ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/ലിറ്റിൽകൈറ്റ്സ് 2022-23/2019 - 2020

Schoolwiki സംരംഭത്തിൽ നിന്ന്

6-6-2019 പ്രവേശനോത്സവം ഡോക്യൂമെന്റഷൻ ചെയ്തു.

2019-20 വർഷത്തെ പ്രവേശനോത്സവം ഡോക്യൂമെന്റഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ നേതൃത്വം നൽകി.ക്യാമറ, എഡിറ്റിംഗ്, ഡബ്ബിങ് കുട്ടികൾ തന്നെ ചെയ്യുകയും സി ഡി യിൽ കോപ്പി ചെയ്തു ബി ആർ സിയിൽ നൽകുകയും ചെയ്തു.



22-6-2019 രണ്ടാം ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് നടത്തി

ലിറ്റിൽ കൈറ്റ്സ് രണ്ടാമത്തെ ബാച്ച് കുട്ടികൾക്കുള്ള ഏകദിന ക്യാമ്പ് നടത്തി. പി ടി എ പ്രസിഡന്റ്‌ ശ്രീ ഷാജഹാൻ ക്യാമ്പ് ഉത്ഘാടനം ചെയ്തു.

26 -6 -2019 ലഹരി വിരുദ്ധ ബോധവത്കരണം നടത്തി

ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു അഞ്ചാലുംമൂട് പഞ്ചായത്ത്‌ മൈതാനിയിൽ ഫ്ലാഷ് മോബും ലഘു ലേഖകൾ നൽകിയുള്ള പൊതുജന ബോധവത്കരണവും നടത്തി.

27 -6 -2019 അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സ് ഒന്നാം ജന്മദിനം ആഘോഷിച്ചു.

അഞ്ചാലുംമൂട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം തുടങ്ങിയിട്ട് ഒരു വർഷം തികഞ്ഞതിന്റെ ആഘോഷം വിപുലമായി നടത്തി. എച്ച് എം. പ്രിൻസിപ്പൽ. പി ടി എ പ്രസിഡന്റ്‌ എന്നിവർ സന്നിഹിതരായിരുന്ന ചടങ്ങിൽ കൈറ്റ് മാസ്റ്റർ കേക്ക് മുറിച്ചു. കുട്ടികളുടെ കലാ പരിപാടികൾ സംഘടിപ്പിച്ചു.

27-6-2019 അവാർഡ് മായി ബന്ധപെട്ടു C dit കൈറ്റ്സ് പ്രൊഫൈൽ തയാറാക്കി

സംസ്ഥാനത്തെ മികച്ച ലിറ്റിൽ കൈറ്റസ് സ്കൂളിനെ തിരഞ്ഞെടുക്കുന്ന മത്സരത്തിൽ നമ്മുടെ സ്കൂളിന് കൊല്ലം ജില്ലയിൽ നിന്ന് ഒന്നാമതായി സിലക്ഷൻ ലഭിച്ചു. സംസ്ഥാനത്തും മികച്ച സ്ഥാനം ലഭിച്ചു. അതുമായി ബന്ധപ്പെട്ടു സ്കൂളിന്റെയും ലിറ്റിൽ കൈറ്റ്സിന്റെയും പ്രൊഫൈൽ ചിത്രീകരിക്കുന്നതിനായി ഒരു ടീം സി ഡിറ്റിൽ നിന്നും വന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങൾ ഡോക്യുമെന്റ് ചെയ്തു.

28 -6 -2019 ലിറ്റിൽ കൈറ്റ്സ് മൂന്നാം ബാച്ച് അഭിരുചി പരീക്ഷ

ലിറ്റിൽ കൈറ്റ്സിന്റെ മൂന്നാമത്തെ ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ ഐ ടി ലാബിൽ വച്ചു നടത്തി. 290 കുട്ടികൾ പരീക്ഷയെഴുതി. 40 കുട്ടികളെ തിരഞ്ഞെടുത്തു. പരീക്ഷയെഴുതാനുള്ള നീണ്ട ക്യുവും കുട്ടികളുടെ ആവേശവും കണ്ടപ്പോൾ കുട്ടികളിൽ ലിറ്റിൽ കൈറ്റ്സ് എത്ര സ്വാധീനം ചെലുത്തുന്നു എന്ന് മനസിലാക്കാൻ സാധിച്ചു. തിരഞ്ഞെടുക്കപെട്ടപ്പോൾ പല കുട്ടികളും സന്തോഷം കൊണ്ട് പൊട്ടിക്കരയുകയായിരുന്നു. പരീക്ഷക്ക്‌ മുൻപ് സീനിയർ കുട്ടികൾ ഗ്രൂപ്പുകളായി തിരിഞ്ഞു എല്ലാ എട്ടാം ക്ലാസ്സിലെ കുട്ടികൾക്കും ക്ലാസ്സെടുത്തു.

5-7 -2019 കേരള സർക്കാറിന്റെ ലിറ്റിൽ കൈറ്റ്‌സ്-2019 പുരസ്‌കാരം

ഒരു വർഷത്തെ പ്രവർത്തന മികവിന് അർഹിച്ച ആഗ്രഹിച്ച അംഗീകാരം.സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റായി ഞങ്ങളെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ വച്ചു 5-7-2019 ന് നടന്ന ഗംഭീര ചടങ്ങിൽ ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഞങ്ങൾക്ക് 3 ലക്ഷം രൂപയുടെ ചെക്കും ഷീൽഡും സർട്ടിഫിക്കറ്റും സമ്മാനിച്ചു. കൊല്ലം ജില്ലയിലെ ഒന്നാം സ്ഥാനത്തിന് ബഹു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. ശ്രീ രവീന്ദ്രനാഥിൽ നിന്നും 50000 രൂപയും ഷീൽഡും സർട്ടിഫിക്കറ്റും. ഈ വിജയത്തിലേക്ക് എത്തിച്ചേരാൻ എന്നോടൊപ്പം നിന്ന എല്ലാ ലിറ്റിൽ കൈറ്റ് കുരുന്നുകൾ, സഹപ്രവർത്തകർ,കൈറ്റ് കൊല്ലം, പി ടി എ, എസ് എം സി, എം പി ടി എ, രക്ഷാകർത്താക്കൾ, കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, മാധ്യമ സുഹൃത്തുക്കൾ, അനധ്യാപക സുഹൃത്തുക്കൾ, ഫേസ്ബുക്ക്‌ സുഹൃത്തുക്കൾ, എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. ഇനിയുള്ള യാത്രയിലും ഒപ്പമുണ്ടാകും എന്ന പ്രതീക്ഷയോടെ .


10-7-2019 പ്രതിഭോത്സവം ക്വിസ്

അധ്യാപകലോകം സ്കൂൾ തലത്തിൽ സംഘടിപ്പിച്ച പ്രതിഭോത്സവം ക്വിസ് മത്സരത്തിൽ കൈറ്റ് അംഗങ്ങളായ സുജയ്, മാളവിക, അദ്വൈത എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

11-7-2019 ഭിന്ന ശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനം

സ്കൂളിലെ യൂ പി ,എച് എസ് വിഭാഗങ്ങളിലെ 14 ഭിന്ന ശേഷിക്കാരായ കുട്ടികളെ തെരഞ്ഞെടുത്തു അവർക്കു ആഴ്ചയിൽ 2 ദിവസം കമ്പ്യൂട്ടർ പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു .ശ്രീ ജെ ബോബൻ പദ്ധതി ഉത്‌ഘാടനം ചെയ്തു .ലിറ്റിൽ കൈറ്റ്സ് അംഗമായ മാളവികയുടെ നേതൃത്വത്തിൽ 10 ലിറ്റിൽ കൈറ്റ് കുട്ടികളാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് .

12-7-2019 സ്കൂൾവിക്കി പരിശീലനം നൽകി

   ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ അഭിഷേക്,ഗൗതം,ഗോപികൃഷ്ണൻ എന്നിവർക്ക് സ്കൂൾവിക്കി പരിശീലനം നൽകി .

12-7-2019 സീനിയർ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് രണ്ടാം വർഷത്തെ അസൈൻമെന്റിനുള്ള നിർദ്ദേശങ്ങൾ നൽകി

    ലിറ്റിൽ കൈറ്റ്സ് 2018-20 വർഷം ബാച്ചിലെ അംഗങ്ങൾക്ക് രണ്ടാം വർഷത്തെക്കുള്ള അസൈൻമെന്റ് നൽകുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ കൈറ്റ് മിസ്ട്രസ് രശ്മിമോൾ നൽകി.

