ് ബാബു വി എന്‍, രുഗ്മിണി പി,ജി, വര്‍ഗ്ഗീസ് എം.കെ

  1. പോലീസ് ഒാഫീസേഴ്സ്

അര്‍ജുനന്‍ എന്‍, ഭാസ്ക്കരന്‍, നാഗരാജന്‍ എന്‍, വിനയ, പുരു,ോത്തമന്‍ പി, ശോബന്‍ സൈതലവി, രാജന്‍ സി. കെ

  1. എക്സൈസ് വിബാഗത്തില്‍ ജോലി ചെയ്യുന്നവര്‍

സുരേന്ദ്രന്‍ എം, ഗോവിന്ദന്‍ പി, മിഥുന്‍ എം

  1. DIET വയനാട് സ്റ്റാഫങ്ങങ്ങള്‍

കെ ഇന്ദിര, കെ സുരേന്ദ്രന്‍, സുജാത ഴി എ, സുരേഷ് പി

  1. പോസ്റ്റല്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്നവര്‍

ഗോപാലകൃഷ്ണന്‍ പി.ജി, വസന്തകുമാരി എം, രാജീവ് പി. സി, ഉത്തമന്‍ എം, ശങ്കരന്‍ എം

  1. കെ എസ് ആര്‍.റ്റി. സി മേഖലയില്‍ ജോലി ചെയ്യുന്നവര്‍

സന്തോഷ് കെ, ജമാലുദ്ദീന്‍ പി.കെ, പ്രദീഷി കെ. വി, സുരേഷ് ബാബു എം, വേലായുധന്‍

  1. റെവന്യു വിഭാഗത്തില്‍ ജോലി ചെയ്യുന്നവര്‍

തങ്കമ്മ കോക്കപ്പള്ളില്‍, സരസ്വതി റ്റി, വിമല കെ റ്റി, ശ്രീജിത്ത്

  1. രാഷ്ട്രീയ പ്രപര്‍ത്തകര്‍

ശശി കെ വി, ജോയി പി എം, വി റ്റി ബേബി, കെ ആര്‍ സാജന്‍, കെ രാജഗോപാലന്‍, മല്ലികാ സോമശേഖരന്‍, തോമസ് പുത്തന്‍കുന്ന്

  1. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍

എന്‍. എെ. തങ്കമണി, ബാലകൃഷ്ണന്‍, അജയകുമാര്‍, ശ്രാനിവാസന്‍, കൃഷ്ണന്‍ എം, കെ ബി രാമന്‍കുട്ടി, തുളസീഭായ് റ്റി, മണി പൊന്നോത്ത്, കെ. മോഹനന്‍, പി ആര്‍ സോമനാഥന്‍

പുരോഗതിയുടെ കാല്‍വെയ്പുകളില്‍ നേരിടുന്ന വെല്ലുവിളികള്‍

        ചീരാലില്‍ സ്ഥിതി ചെയ്യുന്ന പ്രീമെട്രിക്ക് ഹോസ്റ്റലിലേയും നിര്‍ദ്ധനരായ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്ന തേജസ്സ് എന്ന സ്ഥാപനത്തിലേയും, അനാഥ കുട്ടികളെ സംരക്ഷിക്കുന്ന ബാലഭവന്‍  എന്ന സ്ഥാപനത്തിലേയും കുട്ടികള്‍ ഈ സ്ക്കൂളിലാണ് പഠിക്കുന്നത്. കൂടാതെ ചീരാലിന്റെ പ്രാന്തപ്രദേശങ്ങളിലെ 49 കോളനികളില്‍ നിന്നുള്ള 325 ഒാളം  പട്ടികജാതി പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടേയും ഏക ആശ്രയമാണ് ഈ വിദ്യാലയം. സ്ക്കൂളില്‍നിന്നും എട്ട് കിലോമീറ്ററോളം ദൂരെയുള്ള ഘോരവനപ്രദേശങ്ങളും വന്യമൃഗശല്യമുള്ളതുമായ ചെട്ട്യാലത്തൂര്‍,, കണ്ടര്‍മല, ഒാടക്കൊല്ലി,, മൂക്കുത്തിക്കുന്ന് എന്നി ഭാഗങ്ങളില്‍ നിന്നും മറ്റും കാല്‍ നടയായാണ് കുട്ടികള്‍ സ്ക്കൂളിലെത്തുന്നത്. 8, 9, 10 ക്ളാസ്സുകള്‍ മാത്രമുള്ള സ്ഖൂളായതുകൊണ്ടുതന്നെ എസ്.എസ്.എ ഫണ്ടുകള്‍ മുഴുവനായും  ഈ സ്ക്കൂളിന് ലഭിക്കാറില്ല,  അതുകൊണ്ടുതന്നെ ഒരു സ്മാര്‍ട്ട് റൂം എന്ന സ്വപ്നം ഇതുവരെ യാഥാര്‍ത്ഥ്യമാക്കാന്‍ സ്ക്കൂളിന് സാധിച്ചിട്ടില്ല. തികച്ചും വികസനം അനിവാര്യമായ എന്നാല്‍ ധാരാളം പരിമിതികള്‍ നിലനില്‍ക്കുന്ന നിര്‍ദ്ധനരായ ഒട്ടേറെ വിദ്ദ്യാര്‍ത്ഥികളുടെ ഏക ആശ്രയമായ അതിര്‍ത്തി ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്ക്കൂളിന് ഹൈടെക്ക് പോലുള്ള ആധുനിക സൗകര്യങ്ങള്‍ ലഭിച്ചാല്‍ മാത്രമേ പിന്നോക്ക അവസ്ഥയിലുള്ള തദ്ദേശവാസികളെ സമൂഹത്തിന്‍െ മുഖ്യധാരയിലേയ്ക്ക് കൈ പിടിച്ചുയര്‍ത്താന്‍ സാധ്യമാകൂ എന്ന വസ്തുത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുവാന്‍ നാം പ്രതിജ്ഞാബദ്ധരാണ്.

വഴികാട്ടി

{{#multimaps:11.608815, 76.314888 |zoom="16" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=ഗവ._എം_എച്ച്_എസ്_എസ്_ചീരാൽ&oldid=187089" എന്ന താളിൽനിന്ന് ശേഖരിച്ചത്