നാഷണൽ ഹൈസ്കൂൾ വള്ളംകുളം/Say No To Drugs Campaign
സ്കൂൾ ജാഗ്രതാ സമിതി29/ 9/ 2022 ൽ രൂപീകരിച്ചു. അദ്ധ്യാപകർ രക്ഷിതാക്കൾ ജനപ്രതിനിധികൾ വിദ്യാർത്ഥി പ്രതിനിധികൾ എന്നിവരെ ഉൾപ്പെടുത്തി സമിതി രൂപീകരിച്ചു. ഒക്ടോബർ മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ലഹരിവിരുദ്ധ പരിപാടികൾ പലതും ആസൂത്രണം ചെയ്തിട്ടുണ്ട്.
6/10/22 ൽ സംസ്ഥാന സർക്കാരിൻ്റെ ലഹരിവിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിൻ്റെ തത്സമയ പ്രദർശനം സ്കൂളിലെ മുഴുവൻ കുട്ടികളെയും കാണിച്ചു. അതിനുശേഷം ലഹരി വിരുദ്ധ വീഡിയോ ഓഡിയോ എന്നിവയുടെ പ്രദർശനവും നടന്നു. അധ്യാപകർ കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശങ്ങൾ നൽകി. മുഴുവൻ കുട്ടികളും ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
7/10/22 ൽ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയും ജില്ലാ എക്സൈസ് വകുപ്പും സംയുക്തമായി നടത്തിയ താലൂക്ക് തല ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി 7 10 22 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ആഡിറ്റോറിയത്തിൽ നടന്നു. പ്രസ്തുത ചടങ്ങിൽ ബാബു കല്ലുങ്കൽ (സെക്രട്ടറി റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല) സ്വാഗതവും ശ്രീ ജേക്കബ് പൊന്നൂസ് ഐപിഎസ് (മുൻ ഡിജിപി) ഉദ്ഘാടനവും നിർവഹിച്ചു.തിരുവല്ല ആർ ഡി ഒ കെ ചന്ദ്രശേഖരൻ നായർ (പ്രസിഡൻറ് റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല) അധ്യക്ഷം വഹിച്ച ചടങ്ങിൽ കെ പി രമേശ് (പ്രോഗ്രാം കോഡിനേറ്റർ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല) പദ്ധതി വിശദീകരണം നടത്തി. വി എ പ്രദീപ് (ഡെപ്യൂട്ടി കമ്മീഷണർ എക്സൈസ് പത്തനംതിട്ട) മുഖ്യ സന്ദേശവും, ജോസ് വർഗീസ് (ജില്ലാ കോഡിനേറ്റർ വിമുക്തി) ആർ ശിവശങ്കരൻ നായർ ( മാനേജർ നാഷണൽ ഹൈസ്കൂൾ) ദിലീപ് കുമാർ (പ്രഥമ അധ്യാപകൻ നാഷണൽ ഹൈസ്കൂൾ) എന്നിവർ ആശംസയും അർപ്പിച്ചു. സാമുവൽ ചെറിയാൻ (ട്രഷറർ റെഡ് ക്രോസ് സൊസൈറ്റി തിരുവല്ല) കൃതജ്ഞത അർപ്പിച്ചു. ലഹരി വസ്തുക്കൾ കൈമാറ്റം ചെയ്യുമ്പോഴും കൈവശം വയ്ക്കുമ്പോഴും ഉണ്ടാകുന്ന നിയമവശങ്ങളെക്കുറിച്ച് ജേക്കബ് പൊന്നൂസ് ,വി എ പ്രദീപ് എന്നിവർ അവബോധം നൽകി. ലഹരിയുടെ ദൂഷ്യവശങ്ങളും അവ ഉപയോഗിച്ചാൽ ഉണ്ടാകുന്ന ശാരീരിക മാനസിക സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് ഡോക്ടർ സജി കുര്യൻ (സ്റ്റേറ്റ് എക്സിക്യൂട്ടീവ് ഇന്ത്യൻ ദന്തൽ അസോസിയേഷൻ) വളരെ വിശദമായി പ്രതിപാദിച്ചു.
