ജി. എസ്സ്. എച്ച്. എസ്സ്. എസ്സ്. മേലഡൂർ/Say No To Drugs Campaign

12:15, 5 നവംബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23071 (സംവാദം | സംഭാവനകൾ) (ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ആഡ് ചെയ്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Say No To Drugs

ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിലെ ജന ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സ്കൂളിൽ ലഹരി ബോധവൽക്കരണ ക്ലാസുകൾ നടത്തുകയുണ്ടായി. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ' drugs free campus´ inaugural speech ഓഡിയോ വിഷ്വലിന്റെ സഹായത്തോടുകൂടി ഓപ്പൺ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി.

അതിനുശേഷം ലഹരി വിരുദ്ധ ക്ലാസ്സ് ജിൽസൺ മാഷിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു.

ഇതിന്റെ തുടർ പ്രവർത്തനങ്ങൾ ആയി എല്ലാ കുട്ടികളെയും അണി ചേർത്ത് ലഹരി വിരുദ്ധ റാലി സംഘടിപ്പിക്കുകയും ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിനായി ഫ്ലാഷ് മോബ് അവതരിപ്പിക്കുകയും സ്കിറ്റ് ഉൾക്കൊള്ളിക്കുകയും ചെയ്തു. ലഹരി വിരുദ്ധ സന്ദേശം നാട്ടിൽ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി, വീടുകളിൽ ദീപം തെളിയിക്കുകയും ചെയ്തു.

നവംബർ ഒന്നിന് സ്കൂൾതലത്തിൽ കുട്ടികളുടെയും മാതാപിതാക്കളുടെയും പിടിഎ പ്രതിനിധികളുടെയും നാട്ടുകാരുടെയും ഒപ്പം മനുഷ്യ ചങ്ങല തീർത്ത് ലഹരി വിരുദ്ധ സന്ദേശം നാടാകെ പ്രചരിപ്പിച്ചു.