13-7-2019 കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് വർക്ഷോപ്പ് സംഘടിപ്പിച്ചു.

കഴിഞ്ഞ വർഷം ആരംഭിച്ച ട്രാൻസ്ഫോർമിങ് ടെക്സ്റ്റ്‌ ടു ഫ്രെയിംസ് എന്ന പദ്ധതിയുടെ തുടർച്ചയായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനകളരി സംഘടിപ്പിച്ചു. പബ്ലിക് സ്‌പീക്കിങ്,ഡ്രാമറ്റൈസേഷൻ തുടങ്ങിയ മേഖലകളിലായിരുന്നു പരിശീലനം.ഈ മേഖലയിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ള പ്ലസ് വൺ വിദ്യാർത്ഥിയായ വിനായക് എസ് നായരാണ് ക്ലാസ്സ്‌ കൈകാര്യം ചെയ്‍തത്.

17-7-2019 സ്ക്രാച്ച് ഗെയിം തയ്യാറാക്കി

ലിറ്റിൽ കൈറ്റ് അംഗമായ ഗോപി കൃഷ്ണൻ, സ്ക്രാച്ച് ഉപയോഗിച്ച് സ്വന്തമായി 5 ഗെയിമുകൾ നിർമ്മിച്ചു.


22-7-2019 ചന്ദ്രയാൻ 2 വിക്ഷേപണനത്തിന്റെ ലൈവ് പ്രദർശനം സംഘടിപ്പിച്ചു

ചന്ദ്രയാൻ 2 വിക്ഷേപണത്തിന്റ ലൈവ് ഷോ കുട്ടികൾക്ക് കാണാനുള്ള സൗകര്യം ലിറ്റിൽ കൈറ്റ്സ് ഒരുക്കി.

22-7-2019 ചന്ദ്രയാൻ 2 ന്റെ അനിമേഷൻ വീഡിയോ തയ്യാറാക്കി

ലിറ്റിൽ കൈറ്റ്സ് അംഗമായ നിരഞ്ജൻ കൃഷ്ണ ചന്ദ്രയാൻ 2 ന്റെ അനിമേഷൻ വീഡിയോ തയ്യാറാക്കി. ജിമ്പ്, ടുപി, കഡന്റ് ലൈവ് തുടങ്ങിയ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ചാണ് മനോഹരമായ ഈ അനിമേഷൻ തയ്യാറാക്കിയത്. https://www.youtube.com/watch?v=lh8Srp78FGs&t=13s

26-7-2019 സ്ക്രാച്ചിൽ അനിമേഷൻ കഥ

ലിറ്റിൽ കൈറ്റ് അംഗമായ ഗോപി കൃഷ്ണൻ, സ്ക്രാച്ച് ഉപയോഗിച്ച് അനിമേഷൻ കഥ തയ്യാറാക്കി .

26-7-2018 സ്മരണാഞ്ജലി

ആറ്റൂർ രവി വർമയുടെ സ്മരണാർത്ഥം അഭിഷേക് എ കെ ഒരു ഡോക്യുമെന്ററി തയ്യാറാക്കി . https://www.youtube.com/watch?v=PAGC8FwHS2U&t=28s

31-7-2019 ലിറ്റിൽ കൈറ്റ് മൂന്നാം ബാച്ചിന്റെ പിടിഎ

ലിറ്റിൽ കൈറ്റ് മൂന്നാമത്തെ ബാച്ചിന്റെ പി ടി എ സംഘടിപ്പിച്ചു. എച്ച് എം, പി ടി എ പ്രസിഡന്റ്‌ എന്നിവർ പങ്കെടുത്തു. യൂണിഫോം തയ്യാറാക്കുവാൻ തീരുമാനിച്ചു.

1-8-2019 ടീനേജർസ് ഡേ

ടീനേജർസ് ഡേ യുമായി ബന്ധപെട്ടു കൗമാരക്കാരിലുള്ള മാനസിക ശാരീരിക പ്രശ്നങ്ങൾ സൂചിപ്പിച്ചു കൊണ്ട് മാളവിക ഒരു പ്രസന്റേഷൻ തയ്യാറാക്കി .ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .

3-8-2019 അധ്യാപകലോകം പ്രതിഭോത്സവം ക്വിസ്

കെ എസ് ടി എ സംഘടിപ്പിച്ച അധ്യാപകലോകം പ്രതിഭോത്സവം സബ് ജില്ലാ ക്വിസ് മത്സരത്തിൽ ലിറ്റിൽ കൈറ്റ് അംഗമായ സുജയ് എസ് ഒന്നാം സമ്മാനം കരസ്ഥമാക്കി.

4-8-2019 ഇന്ത്യ മാർച്ച് ഫോർ സയൻസ് ക്വിസ്

ഇന്ത്യ മാർച്ച് ഫോർ സയൻസ് ക്വിസ് മത്സരത്തിൽ ലിറ്റിൽ കൈറ്റ് അംഗമായ മാളവിക ഒന്നാം സമ്മാനം കരസ്ഥമാക്കി .

5-8-2019 ക്ലാസ്സ്‌തല ഡിജിറ്റൽ മാഗസിൻ മത്സരം സംഘടിപ്പിച്ചു

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ക്ലാസ് തല ഡിജിറ്റൽ മാഗസിൻ മത്സരം സംഘടിപ്പിച്ചു .

5-8-2019 ഡിജിറ്റൽ സിഗ്‌നേച്ചർ ഇൻസ്റ്റലേഷൻ ഫെസ്റ്റ് സംഘടിപ്പിച്ചു.

വിദ്യാലയങ്ങളിലെയും സർക്കാർ സ്ഥാപനങ്ങളിലെയും ജീവനക്കാർക്കുള്ള ഡിജിറ്റൽ സിഗ്നേച്ചർ ഉബുണ്ടു 18.4 ൽ ഇൻസ്റ്റാൾ ചെയ്യാൻ ഫെസ്റ്റ് സംഘടിപ്പിച്ചു.BIMS ലും Spark ലും രെജിസ്റ്റർ ചെയ്തു പ്രിന്റൗട്ട് എടുത്തു നൽകി.

7-8-2019 അനിമേഷൻ സ്റ്റേറ്റ് ക്യാമ്പിൽ പങ്കെടുത്തു .

അഫ്ന ഫാത്തിമ ജെ എൻ എറണാകുളത്തു വച്ച് 7 ,8 തീയതികളിലായി നടന്ന അനിമേഷൻ സ്റ്റേറ്റ് സി ക്യാമ്പിൽ പങ്കെടുത്തു .

10-8-2019 എക്സ്പെർട്ട് ക്ലാസ് സംഘടിപ്പിച്ചു

ഫിലിം ലിറ്ററസി ആൻഡ് മോഡേൺ ട്രെൻഡ്‌സ് ഇൻ സോഷ്യൽ മീഡിയ എന്ന വിഷയത്തെ ആസ്പദമാക്കി ആദ്യത്തെ എക്സ്പെർട്ട് ക്ലാസ് സംഘടിപ്പിച്ചു .ശ്രീ വിഷ്ണു പ്രസാദ് ക്ലാസ് നയിച്ചു .സിനിമയുടെ ചരിത്രം ,ട്രോൾ വീഡിയോസ് ,യു ട്യൂബ് ചാനൽ എന്നിവയെ കുറിച്ച് വിശദമായി ക്ലാസ്സെടുത്തു . https://www.youtube.com/watch?v=PJvwyFimh_Q

10-8-2019 യൂ ട്യൂബ് ചാനൽ നിർമ്മിച്ചു

അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സിനു ഒരു യൂ ട്യൂബ് ചാനൽ തയ്യാറാക്കി..ലീഡർ മാളവിക ചാനലിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു . https://www.youtube.com/watch?v=noexiMOOAOk

10-8-2019 ഫേസ് ബുക്ക് പേജ് ക്രിയേറ്റ് ചെയ്തു .

അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സിനു ഒരു ഫേസ് ബുക്ക് പേജ് ക്രിയേറ്റ് ചെയ്തു.

