നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/Say No To Drugs Campaign





ലഹരി വിരുദ്ധ കേരളം പദ്ധതിയുടെ ഭാഗമായി ഒക്ടോബർ 31 തിങ്കളാഴ്ച ജൂനിയർ റെഡ് ക്രോസ് കേഡറ്റ്സ് വിളംബര ജാഥ നടത്തി. വിളംബര ജാഥ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ശ്രീലത.സി ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ അടങ്ങിയ കാർഡുകൾ തയ്യാറാക്കി സ്കൂളിനകത്തും സ്കൂൾ പരിസരത്തും ജാഥ നടത്തി. അഞ്ചു മുതൽ 10 വരെ ക്ലാസ്സുകളിലായി ലഹരിയുടെ ഉപയോഗം തടയേണ്ടതിന്റെ ആവശ്യകതമനസിലാക്കികൊടുക്കാൻ ലഹരിവിരുദ്ധ സന്ദേശങ്ങൾ അടങ്ങിയ കാർഡുകൾ പ്രദർശിപ്പിച്ചു.