10/10/22 ൽ സ്കൂളിലെ മുഴുവൻ രക്ഷകർത്താക്കൾക്കും ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് അധ്യാപകർ നൽകി.
12/10/22 ൽ കുട്ടികൾ നിർമ്മിച്ച ലഹരി വിരുദ്ധ പോസ്റ്റർകൾ, മുദ്രാ ഗീതങ്ങൾ എന്നിവയുടെ പ്രദർശനം നടന്നു.
25/10/22 ൽ ജാഗ്രതാ സമിതി കൂടുകയും മനുഷ്യ ചങ്ങല , സന്ദേശയാത്ര, സൈക്കിൾ റാലി, ഫ്ലാഷ് മോബ് തുടങ്ങിയവയെങ്ങനെനടത്തണംഎന്നതിനെക്കുറിച്ച് ചർച്ച ചെയ്തുതീരുമാനംഎടുത്തു.
26/10/22 ൽ സൈക്കിൾ റാലി നടത്തി വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ എൻസിസി, എസ് പി സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ മാസാചരണത്തിന്റെ ഭാഗമായി സൈക്കിൾ റാലി നടത്തി. പ്രധാനാധ്യാപകൻ ദിലീപ് കുമാർ ഫ്ലാഗ്ഓഫ് ചെയ്ത റാലിയിൽ ലഹരി വിരുദ്ധ മുദ്രാവാക്യങ്ങൾ, സന്ദേശങ്ങൾ ഇവ ഉൾക്കൊള്ളുന്ന പ്ലക്കാർടുകളുമായി സ്കൂളിന് രണ്ട് കിലോമീറ്റർ ചുറ്റളവിൽ സൈക്കിൾ റാലി നടത്തി. രമേശ് ബാബു, ജ്യോതിലക്ഷ്മി, ഗൗതം മുരളീധരൻ, ജിഷ്ണുരാജ് എന്നിവർ പ്രസംഗിച്ചു.
28/10/22 ൽ ലഹരി വിരുദ്ധ കേരളം എന്ന പദ്ധതിയുടെ ഭാഗമായി വള്ളംകുളം നാഷണൽ ഹൈസ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും രക്ഷാകർത്താക്കളും വള്ളംകുളം നെല്ലാട് ജംഗ്ഷനിൽ നിന്നും പാടത്ത് പാലം വരെ ലഹരി വിരുദ്ധ സന്ദേശം എഴുതിയ പ്ലക്കാർഡുകളേന്തി നിൽക്കുകയും, നാഷണൽ ഹൈസ്കൂൾ റോളർ സ്കേറ്റിംഗ് ടീം ദീപശിഖയെന്തി നെല്ലാട് ജംഗ്ഷനിൽ എത്തി പഞ്ചായത്ത് പ്രസിഡന്റ് കെ ബി ശശിധരൻ പിള്ളയ്ക്ക് കൈമാറുകയും ചെയ്തു.എൻസിസി എസ് പി സി സ്കൗട്ട് ആൻഡ് ഗൈഡ്സ് ജൂനിയർ റെഡ് ക്രോസ് കേഡറ്റുകൾ യൂണിഫോമിൽ പങ്കെടുത്തു. സ്കൂൾ മാനേജർ എം ആർ ശിവശങ്കരൻ നായർ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ വി ശശിധരൻപിള്ള ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ഫാദർ മാത്യു കവിരായിൽ, സബ് ഇൻസ്പെക്ടർ കുരുവിള സക്കറിയ, പ്രഥമാധ്യാപകൻ ദിലീപ്കുമാർ, കെ ജ്യോതിലക്ഷ്മി, ആർ രമേശ് ബാബു, പി ഗീത, എം ജയൻ, റെജിഎന്നിവർ പ്രസംഗിച്ചു.