== 15-8-2019 സ്വാതന്ത്ര്യദിനാഘോഷം == അഞ്ചാലുംമൂട് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളോനോടനുബന്ധിച്ചു നടന്ന വിവിധ പരിപാടികളിൽ ലിറ്റിൽ കൈറ്റ്സ് ഭാഗമായി മൂന്നു ബാച്ചിലെ കുട്ടികൾ കൈറ്റ് യൂണിഫോം ഐഡികാർഡ് ധരിച്ച് സ്കൂളിലെ ചടങ്ങുകളിൽ പങ്കെടുത്തു. സ്കൂളിൽ നടന്ന പ്രവർത്തനങ്ങൾ കൈറ്റ് ഡോ ക്യുമെൻററി ചെയ്തു

2-9-2019 ഓണം കൈറ്റ്സിനൊപ്പം .

സ്കൂളിലെ ഓണാഘോഷത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സിന്റെ ആഭിമുഖ്യത്തിൽ മത്സരങ്ങൾ സംഘടിപ്പിച്ചു .റുബിക്സ് ക്യൂബ് സോൾവിങ്ങ്, ഡിജിറ്റൽ പൂക്കള നിർമാണം എന്നിവയായിരുന്നു പ്രധാന മത്സരങ്ങൾ .കൊല്ലം കോർപറേഷൻ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി ആർ സന്തോഷ്‌കുമാർ പരിപാടി ഉത്ഘാടനം ചെയ്തു. ഡി ഇ ഒ സന്തോഷ്‌കുമാർ എസ് മുഖ്യപ്രഭാഷണം നടത്തി. ലിറ്റിൽ കൈറ്റ്സ് അവതരണം നിർവഹിച്ച ഫ്ലാഷ് മോബ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി .2018-19 അക്കാദമിക വർഷത്തെ ലിറ്റിൽ കൈറ്റ്സ് അവാർ‍‍ഡ് ജേതാക്കളെ അനുമോദിക്കൽ റോട്ടറി ക്ലബ് ഓഫ് അഷ്ടമുടി ലേക്ക്സൈഡ് നിർവഹിച്ചു .ആർ ആർ ഫ്രണ്ട്‌സ് ആൻഡ് ചാരിറ്റബിൾ സൊസൈറ്റി നൽകുന്ന രാഹുൽ മെമ്മോറിയൽ ട്രോഫി ലിറ്റിൽ കൈറ്റിനു നൽകി.

4-9-2019 ഏക ദിന ശില്പശാല

സ്കൂൾ ക്യാമ്പ് നടത്തുന്നതുമായി ബന്ധപ്പെട്ടു കൈറ്റ് കൊല്ലം സംഘടിപ്പിച്ച ഏകദിന ശില്പശാലയിൽ കൈറ്റ് മാസ്റ്റർ, മിസ്ട്രസ് പങ്കെടുത്തു. QR കോഡ്, അനിമേഷൻ, scratch തുടങ്ങിയവയിലായിരുന്നു പരിശീലനം.

13-9-2019 മൊബൈൽ എഡ്യൂക്കേഷണൽ ഫിലിം മേക്കിങ് വർക്ഷോപ്

കൈറ്റ് ഇടപ്പള്ളി എറണാകുളം സംഘടിപ്പിച്ച നാലു ദിവസത്തെ മൊബൈൽ വിദ്യാഭ്യാസ സിനിമ നിർമാണ ശില്പശാലയിൽ കൊല്ലം ജില്ലയെ പ്രധിനീ കരിച്ചു അഞ്ചാലുംമൂട് സ്കൂളിലെ കൈറ്റ് മാസ്റ്ററായ കൃഷ്ണകുമാർ പങ്കെടുത്തു. ശ്രീ സുനിൽ പ്രഭാകർ ആണ് ക്ലാസ്സ്‌ നയിച്ചത്. വീഡിയോ എഡിറ്റിംഗ്, ഫോട്ടോ ക്യാപ്ചറിങ്, എഡിറ്റിംഗ്, മോജോ, ഓഡിയോ, തുടങ്ങിയ മേഖലകളിൽ നടന്ന വർക്ഷോപ് വളരെ പ്രയോജനപ്രദമായിരുന്നു.

25-9-2019 സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ്

അഞ്ചാലുംമൂട് സ്കൂളിലെ 2019 വർഷത്തെ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഇലക്ട്രോണിക്സ് വോട്ടിംഗ് മെഷീൻ ഉപയോഗിച്ച് നടത്തി. 10 ക്ലാസ്സുകളിൽ ഇത്തരത്തിൽ വോട്ടിംഗ് നടന്നു. അടുത്ത വർഷം മുഴുവൻ ക്ലാസ്സുകളിലും വോട്ടിംഗ് മെഷീൻ ഉപയോഗിക്കാൻ സാധിക്കും.

27-9-2019 & 28-9-2019 നാഷണൽ റോബോട്ടിക്‌സ് ചാംപ്യൻഷിപ് സോണൽ വർക്ഷോപ്പ് 2019

നാഷണൽ റോബോട്ടിക്‌സ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി മുംബൈ ഐ ഐ ടി, ഇന്ത്യയിലെ തിരഞ്ഞെടുത്ത സ്കൂളുകളിൽ നടത്തുന്ന മേഖലാതല ദ്വിദിന ശില്പശാലയ്ക്കു അഞ്ചാലുംമൂട് ഗവണ്മെന്റ് ഹൈസ്കൂളിൽ തുടക്കം കുറിച്ചു. എം എൽ എ ശ്രീ എം. മുകേഷ് ശില്പശാല ഉത്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ശ്രീ എം എസ് ഗോപകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ എച് എം ശ്രീമതി സലീന ബീവി സ്വാഗതവും ലീഡർ മാളവിക നന്ദിയും ആശംസിച്ചു. ഡി ഇ ഒ ശ്രീ സന്തോഷ്‌കുമാർ മുഖ്യപ്രഭാഷണം നടത്തി. കൈറ്റ് ജില്ലാ കോഓർഡിനേറ്റർ ശ്രീ ശ്രീനിവാസൻ, മാസ്റ്റർ ട്രൈനെർ ശ്രീ കണ്ണൻ ഷൺമുഖം, പി ടി എ പ്രസിഡന്റ്‌ ശ്രീ ഷാജഹാൻ, എസ് എം സി ചെയർമാൻ ശ്രീ ലിബുമോൻ, എസ് ആർ ജി കൺവീനർ ശ്രീ സുരേഷ്ബാബു, സ്റ്റാഫ്‌ സെക്രട്ടറി ശ്രീമതി ജിജ, ഐ ടി കോർഡിനേറ്റർ ശ്രീ സുരാജ്, കൈറ്റ് മാസ്റ്റർ ശ്രീ കൃഷ്ണകുമാർ, മിസ്ട്രസ് ശ്രീമതി രശ്മി മോൾ എന്നിവർ ആശംസകൾ അർപ്പിച്ചു.

          രണ്ടാം ബ്ലാക്ക് ലൈൻ സെൻസർ റോബോട്ടുകളുടെ നിർമാണമാണ് ശില്പശാലയിൽ പഠിപ്പിക്കുന്നത്. ജില്ലയിലെ 19 സ്കൂളുകൾ ശില്പശാലയിൽ പങ്കെടുത്തു .
ദിവസം നടന്ന  മത്സരത്തിൽ അഞ്ചു പേരടങ്ങുന്ന മൂന്നു ടീം വിജയിച്ചു. അടുത്ത മാസം മുംബയിൽ നടക്കുന്ന രണ്ടാമത്തെ റൗണ്ടിലേക്ക് സെലെക്ഷൻ ലഭിച്ചു .
അഞ്ചാലുംമൂട് സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് വർക്ഷോപ്പ് നടക്കുന്നത്. എൻ ആർ സി ഇന്ത്യ ടീമിലെ അധ്യാപകരാണ് ക്ലാസ്സ്‌ നയിക്കുന്നത്.

