സെന്റ് ജോസഫ്‌സ് എച്ച്. എസ്സ്. കരുവന്നൂർ/Say No To Drugs Campaign
ലഹരിമുക്ത കേരളം എന്ന ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിനായി വിദ്യാർത്ഥികൾക്കിടയിലെ ലഹരി ഉപയോഗം തടയുന്നതിനും വിവിധ തലങ്ങളിൽ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സംസ്ഥാനത്തു ഉടനീളം ഒരു തീവ്രയജ്ഞ പരിപാടി ആവിഷ്കരിച്ചു നടപ്പിലാക്കുന്നതിന്റെ ഭാഗമായി സെന്റ്. ജോസഫ്‌സ് സി. ജി .എച്ച് .എസ് വിദ്യാലത്തിൽ സെപ്തംബർ 30നു ജനജാഗ്രത സമിതി രൂപികരിച്ചു. സമിതിയുടെ അധ്യക്ഷനായി പി ടി എ പ്രസിഡന്റ് ശ്രീ. ലൂജി ചാക്കേരിയെ തിരഞ്ഞെടുത്തു. കൺവീനർ സി. സെൽമി സുസോ മറ്റു അംഗങ്ങളായി വാർഡ് മെമ്പർ, പോലീസ് എക്‌സൈസ് ഓഫീസർ, പി ടി എ, എം പി ടി എ പ്രതിനിധികൾ, എസ് എം സി പ്രവർത്തകർ കുടുംബ ശ്രീ അംഗങ്ങൾ, പൂർവ വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ട് സ്കൂളിൽ വിവിധ പരിപാടികൾ നടത്താൻ തീരുമാനിച്ചു. എച്ച് എം സി. സെൽമി സുസോ ലഹരി വിരുദ്ധ സന്ദേശം നൽകി പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചു. ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിന്റെ ഭാഗമായി എല്ലാ ദിവസത്തെയും സ്കൂൾ അസംബിലിയിൽ കുട്ടികൾ നൃത്താവിഷ്കാരം, ലഘു നാടകം, പ്രസംഗം, സ്‌കിറ്റ്, വീഡിയോ പ്രദര്ശനം, ഫ്ലാഷ് മോബ്, ദൃശ്യാവിഷ്‌കാരം, ലഹരിവിരുദ്ധ ഗാനം ,മാഗസിൻ പ്രകാശനം എന്നിവ സംഘടിപ്പിച്ചു. ലഹരി വിരുദ്ധ പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ബംഗ്ളാവ് ജംക്ഷനിൽ വിദ്യാർത്ഥികൾ ഒരു ഫ്ലാഷ് മോബ് അവതരിപ്പിചു. പ്രസ്തുത പരിപാടി മുനിസിപ്പൽ കൗൺസിലർ രാജി കൃഷ്ണകുമാർ നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ലൂജി ചാക്കേരി, വാർഡ് കൗൺസിലർ അൽഫോൻസ തോമസ് മുൻ പി ടി എ പ്രസിഡന്റുമാരായ കെ. സി ജെയിംസ്, പ്രകാശൻ, എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്കൂളിൽ സംഘടിപ്പിച്ച കുട്ടിച്ചങ്ങലയിൽ തൃശൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ. ടി .വി മദന്മോഹനൻ കണ്ണിയായി. തുടർന്ന് അദ്ദേഹം കുട്ടികളെ ബോധവൽക്കരിച്ചു സംസാരിച്ചു. സ്കൂൾ ലീഡർ ആൻറോസ് ജോഷി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെഡ്മിസ്ട്രസ് എല്ലാവർക്കും നന്ദി അർപ്പിച്ചു.