കണ്ണാടി എസ് എച്ച് യു പി എസ്/Say No To Drugs Campaign

13:26, 21 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shupkannady (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

30/09 / 2022  വ്യാഴാഴ്‌ച പിടിഎ കൂടി ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപീകരിക്കുകയും ലഹരി വിമുക്ത സമൂഹ നിർമ്മിതി എന്ന പരിപാടി  ആവിഷ്കരിച്ചു  നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ടഘാടനം കാണുന്നതിനും സന്ദേശ ക്ലാസിൽ പങ്കെടുക്കുന്നതിനും മാതാപിതാക്കളേയും പൊതുസമൂഹത്തേയും അറിയിക്കുകയുണ്ടായി .06 /10 / 2022 വ്യാഴം രാവിലെ 10 .00 മണിക്ക് ഉദ്ഘാടന പ്രസംഗം ഓൺലൈൻ ആയി കാണുവാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും സാഹചര്യമൊരുക്കി .ഉദഘാടനത്തിനു ശേഷം സ്കൂൾ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് മാതാപിതാക്കൾക്ക് അവബോധം നൽകി. കുട്ടനാട് എക്‌സൈസ് ഇൻസ്‌പെക്ടർ മിസ്റ്റർ ഗിരീഷ് കുമാർ ലഹരി ഉപയോഗവും ദൂഷ്യവശങ്ങളെ കുറിച്ചും മാതാപിതാക്കൾക്ക് ബോധവൽക്കരണം നൽകി. 'വിമുക്തി 'എന്ന പേരിൽ ലഹരി വിരുദ്ധ പതിപ്പ് പ്രകാശനം ചെയ്യുകയും,ലഹരി വിരുദ്ധ ഗാനം ആലപിക്കുകയും ലഹരിയുടെ ദൂഷ്യവശങ്ങൾ,കുട്ടികൾ എങ്ങനെയാണു ലഹരിക്ക്‌ അടിമയാകുന്നത് എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന ഫ്ലാഷ് മോബ് എന്നിവ അവതരിപ്പിക്കുകയും ചെയ്തു.ദീപാവലി ദിനത്തിൽ ലഹരി വിരുദ്ധചാരണത്തിന്റെ ഭാഗമായി കുട്ടികൾ വീടുകളിൽ ദീപം തെളിയിച്ചു സോഷ്യൽ മീഡിയ ക്യാമ്പയിനിൽ പങ്കാളികളായി.  നവംബർ 1കേരളപ്പിറവി ദിനത്തിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി മനുഷ്യച്ചങ്ങല നിർമ്മിച്ചു.മാതാപിതാക്കളുടെയും പൊതുസമൂഹത്തിന്റെയും സാന്നിധ്യവും സഹകരണവും ഉണ്ടായിരുന്നു.ലഹരിയുടെ അമിത ഉപയോഗം മൂലം മനുഷ്യന്റെ ശരീരത്തിനും മനസിനും ജീവിതത്തിനും ഉണ്ടാക്കുന്ന മാറ്റങ്ങളെപ്പറ്റി കുട്ടികൾ ഫ്ലാഷ് മൊബ് അവതരിപ്പിച്ചു.സ്കൂൾ ലീഡർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ലഹരി വിരുദ്ധ റാലി
ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തി നശിപ്പിക്കുന്നു .
ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തി നശിപ്പിക്കുന്നു .