5 -10-2019 നാടക മത്സരം സമ്മാനം

കൊല്ലം റേഡിയോ ബെൻസീഗർ സംഘടിപ്പിച്ച നാടക മൽത്സരത്തിൽ പങ്കെടുത്തു മികച്ച പ്രകടനം കാഴ്ചവച്ചതിന്റെ കോൺസലേഷൻ സമ്മാനം ലഭിച്ചു.മികച്ച നടിക്കുള്ള സമ്മാനം അഫ്ന ഫാത്തിമ കരസ്ഥമാക്കി

10 -10 -2019 എന്റമ്മ ഇനി സ്മാർട്ടമ്മ

അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനവുമായി ബന്ധപ്പെട്ട് ഒരു അവലോകന യോഗം സംഘടിപ്പിച്ചു .ക്ലാസ് എടുക്കുന്ന ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾക്കും ,അധ്യാപകർക്കും മൊഡ്യൂൾ പരിചയപ്പെടുത്തി .എന്റമ്മ ഇനി സ്മാർട്ടമ്മ എന്ന് പേരും ലോഗോയും തയ്യാറാക്കി .

11-10-2019 സമേതം ക്യു ആർ കോഡ് തയ്യാറാക്കി

സ്കൂളിനെ കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ പൊതു ജനങ്ങളിലേക്കെത്തിക്കുന്ന സമേതം പോർട്ടലിന്റെ ക്യു ആർ കോഡ് തയ്യാറാക്കി പ്രധാന കവാടത്തിൽ പ്രദർശിപ്പിച്ചു .

16 -10 -2019 മീഡിയ സെന്റർ സ്കൂൾ കലോത്സവം

മൂന്നു ദിവസങ്ങളിലായി നടന്ന സ്കൂൾ കലോത്സവത്തിന്റെ വാർത്താ റിപ്പോർട്ടിങ് ,വീഡിയോ കവറേജ് ,ഫോട്ടോസ് തയ്യാറാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഏറ്റെടുത്തു കൊണ്ട് മീഡിയ സെന്റർ പ്രവർത്തിച്ചു .

https://www.youtube.com/watch?v=zP_tLB7h5D4

18 -10-2019 അമ്മമാരെ പാഠം പഠിപ്പിച്ചു മക്കൾ

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനംവേറിട്ട അനുഭവമായി.കൊല്ലം കോർപറേഷൻ ഡെപ്യൂട്ടി മേയർ ശ്രീമതി വിജയ ഫ്രാൻസിസ് പരിപാടി ഉത്ഘാടനം ചെയ്തു .ഹൈസ്കൂളിലേ 250 അമ്മമാരാണ് പരിശീലനത്തിൽ പങ്കെടുത്തത് . സമേതം ക്യു ആർ കോഡ് , വിക്ടഴ്സ് ചാനൽ ,സമഗ്ര തുടങ്ങിയ ആപ്പുകൾ അമ്മമാരുടെ മൊബൈൽ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു.

https://www.youtube.com/watch?v=uf1L_toIkdo

6 -11 -2019 സബ് ജില്ലാ കലോത്സവം സ്വാഗത സംഘം റിപ്പോർട്ടിങ്ങും ടീസർ തയ്യാറാക്കലും

അഞ്ചാലുംമൂട് സ്കൂളിൽ വച്ച് നവംബർ 11 ,12 ,13 തീയതികളിലായി നടക്കുന്ന കൊല്ലം സബ് ജില്ലാ കലോത്സവത്തിന്റെ സ്വാഗത സംഘം എ ഇ ഓ ശശികുമാർ ഉത്ഘാടനം ചെയ്തു .കൈറ്റ് റിപ്പോർട്ടർമാരായ അക്ഷയ്,അഞ്ജന എന്നിവർ പരിപാടി റിപ്പോർട്ട് ചെയ്തു .വീട്=വീഡിയോ ടീസർ തയ്യാറാക്കി .

8 -11 -2019 സ്മാർട്ടമ്മ രണ്ടാം ഘട്ടം പരിശീലനം

ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം രണ്ടാം ഘട്ടം നടത്തി .100 അമ്മമാർ പരിശീലനത്തിൽ പങ്കെടുത്തു .

11-11 2019 -13- 11 -2019 മീഡിയ സെന്റർ

നവംബർ 11,12,13 തീയതികളിലായി നടന്ന കൊല്ലം ഉപജില്ലാ കലോത്സവത്തിന്റെ ഭാഗമായി മീഡിയ സെന്റർ തുറന്നു .കലോത്സവത്തിന്റെ ഫോട്ടോ ,വീഡിയോ കവറേജ്‌ ,റിപ്പോർട്ടിങ് , വിജയികളുമായി അഭിമുഖം എന്നിവ സമയബന്ധിതമായി തയ്യാറാക്കി പ്രദർശിപ്പിച്ചു.അപ്പപ്പോഴുള്ള സ്കോർ ബോർഡ് പ്രദർശിപ്പിച്ചത് മത്സരാർത്ഥികൾക്ക് വലിയ ആശ്വാസമായി .വേദികളും പരിപാടികളുടെ സമയക്രമവും അറിയിക്കാൻ ലിറ്റിൽ കൈറ്റ്സ് ഹെൽപ്‌ ഡെസ്കും സജ്ജമാക്കിയിരുന്നു .വീഡിയോ എല്ലാം യു ട്യൂബിൽ അപ്‌ലോഡ് ചെയ്തു .

https://www.youtube.com/watch?v=H-AZN7UwjDc

12 -11 2019 ലിറ്റിൽ കൈറ്റ്സ് നാടകം പരിണാമ പാഠങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ സന്ദേശവും ലക്ഷ്യവും പ്രമേയമാക്കി ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ നാടകം ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി .

https://youtu.be/J5DnDLRi3yU

14 -11 -2019 വിദ്യാലയം പ്രതിഭയോടൊപ്പം

അഞ്ചാലുംമൂട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളും അധ്യാപകരും രക്ഷാകർതൃ പ്രതിനിധികളും, പ്രശസ്ത ചിത്രകാരനും നാടക കലാകാരനുമായ ആർ ബി ഷജിത്തിന്റെ വീട് സന്ദർശിക്കുകയും ആദരിക്കുകയും ചെയ്തു..ലിറ്റിൽ കൈറ്റ്സ് കുട്ടികൾ ഡോക്യുമെന്റ് ചെയ്തു .

22 -11 -2019 പ്രമുഖർക്കൊപ്പം

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ റെനി ആന്റണിയുമായി സംവദിക്കുവാനുള്ള അവസരം ഞങ്ങൾക്ക് ലഭിച്ചു .ആധുനിക കാലഘട്ടത്തിൽ വിദ്യാർത്ഥികൾക്കുണ്ടായിരിക്കേണ്ട കാഴ്ചപ്പാടുകൾ ,മാനുഷിക മൂല്യങ്ങൾ ,സാങ്കേതിക അച്ചടക്കം എന്നിവയെക്കുറിച്ചു കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു .തങ്ങൾക്കു ലഭിച്ച അറിവ് മറ്റു സ്കൂളിലെ കുട്ടികൾക്ക് കൂടി പകർന്നു കൊടുക്കുക എന്നുള്ളതാണ് യഥാർത്ഥ വിദ്യാഭ്യാസം എന്നും അത് ഉത്തരവാദിത്തത്തോടും സത്യസന്ധമായും ചെയ്യുന്ന അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സിനെ അഭിനന്ദിക്കാനും അദ്ദേഹം മറന്നില്ല .

22 -11 -2019 അറിവ് പകരാനുള്ളതാണ്

ഇലക്ട്രോണിക്സ് ,അനിമേഷൻ ,പ്രോഗ്രാമിങ് മേഖലകളിൽ തങ്ങൾക്കു ലഭിച്ച പരിശീലനത്തിലൂടെ കിട്ടിയ അറിവ് ,തൊട്ടടുത്തുള്ള കുരീപ്പുഴ യൂ പി സ്കൂളിലെ കൊച്ചനുജന്മാർക്കും അനുജത്തിമാർക്കും പകർന്നു നൽകുകയാണ് അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സ് .സ്ക്രാച്ച് ,ടുപ്പി സോഫ്റ്റ്വെയറുകളുടെ സാധ്യത കൊച്ചു മിടുക്കന്മാരും മിടുക്കികളും വളരെ വേഗം മനസ്സിലാക്കി .തുടർ പരിശീലനത്തിനായി ഇനിയും വരുമെന്നുള്ള ഉറപ്പിലാണ് അവർ ഞങ്ങളെ പോകാൻ അനുവദിച്ചത് .

