എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി
എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി | |
---|---|
വിലാസം | |
നെടുമ്പാശ്ശേരി എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-12-2016 | 25060hss |
ആമുഖം
നെടുമ്പാശ്ശേരിഗ്രാമത്തിനു വെളിച്ചവും തെളിച്ചവുമേകി നെടുമ്പാശ്ശേരിയുടെ ഹൃദയ ഭാഗത്തു ദേശീയ പാതയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ ഏക ഹയർ സെക്കണ്ടറി പൊതു വിദ്യാലയം സേവന വഴിയിൽ മഹത്തായ 77 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു .
ചരിത്രം
കാലം ചെയ്ത വയലിപ്പറമ്പിൽ ഗീവറുഗീസ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് തന്റെ പിതൃസ്വത്തില് 1939 ല്‍ ഒരു അപ്പർ പ്രൈമറി സ്ക്കൂളായിട്ടാണ് ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചത്.1948-ൽ ഇത് ഹൈസ്ക്കൂള് ആയി ഉയർത്തി.സ്ഥാപകന്റെ കാലശേഷം ഡോ.ഫിലിപ്പോസ് മാർ തെയോഫിലോസ് മെത്രാപ്പോലീത്ത 1966 മുതല്‍ 1997 വരെ മാനേജരായിരുന്നു.അഭിവന്ദ്യ പിതാവിൻറെ കാലശേഷം അഭി.പൗലോസ് മാർ പക്കോമിയോസ് തിരുമേനി സ്കൂൾ മാനേജർ സ്ഥാനം വഹിച്ചു.ഇതിനു ശേഷം ഒരു ഇടവേള മലങ്കര മെത്രാപ്പോലീത്തായും പരിശുദ്ധ കാതോലിക്കാ ബാവായുമായിരുന്ന മോറാൻ മോർ ബസേലിയോസ് ദിദിമോസ് പ്രഥമൻ ബാവയും മാനേജരായിരുന്നു .അങ്കമാലി ഭദ്രാസന മെത്രപ്പോലീത്ത അഭിവന്ദ്യ യൂഹാനോൻ മാർ പോളികാർപ്പോസ് തിരുമേനിയാണ് ഇപ്പോൾ സ്കൂളിന്റെ സാരഥ്യം വഹിക്കുന്നത് .അഭിവന്ദ്യ തിരുമേനിയുടെ ഭരണകാലത്താണ് ഹയർ സെക്കണ്ടറി വിഭാഗം അനുവദിച്ചു കിട്ടിയത് . 2014-ഓഗസ്റ്റിൽ പ്ലസ് വൺ ക്ലാസുകൾ തുടങ്ങി .ആരംഭ വർഷം കോമേഴ്സും അതിനടുത്ത വർഷം സയൻസും അനുവദിച്ചു.
സൗകര്യങ്ങള്‍
ലൈബ്രറി- വിദ്യാർത്ഥികളുടെ വിജ്ഞ്ജാനം വർദ്ധിപ്പിക്കുവാനുതകുന്ന 2000-ത്തിൽ അധികം പുസ്തകശേഖരമുള്ള വിശാലമായ ലൈബ്രറി . പൂർവ്വവിദ്യാർത്ഥികൾ സംഭാവനയായി നൽകിയ നിരവധി പുസ്തകങ്ങൾ ഈ ലൈബ്രറിയുടെ മുതൽക്കൂട്ടാണ് .
സയന്‍സ് ലാബ്-വിദ്യാർത്ഥികളിൽ ശാസ്ത്രകൗതുകമുണർത്താനുതകുന്ന നൂതന ശാസ്ത്രപഠനോപകരണങ്ങളും അപൂർവ്വം ചില സ്പെസിമെൻസും ലാബിൽ സൂക്ഷിച്ചിരിക്കുന്നു.
കംപ്യൂട്ടര്‍ ലാബ്- ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ഒരു കമ്പ്യൂട്ടർ ലാബ് പ്രവർത്തിക്കുന്നുണ്ട്. ഹയർ സെക്കണ്ടറി വിഭാഗത്തിന് 30-ഓളം വിദ്യാർഥികൾക്ക് ഒരേ സമയം പ്രാക്ടിക്കൽ ക്ലാസുകൾ കൈകാര്യം ചെയ്യാൻ സാധിക്കുന്ന കമ്പ്യൂട്ടർ ലാബ് ഉണ്ട് .
മുൻ പ്രഥമ അധ്യാപകർ
Rev.Fr.K.V.തര്യൻ
Sri.V.M.വർഗീസ്
Sri. T.J.ചുമ്മാർ
Smt.മേരി എം.വർഗീസ്
Rev.Fr.K.I.ജോർജ്
Sri. C.J.തമ്പി
Sri.B.ഗോപിനാഥ്
Sri. ശ്രീധര വാരിയർ
Smt.P.N.കമലം
Rev.Fr.C.A.പൗലോസ്
Sri. സാജു ടി.എബ്രഹാം
നേട്ടങ്ങള്‍
തുടർച്ചയായ വർഷങ്ങളിൽ S.S.L.C. പരീക്ഷയിൽ 100% വിജയം ലഭിക്കുന്നു.പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം ലഭിച്ചു .
തുടർച്ചയായ വർഷങ്ങളിൽ പരീക്ഷയിൽ വിജയം.പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം ലഭിച്ചു .
കലാകായിക മത്സരങ്ങളിൽ വിദ്യാർഥികൾ മികവ് തെളിയിച്ചിട്ടുണ്ട്. സ്റ്റേറ്റ് ലെവൽ പ്രവർത്തി പരിചയ മേളയിൽ മാർട്ടിൻ ഡൊമിനിക് A ഗ്രേഡ് കരസ്ഥമാക്കി.
മറ്റു പ്രവര്‍ത്തനങ്ങള്‍
യാത്രാസൗകര്യം
മേല്‍വിലാസം
എം.എ.എച്ച്.എസ്.നെടുമ്പാശ്ശേരി അത്താണി പി.ഒ 683585
വഴികാട്ടി
<googlemap version="0.9" lat="10.157789" lon="76.355141" zoom="18" width="500"> 10.157007, 76.35556 MA HS Nedumbassery </googlemap>
വര്‍ഗ്ഗം: സ്കൂള്‍