പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
ഇന്ററാക്ടിവ് ബോർഡ് സഹിതം ആധുനിക സജ്ജീകരണങ്ങളോടെ "മാത്‍സ് ലാബും പ്രവർത്തിക്കുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ( കൈറ്റ് )സഹായത്തോടെ ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി, ഇതോടൊപ്പം 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ അൻപത്തിനാല് ക്ലാസ്സ് മുറികളും ഹൈടെക്കാക്കി. 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്. 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്കും ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.സ്കൂളിന്റെ എല്ലാവിധ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. 5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറിയും വായനാമുറിയും സ്കൂളിന്റെ ഒരു വലിയ സൗഭാഗ്യമാണ്.കുട്ടികളെ വായനയുടെ വസന്ത വീഥിയിലേയ്ക്ക് കൈ പിടിച്ചു നടത്താൻ അദ്ധ്യാപകർക്ക് കരുത്ത് പകരുന്നത് സ്കൂളിന് സ്വന്തമായുള്ള ഈ ഗ്രന്ഥശാല തന്നെയാണ്.സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം നൽകുന്നതിൽ പ്രത്യേക ഊന്നൽ നൽകുവാൻ വിവിധ പരിപാടികളും പദ്ധതികളും ആവിഷ്കരിച്ച നടപ്പിൽ വരുത്തുന്നുമുണ്ട്. കുട്ടികൾക്ക് പഠനം കൂടുതൽ രസകരവും അനുഭവവേദ്യവുമാക്കുന്നതിനു വേണ്ടി എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും ധാരാളമുണ്ട്. കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് പി.റ്റി.എ യുടെ മേൽ നോട്ടത്തിൽ സ്കൂൾബസ്സ് സർവ്വീസും നടത്തുന്നുണ്ട്.കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. ആധുനികമായ പാചകപ്പുരയിലാണ് കുട്ടികൾക്കുള്ള ഭക്ഷണം വൃത്തിയായും,രുചികരമായും തയ്യാർ ചെയ്യുന്നത്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
ഹരിത വിദ്യാലയം റിയാലിറ്റി ഷോ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ വിദ്യാലയം
കേരളത്തിലെ മികച്ച സ്കൂളുകളെ കണ്ടെത്തുന്നതിനായി കേരള ഗവണ്മെന്റ് സംഘടിപ്പിച്ച ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ വിദ്യാലയമായി പാണക്കാട് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ കൊട്ടുക്കര തെരഞ്ഞെടുക്കപ്പെട്ടു.
- ഐ ടി അഭിരുചിയുള്ള കുട്ടികൾക്കായി "ഐ ടി ടാലന്റ് ലാബ്".
- ഇന്ററാക്ടിവ് ബോർഡ് സഹിതം ആധുനിക സജ്ജീകരണങ്ങളോടെ "മാത്‍സ് ലാബ്".
- അഞ്ചു കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം നൂറ്റി ഇരുപതോളം കമ്പ്യൂട്ടറുകൾ.
- ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യം.
- ഹയർ സെക്കന്ററി ക്ലാസുകൾ മുഴുവനും ഹൈടെക്കായി മാറി.
- ശുദ്ധമായ കുടിവെള്ള സ്രോതസ്,സ്വന്തമായ കിണർ.
- 5000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി.
- സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.
- എല്ലാ പത്താം തരം ക്ലാസ് മുറികളും സ്മാർട്ട് റൂമുകൾ.
- ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.
- കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ്.
- ആധുനികമായ പാചകപ്പുര.
- പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം.
- 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചു.
- 2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചു.
- ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും , പിൻഭാഗത്ത് ഫുഡ്ബോൾ കോർട്ടും ഉണ്ട്.
- സ്കൂളിൽ 81 ക്ലാസ് മുറികളും ആറു സയൻസ് ലാബുകളും അഞ്ചു കമ്പ്യൂട്ടർ ലാബുകളും ഒരു മാത്‍സ് ലാബും ഉണ്ട്.