22-11 -2019 ഇനി കുരീപ്പുഴയിലെയും അമ്മമാർ സ്മാർട്ട്

അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ കുരീപ്പുഴ ഗവണ്മെന്റ് യു പി സ്കൂളിലേ കുട്ടികളുടെ അമ്മമാർക്ക് സ്മാർട്ടമ്മ പദ്ധതിയിൽ കമ്പ്യൂട്ടർ പരിശീലനം നൽകി .പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ റെനി ആന്റണി പരിശീലനം ഉത്ഘാടനം ചെയ്തു .

22 -11 -2019 q r കോഡ് @ 41450

കുരീപ്പുഴ ഗവണ്മെന്റ് യു പി സ്കൂളിലെ സമഗ്ര വിവരങ്ങൾ പൊതുജനങ്ങളിലേക്കെത്തിക്കുന്ന സമേതം പോർട്ടലിന്റെ ക്യു ആർ കോഡ് തയ്യാറാക്കി ഹെഡ്മാറ്റർ ശ്രീകുമാർ സാറിന് കൈറ്റ് മിസ്ട്രസ് രശ്മി കൈമാറി . അധ്യാപകർക്ക് സമഗ്ര പരിശീലനവും സംഘടിപ്പിച്ചു .

23-11-2019 വിദ്യാലയം പ്രതിഭയോടൊപ്പം

"വിദ്യാലയം പ്രതിഭകളോടൊപ്പം " പരിപാടിയുടെ ഭാഗമായി നവംബർ 23ന് അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സ് ശ്രീ.നാസർ സാറിന്റെ വീട്ടിലെത്തി.സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം, പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റ് ഡപ്യൂട്ടി ഡയറക്ടർ ( Retd),കഴിഞ്ഞ 30 വർഷമായി നീരാവിൽ നവോദയം ഗ്രന്ഥശാലയുടെ സെക്രട്ടറി, മികച്ച സാമൂഹ്യ പ്രവർത്തകൻ, ഇതിലെല്ലാമുപരി ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥി. ഒരു പൂ ആവശ്യപ്പെട്ട കുട്ടികൾക്ക് സാർ നൽകിയത് വസന്തം തന്നെ ആയിരുന്നു. സാറിന്റെ വീട്ടിന്റെ മുന്നിലെ മാവിൻ ചുവട്ടിൽ ഇരുന്ന് അദ്ദേഹം വായനയുടെ പ്രാധാന്യത്തെ കുറിച്ച്, നാലാം ക്ലാസു മുതൽ തുടങ്ങിയ വായനയെ കുറിച്ച്, അഞ്ചാലുംമൂട് സ്കൂളിലെ മധുരമായി പഠിപ്പിച്ച അധ്യാപകരെ കുറിച്ച്, ടെക്നോളജിയുടെ ആവശ്യത്തെക്കുറിച്ച്, പരീക്ഷയിലും, ജീവിതത്തിലും എ പ്ലസ് വാങ്ങേണ്ടതിനെകുറിച്ച്, പത്രവായനയുടെ പ്രാധാന്യത്തെക്കുറിച്ച്, സ്വാധീനം ചെലുത്തിയ അധ്യാപകരെ കുറിച്ച്, ഒക്കെയും വാതോരാതെ സംസാരിച്ചു. "രാഷ്ട്രത്തിന്റെ ശിരസ്സ് എന്നും അധ്യാപകന്റെ ശിരസ്സിനേക്കാൾ താഴെയാണെന്ന "ഡോ.S രാധാകൃഷ്ണന്റെ വാചകവും ഓർമ്മിപ്പിച്ചു. സാറിനോടൊപ്പം സാറിന്റെ അനുജൻ കേരള സാങ്കേതിക സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ശ്രീ.അയൂബ് സാറിനോടും കുട്ടികൾക്ക് സംസാരിക്കാൻ കഴിഞ്ഞു.( സാറും ഞങ്ങളുടെ പൂർവ്വ വിദ്യാർത്ഥിയാണ്) അമേരിക്കയിലെ ഏറ്റവും വലിയ സർവകലാശാലകളെ കുറിച്ച്, ഇന്ത്യയിലെ IITകളെ കുറിച്ച് ,ഈ ഗവ.സ്കൂളിൽ പഠിച്ച സാർ അവിടെയൊക്കെ എത്തപ്പെട്ട യാത്രകളെക്കുറിച്ച്, സാറിനെ ഏറ്റവും സ്വാധീനിച്ച ഉമ്മയെ കുറിച്ച്അങ്ങനെ സാറും കുട്ടികളെ വലിയ സ്വപ്നങ്ങളിലേക്ക് കൊണ്ടുപോയി. നാസർ സാറിന്റെ വൈഫ് ഞങ്ങളുടെ സ്കൂളിൽ 1992 മുതൽ ഗണിത അധ്യാപിക പിന്നെ Dy HM, Rtd HM (GHS പെരിനാട് ) ടീച്ചറിന്റെ സ്നേഹ സൽക്കാരവും കുട്ടികൾക്ക് സന്തോഷം നൽകി.4 മണിക്ക് തുടങ്ങിയ സംസാരത്തിനിടയിൽ 6 മണിക്ക് പേരന്റ്സ് വിളിച്ചപ്പോഴാണ് കുട്ടികൾ സമയം പോലും ശ്രദ്ധിച്ചത്. ഗവൺമെന്റിന്റെ ഈ പരിപാടിയുടെ ഫലമായി നമ്മുടെ കുട്ടികളിലും ഇത്തരം പ്രതിഭകൾ ഉണ്ടാകട്ടെ എന്നു പ്രാർത്ഥിക്കാം.


5-12-2019 പേരന്റൽ അവെയർനെസ്സ് ക്ലാസ്സ്‌

പൊതുവിദ്യാലയ മികവുകളും സ്കൂളിന്റെ മികവുകളും രക്ഷകർത്താക്കളെ ബോധ്യപെടുത്തുന്നതിനായി ക്ലാസ്സ്‌ സംഘടിപ്പിച്ചു. മുകേഷ് എം എൽ എ പരിപാടി ഉത്ഘാടനം ചെയ്തു.

6-01-2020കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സ്കിൽ ഡെവലെപ്മെന്റ് പ്രോഗ്രാം

യൂട്യൂബ് ചാനലിലേക്കു ഇംഗ്ലീഷ് വിഡിയോകൾ അപ്‌ലോഡ് ചെയ്യുക എന്ന ഉദ്ദേശത്തോടെ എൻഹാൻസ് ഇംഗ്ലീഷ് @ ലിറ്റിൽ കൈറ്റ്സ് എന്ന പേരിൽ .കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് സ്കിൽ ഡെവലെപ്മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു .ASAP ട്രെയിനർ ആയ വിഷ്ണു പ്രസാദാണ് ക്ലാസ്സെടുത്തത് .

17-01-2020 മാഗസിൻ തയ്യാറാക്കുന്നത് ഇവർക്ക് കുട്ടിക്കളി

അഞ്ചാലുംമൂട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോർഡിനേറ്റർ റെനി ആന്റണിയാണ് "ഡിജി മാഗ്‌" എന്ന് പേരിട്ടിരിക്കുന്ന മാഗസിൻ പ്രകാശനം ചെയ്തത്. ക്യു ആർ കോഡും, ഹൈപ്പർലിങ്കും പോലുള്ള സങ്കേതങ്ങൾ ഉപയോഗിച്ച്, അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സിന്റെ യൂ ട്യൂബ് ചാനലിലുള്ള വീഡിയോ കാണുന്ന തരത്തിലാണ് പേജുകൾ ക്രമീകരിച്ചിരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് പദ്ധതിയിൽ, കുട്ടികൾക്ക് നൽകുന്ന മലയാളം കമ്പ്യൂട്ടിങ് പരിശീലനത്തിന്റെ ഭാഗമായാണ് മാഗസിൻ തയ്യാറാക്കുന്നത്. പൂർണ്ണമായും കുട്ടികൾ തന്നെ തയ്യാറാക്കിയ മാഗസിൻ, വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജന്മദിനത്തിന്റെ സ്മരണാർത്ഥമാണ് പുറത്തിറക്കുന്നത്.


17-01-2020ലിറ്റിൽ കൈറ്റ്സിനു പ്രൊഫ.രവീന്ദ്രനാഥ് സാറിന്റെ ആശംസ

https://youtu.be/xl25YQ0S6vw


17-01-2020ലിറ്റിൽ കൈറ്റ്സിനു ശ്രീ അൻവർ സാദത്ത് സാറിന്റെ ആശംസ

https://youtu.be/n3usWDBqxgk

17-01-2020ലിറ്റിൽ കൈറ്റ്സിനു പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോർഡിനേറ്റർ ശ്രീ റെനി ആന്റണി സാറിന്റെ ആശംസ

https://youtu.be/5Q2NYNVstic

20-1-2020 സമഗ്ര പഠനം

ഹൈസ്കൂൾ ക്ലാസ്സുകളിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട് സമഗ്ര പോർട്ടലിലുള്ള ഓൺലൈൻ ചോദ്യശേഖരം എങ്ങനെ ഫലപ്രദമായും രസകരമായും ക്ലാസ്സിൽ വിനിമയം ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു വീഡിയോ തയ്യാറാക്കി യൂ ട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.

https://youtu.be/jjMANVNp8lk

27-1-2020 അയലത്തെ കൊച്ചു സ്കൂളിനൊരു കൈത്താങ്ങ്

സമീപ പ്രദേശത്തുള്ള മുരുന്താവേളി എൽ പി സ്കൂളിലെ മികവുകളുടെ ഒരു സ്ലൈഡ് തയ്യാറാക്കി നൽകി. സ്കൂളിലെ ഹെഡ്മിസ്ട്രസ് ശോഭ ടീച്ചർക്ക്‌ ഡി ഇ ഓ കോൺഫറൻസിൽ അവതരിപ്പിക്കാനാണ് ഈ പ്രസന്റേഷൻ.

29-1-2020 പത്തിലെ പഠനം വീഡിയോ കോൺഫറൻസ് വഴി

സ്കൂളിലെ മുഴുവൻ പത്താം ക്ലാസ്സുകളെയും ഉൾപ്പെടുത്തി സൂം വീഡിയോ കോൺഫറൻസ് സംഘടിപ്പിച്ചു. പരീക്ഷയെക്കുറിച്ചുള്ള പൊതു വിവരങ്ങൾ ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് വിവരിച്ചു. ഐ ടി ക്ലബ്ബും ലിറ്റിൽ കൈറ്റ്സും സംയുക്തമായി നടത്തിയ വീഡിയോ കോൺഫറൻസ് കുട്ടികൾക്ക് വേറിട്ട അനുഭവമായി.

31-1-2020 സെൻട്രൽ ബോർഡ്‌ ഓഫ് ഫിലിം സർട്ടിഫിക്കറ്റ് സന്ദർശനം

അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സിനെ സംബന്ധിച്ച് അഭിമാനാർഹമായ ഒരു അവസരമായിരുന്നു Central Board of Film Certification, തിരുവനന്തപുരം ഓഫീസിലേക്ക് നടത്തിയ പഠനയാത്ര. റീജിയണൽ ഓഫീസർ ശ്രീമതി പാർവതി മാഡവുമായി കുട്ടികൾക്ക് സംവദിക്കുവാൻ അവസരം ലഭിച്ചു. ഫിലിം സർട്ടിഫിക്കറ്റ് നൽകുന്നതിനെ കുറിച്ച് വളരെ വിശദമായി കുട്ടികൾക്ക് അവർ വിവരിച്ചു കൊടുത്തു. സ്കൂൾ കുട്ടികൾ അവരുടെ പഠനത്തിന്റ ഭാഗമായി CBFC സന്ദർശിക്കുന്നത് കേരളത്തിൽ തന്നെ ഇതാദ്യമായിയാണ് എന്ന് അവർ അഭിപ്രായപ്പെട്ടു.2020 ജനുവരി 8 മുതൽ പുതിയ രീതിയിൽ ഉള്ള Censor Board Certificate ആണ് വിതരണം ചെയ്യുന്നത് എന്ന് മാഡം പറഞ്ഞു. വിദ്യാർത്ഥികൾ ചോദിച്ച സംശയങ്ങൾക്ക് മാഡം വളരെ വ്യക്തമായി വിശദീകരണങ്ങൾ നൽകി. സിനിമാ സംബന്ധമായ ഇത്തരം പ്രായോഗിക പഠനങ്ങൾ ഏറ്റെടുത്തു നടത്തുന്ന ലിറ്റിൽ കൈറ്റ്സിനു അവർ ആശംസകൾ നേർന്നു.

31-1-2020 ചിത്രാഞ്ജലി സ്റ്റുഡിയോ സന്ദർശനം

ലിറ്റിൽ കൈറ്റ്സ് സിലബസ്സിന്റെ ഭാഗമായി ഓഡിയോ എഡിറ്റിംഗ്, വീഡിയോ എഡിറ്റിംഗ്, ഡബ്ബിങ് പോലുള്ള സാങ്കേതികമായ കാര്യങ്ങൾ പഠിക്കാനുണ്ട്. കൂടാതെ ഒൻപതാം ക്ലാസ് മുതലുള്ള State syllabus Language Textbooks ൽ സിനിമാസംബന്ധമായ പാഠഭാഗങ്ങൾ പഠിക്കാനുമുണ്ട്. ഈ കാര്യങ്ങൾ എല്ലാം പരിഗണിച്ചാണ് സിനിമാനിർമ്മാണത്തിന്റെ സാങ്കേതികവശങ്ങളെപ്പറ്റി കുട്ടികൾക്ക് അവബോധമുണ്ടാക്കാൻ പ്രാപ്തമായ ഒരു സ്ഥലമെന്ന രീതിയിൽ ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് ഈ വർഷത്തെ, ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ field visit നടത്താൻ തീരുമാനിച്ചത്. റീൽ യുഗത്തിൽ നിന്ന് ഡിജിറ്റൽ യുഗത്തിലേക്കുള്ള സിനിമയുടെ ശബ്ദ-ദൃശ്യ മേഖലകളുടെ മാറ്റം പറയുന്ന ഡോക്യുമെന്ററി കുട്ടികൾക്ക് അറിവനുഭവമായി. ,പഴയ കാല സിനിമകളെ വാർത്തെടുത്ത ക്യാമറ, മിക്സർ, പ്രോസസ്സർ പോലുള്ള ഉപകരണങ്ങളുടെ മ്യൂസിയം കൗതുകക്കാഴ്ചയൊരുക്കി. പ്രമുഖ ചാനലുകളായ ഏഷ്യാനെറ്റ്‌, സൂര്യ യിലെ സീരിയൽ (നീലക്കുയിൽ, ഭദ്ര ) ഷൂട്ടിംഗ് കാണാൻ കഴിഞ്ഞതും,താരങ്ങളോടൊപ്പം ഫോട്ടോയെടുക്കാൻ സാധിച്ചതും കുട്ടികൾക്ക് സന്തോഷം പകർന്നു. ദൃശ്യ മിക്സിങ് സ്റ്റുഡിയോയിൽ വച്ചു അവിചാരിതമായി ശ്രീ കുഞ്ഞുമോൻ താഹയെ കണ്ടത് ഭാഗ്യമായി. അദ്ദേഹത്തിന്റെ അഷ്ടമുടി കപ്പിൾസ് മിക്സിങ് നടത്തുന്നത് കാണാൻ സാധിച്ചു. ഒപ്പം കുട്ടികൾക്ക് തന്റെ സിനിമ അനുഭവവും അദ്ദേഹം പങ്കുവച്ചു. ഒരു പക്കാ നാടൻ പ്രേമം എന്ന റീലിസ് ആകാനുള്ള സിനിമയിൽ മോഹൻ സിതാര ഈണമിട്ട് വിനീത് ശ്രീനിവാസൻ പാടിയ പാട്ടുകളുടെ എഡിറ്റിംഗ് നടത്തുന്നത് കുട്ടികൾക്ക് നേരിട്ട് കാണാൻ സാധിച്ചു. അതിന്റെ സംവിധായകൻ ശ്രീ.വിനോദുമായി വിദ്യാർത്ഥികൾ സംവദിച്ചു.പ്രീ പ്രൊഡക്ഷൻ, പ്രൊഡക്ഷൻ, പോസ്റ്റ്‌ പ്രൊഡക്ഷൻ എന്നിവയെക്കുറിച്ചു, സീനിയർ എഡിറ്റർ ആയ ശ്രീ ജയചന്ദ്രൻകൃഷ്ണൻ വിശദമായി ക്ലാസ്സെടുത്തു. ഡബ്ബിങ്, മിക്സിങ് എന്നിവയെകുറിച്ചെല്ലാം ബന്ധപ്പെട്ടവർ ഞങ്ങൾക്ക് പറഞ്ഞു തന്നു. തോന്നയ്ക്കൽ ആശാൻ സ്മാരകം, ചിത്രഞ്ജലി ലാൻഡ്‌സ്‌കേപ്പ്, കോവളം ബീച്ച് എല്ലാം കുട്ടികൾ നന്നായി ആസ്വദിച്ചു. ശ്രീ വിഷ്ണു പ്രസാദ്, രാജേഷ് പുനലൂർ, ഷിബു കുര്യാക്കോസ്, കായൽവാരത്ത് ട്രാവൽസ് എന്നിവരോടൊക്കെ നന്ദി അറിയിക്കുന്നു. വളരെ അവിസ്മരണീയമായ കുറേ ഓർമ്മകൾ സമ്മാനിക്കാൻ ഈ യാത്രയ്ക്ക് കഴിഞ്ഞു.

31-1-2020 കൊറോണ ഭയമല്ല ജാഗ്രതയാണ് വേണ്ടത്

കൊറോണ വൈറസ്നെ കുറിച്ച് വിക്‌ടേഴ്‌സ് ചാനൽ സംപ്രേഷണം ചെയ്ത പ്രത്യേക പരിപാടി കുട്ടികൾക്ക് വേണ്ടി പ്രദർശിപ്പിച്ചു.


.

18-4-2020 അക്ഷര വൃക്ഷം നട്ടു

അഞ്ചാലുംമൂട് സ്കൂൾ ലോക്ക്ഡൗൺ പശ്ചാത്തലത്തിൽ കുട്ടികളുടെ സർഗസൃഷ്ടികൾ സ്കൂൾ വിക്കി പേജിൽ പ്രദർശിപ്പിക്കുന്ന, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അക്ഷരവൃക്ഷം പദ്ധതിയിൽ അഞ്ചാലുംമൂട് സ്കൂളിലെ കുട്ടികളും. ക്ലാസ്സ്‌തല വാട്സാപ്പ് ഗ്രൂപ്പ്‌ വഴി അധ്യാപകർ കുട്ടികളുടെ രചനകൾ സ്വീകരിക്കുന്നു. ലഭിച്ച രചനകൾ കൈറ്റ് മാസ്റ്റർ കൃഷ്ണകുമാർ, ജിറ്റ്സി മീറ്റ് ആപ്പ് എന്ന വീഡിയോ ഷെയർ ചാറ്റ് സങ്കേതം ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുമായി വീഡിയോ കോൺഫറൻസ് നടത്തുകയും നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്നു. രചനകൾ എഡിറ്റ്‌ ചെയ്തു സ്കൂൾ വിക്കി പേജിൽ ചേർക്കുന്ന ജോലിയാണ് കൈറ്റ്സിലെ കുട്ടികൾ ചെയ്യുന്നത്. കുട്ടികളുടെ രചനകൾ പൊതുജനങ്ങൾക്ക്‌ വായിക്കുന്നതിനുള്ള ലിങ്കും ക്യു ആർ കോഡും തയ്യാറാക്കിയിട്ടുണ്ട്. ലോക്ക്ഡൗണിന്റെ വിരസതയിൽ കുട്ടികളുടെ സാങ്കേതിക ജ്ഞാനവും , സർഗ്ഗ വാസനയും കോർത്തിണക്കി പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയാണ് അഞ്ചാലുംമൂട് ലിറ്റിൽ കൈറ്റ്സും. ഇതോടൊപ്പം തന്നെ നിർധനരായ സഹപാഠികൾക്കു വേണ്ടുന്ന സഹായമെത്തിക്കാനും ലിറ്റിൽ കൈറ്റ്സ് കുട്ടികൾ മുൻകൈയ്യെടുക്കുന്നുണ്ട്


19-4-2020 ലിറ്റിൽ കൈറ്റ്സ് അതിജീവന ഗാനം

കൊറോണ പ്രതിരോധം വിഷയമാക്കിയുള്ള പാട്ടുകളും നൃത്തങ്ങളും സോഷ്യൽ മീഡിയയിൽ എവിടെയും ഇപ്പോൾ കാണാമല്ലോ.നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സും ഈ ലോക് ഡൗൺ സമയത്ത് അത്തരത്തിൽ ഒരു കലാ സൃഷ്ടി തയ്യാറാക്കി. കൈറ്റ് മാസ്റ്ററായ കൃഷ്ണകുമാർ സാർ എഴുതിയ വരികൾക്ക് പ്രവീൺ ശ്രീനിവാസൻ സംഗീതം നൽകി, ആലപിച്ചു.ദിവ്യ ദാമോദരൻ നൃത്താവിഷ്കാരവും, നിരഞ്ജൻ എഡിറ്റിംഗും നിർവഹിച്ചു. സാമൂഹ്യ അകലം പാലിക്കേണ്ടതു കൊണ്ട് വാട്സാപ്പ് ഗ്രൂപ്പിലൂടെ നൽകിയ നിർദ്ദേശം അനുസരിച്ച് ലിറ്റിൽ കൈറ്റ്സ് സ്റ്റുഡൻ്റ് ലീഡർ മാളവിക S, മാളവിക R ,നന്ദന, അദ്വൈതസേനൻ, ജയ്സി, നവീൻ പ്രസാദ് എന്നിവർ ന്യത്തച്ചുവടുകളുമായി എത്തി.ലിറ്റിൽ കൈറ്റ്സിലെ കുട്ടികൾ വീഡിയോ ക്ലിപ്പുകൾ തയ്യാറാക്കി അയച്ചു തന്നു. രജനി, രശ്മി എന്നിവരുടെ നിർദ്ദേശങ്ങൾ വിലപ്പെട്ടതായിരുന്നു. ഈ അതിജീവന ഗാനം എല്ലാവരും കേട്ട്, പ്രോത്സാഹിപ്പിക്കുമല്ലോ.നന്ദി.

https://www.youtube.com/watch?v=Ws4ac8HTUfI&t=119s


20-4-2020 വീഡിയോ കോൺഫറൻസ്

ജിറ്റ്സി മീറ്റ് ആപ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സിലെ മൂന്നു ബാച്ചിലേയും കുട്ടികളുമായി വീഡിയോ കോൺഫറൻസ് സംഘടിപ്പിച്ചു.

21-4-2020 തുപ്പല്ലേ തോറ്റു പോകും

ബ്രേക്ക് ദി ചെയിൻ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള തുപ്പല്ലേ തോറ്റു പോകും എന്ന മുദ്രാവാക്യത്തിന്റെ പ്രചരണാർത്ഥം ഒരു വീഡിയോ തയ്യാറാക്കി https://www.youtube.com/watch?v=Mc5jmvh51mA

10-5-2020 ലോകം മുഴുവൻ സുഖം പകരാനായി ഞങ്ങളും

സ്കൂളിലെ അധ്യാപക കൂട്ടായ്മ വീടുകളിലിരുന്നു പാടിയ ഈ ഗാനം ഏകോപിപ്പിച്ചു വീഡിയോയാക്കി ലിറ്റിൽ കൈറ്റ്സ്.

30-5-2020 പ്രവേശന അനൗൺസ്മെന്റ്

2020-21 അധ്യയന വർഷത്തേക്കുള്ള പ്രവേശനവുമായി ബന്ധപ്പെട്ടു ഒരു അനൗൺസ്‌മെന്റ് വീഡിയോ തയ്യാറാക്കി സോഷ്യൽ മീഡിയ വഴി പരസ്യപ്പെടുത്തി.

1-6-2020 പ്രവേശനോത്സവ സന്ദേശം

പുതിയ അക്കാദമിക വർഷത്തിലേക്കു കടക്കുന്ന കുട്ടികൾക്കായി ശ്രീ മുകേഷ് എം എൽ എ യുടെ സന്ദേശം ലൈവ് ആയി നൽകി.


5-6-2020 മൊബൈൽ ഫിലിം മത്സരം

പരിസ്ഥിതി ദിനത്തോടെനുബന്ധിച്ചു പൊതുജനങ്ങൾക്കായി മൊബൈൽ ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിച്ചു. പത്തു ടീമുകൾ പങ്കെടുത്തു. പങ്കെടുത്ത എല്ലാവർക്കും ഇ-സർട്ടിഫിക്കറ്റ് നൽകി. മികച്ചവ യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തു.

16-6-2020 കൈറ്റ് മിസ്ട്രസ് ശ്രീമതി രശ്മി വിക്‌ടേഴ്‌സിൽ ക്ലാസ്സെടുത്തു

നമ്മുടെ സ്കൂളിനും ഒപ്പം ലിറ്റിൽ കൈറ്റ്‌സിനും അഭിമാനിക്കാനുള്ള നേട്ടം. കൈറ്റ് മിസ്ട്രെസ്സായ ശ്രീമതി രശ്മിക്ക് വിക്‌ടേഴ്‌സിൽ കെമിസ്ട്രി ക്ലാസ്സെടുക്കാൻ അവസരം ലഭിച്ചു. ആ സന്തോഷം പങ്കിടുവാൻ ടീച്ചറുടെ തന്നെ fb പോസ്റ്റിൽ നിന്നും വാചകങ്ങൾ കടമെടുക്കുന്നു.

കഴിഞ്ഞ തിങ്കളാഴ്ച (ജൂൺ 1)പഴയ ഒരു SN കോളേജ് സുഹൃത്തായ മനോജിൻ്റെ ഫോൺ .വിക്ടേഴ്സിൽ ക്ലാസ് എടുക്കാമോ? തീരെ അപ്രതീക്ഷിതമായ ചോദ്യം ,വേണോ? എന്ന എൻ്റെ ചോദ്യത്തിന് വലിയ ഒരു അവസരം ആണെന്ന മറുപടി.പിറ്റേന്ന് ടCERT യിൽ നിന്നും വിളിച്ചു, ഒപ്പം വിക്ടേഴ്സിൽ നിന്നും. ബുധനാഴ്ച 9-ാം ക്ലാസിലെ ഒന്നാമത്തെ ചാപ്റ്റർ തയ്യാറായി വരാനുള്ള അറിയിപ്പും കിട്ടി. ആദ്യമൊക്കെ ഒരു ആശങ്ക തോന്നിയെങ്കിലും സംസ്ഥാനത്തെ മുഴുവൻ കുട്ടികളെയും പഠിപ്പിക്കാൻ കിട്ടുന്ന അവസരം, എനിക്ക് സന്തോഷവും അഭിമാനവും ഒക്കെ തോന്നി. എൻ്റെ ഏറ്റവും വലിയ മോട്ടിവേറ്റേഴ്സ് ആയ വിനായകും, ചേട്ടനും പ്രോത്സാഹിപ്പിച്ചു കൊണ്ടേയിരുന്നു.എൻ്റെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളിൽ ഒന്നു കൂടി ജൂൺ 3ന് എഴുതി ചേർക്കപ്പെട്ടു. ഞങ്ങളുടെ പ്രിയപ്പെട്ട HM സലീന ടീച്ചറിൻ്റെ ഹൃദയത്തിൽ തട്ടിയ ആശംസകൾ കരുത്തായി.

     ഇതിനായി എനിക്ക് പ്രോത്സാഹനവുമായി ഒപ്പം നിൽക്കുന്ന ബന്ധുക്കൾ, കൂട്ടുകാർ,സഹപ്രവർത്തകർ, പൂർവ്വ വിദ്യാർത്ഥികൾ, ഇപ്പോഴത്തെ കുട്ടികൾ, രക്ഷകർത്താക്കൾ , എൻ്റെ സ്കൂളിലെ മുഴുവൻ അധ്യാപക, അനധ്യാപക സുഹൃത്തുക്കൾ, PTA, SMC സുഹ്യത്തുക്കൾ,എൻ്റെ സ്കൂളിലെ പൂർവ്വ അധ്യാപകർ, എന്നെ പഠിപ്പിച്ച അധ്യാപകർ,ഞാൻ പഠിച്ച സ്കൂൾ, ട്രിനിറ്റി, ഡിഗ്രി 'പിജി, ബി.എഡ്  സുഹൃത്തുക്കൾ, സയൻസിലെ എൻ്റെ പ്രിയപ്പെട്ട സുഹ്യത്തുക്കൾ എല്ലാവര്ക്കും ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. 

NB :എല്ലാവരും കണ്ട് വിലയിരുത്തുകയും തിരുത്തുകയും വേണം.


19-6-2020 അഞ്ചാലുമ്മൂട് ലൈവ്

പൊതുവിദ്യാഭ്യാസ സംരക്ഷണത്തെ കുറിച്ചും ലിറ്റിൽ കൈറ്റ്സ് പദ്ധതിയെ കുറിച്ചുമൊക്കെ പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിന്റെ ഭാഗമായി കൈറ്റ് മാസ്റ്ററായ ശ്രീ കൃഷ്ണകുമാർ, അഞ്ചാലുമ്മൂട് ലൈവ് എന്ന ഫേസ്ബുക് കൂട്ടായ്മയിൽ രണ്ട് മണിക്കൂർ ദൈർഘ്യമുള്ള ഒരു ലൈവ് സംഘടിപ്പിച്ചു.

26-6-2020 ലോകലഹരി വിരുദ്ധ ദിനം

ലോകലഹരി വിരുദ്ധ ദിനത്തിൽ ലിറ്റിൽ കൈറ്റ് അംഗമായ നിരഞ്ജൻ കൃഷ്ണ, സഞ്ജന, eridya എന്നിവർ ബോധവൽക്കരണ വീഡിയോ തയ്യാറാക്കി.

30-6-2020 sslc ഹെൽപ് ഡസ്ക്

Sslc പരീക്ഷ എഴുതിയ കുട്ടികൾക്ക് റിസൾട്ടും മാർക്കലിസ്റ്റിന്റെ pdf ഉം ഉടൻ തന്നെ അവരുടെ മൊബൈൽ ഫോണിൽ ലഭിക്കുന്നതിനുള്ള സൗകര്യമൊരുക്കി.

21-7-2020 ചന്ദ്രദിനം

ചാന്ദ്രദിനത്തിൽ ആദ്യ ചാന്ദ്ര ദൗത്യത്തെ പുനരാവിഷ്‌ക്കരിച്ച ഒൻപതാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജൻ കൃഷ്ണ ...ഓഗ്മെന്റഡ് റിയാലിറ്റി സങ്കേതം ഉപയോഗിച്ച് ചാന്ദ്രയാത്ര, ഐൻസ്റ്റീനുമായുള്ള ഇന്റർവ്യൂ എന്നിവ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു.


1-6-2021 വെർച്വൽ പ്രവേശനോത്സവം

കോവിഡിനു ശേഷം കുട്ടികളെ ആകർഷിക്കാനായി വെർച്വൽ പ്രവേശനേത്സവം സംഘടപ്പിച്ചു.




31-10-2021 തിരികെ സ്കൂളിലേക്ക്

നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടിക്ൾ '' തിരികെ സ്കൂളിലേക്ക് '' എന്ന വിഷത്തോടനുബന്ധിച്ച് വീഡിയോ നിർമിച്ചു.


25-1-2022 റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾ വീഡയോനിർമ്മിച്ചു.


24-3-2022

കേരള സ്റ്റേറ്റ് ഡിസൈനിംഗ് ഇ൯സ്റ്റിറ്റ്യുട്ട് ചന്ദനത്തോപ്പ് സന്ദർശിച്ചു. വുഡ് ഡിസൈനിംഗ്, ഡൂഡ്ലിംഗ്, ടെക്സ്റ്റൈൽസ് ഡിസൈനിംഗ്,മോഡഭൈയിംഗ് ലാബ് & എക്സിബിഷ൯ ഹാൾ സന്ദർശിച്ചു.


15-5-2022 സ്മാർട്ട് അമ്മ

10-ാം ക്ലാസ്സിലെ കുട്ടികളുടെ നേതൃത്വത്തിൽ നടന്ന അമ്മമാ‍ർക്കുള്ള സൈബർ സുരക്ഷ ക്ലാസ്സ് .

31-5-2022 സ്വാഗതഗാനം

1-6-2022 ഫ്ലാഷ് ബ്