സി.ജി.ഇ.എം.എസ് ചേലക്കര/Say No To Drugs Campaign

09:48, 31 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24618SW (സംവാദം | സംഭാവനകൾ) ('സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സമൂഹത്തിൽ ലഹരിയുടെ ഉപയോഗം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഒക്ടോബർ 6 മുതൽ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി.

ഇതിനെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക, ലഹരി ക്കെതിരെ പടപൊരുതാൻ കുട്ടികളും മുതിർന്നവരും അടങ്ങുന്ന വലിയൊരു സേനയെ സജ്ജമാക്കുക, ലഹരി ഉപയോഗം തടയുന്നതിന് സർക്കാർതലത്തിലുള്ള മാർഗ്ഗങ്ങളെക്കുറിച്ചും സംവിധാനങ്ങളെ കുറിച്ചും ബോധവാന്മാരാക്കുക  എന്നീ ലക്ഷ്യത്തോടെ വിദ്യാലയത്തിൽ 'വിമുക്തി 'ക്യാമ്പയിൻസംഘടിപ്പിച്ചു. ബി ർ സി തലത്തിൽ അധ്യാപകർക്ക് ലഭിച്ച ലഹരി വിരുദ്ധ ക്യാമ്പയിനിൽ വിദ്യാലയത്തിലെ അധ്യാപകർ പങ്കെടുത്തിരുന്നു.6/ 10 /2022 രാവിലെ അസംബ്ലിയിൽ കടന്ന ലഹരി വിരുദ്ധ പ്രതിജ്ഞയിൽ അധ്യാപകരും വിദ്യാർത്ഥികളും പങ്കാളികളായി.പിന്നീട് കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന ലഹരിക്കെതിരെയുള്ള പ്ലക്കാർഡുകളുമായി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു.

6/10/2022ന്  ലഹരി എന്ന മഹാവിപത്തിനെ കുറിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ബോധവാന്മാരാക്കുന്നതിനായി 'വിമുക്തി'ബോധവൽക്കരണ ക്ലാസ് വിദ്യാലയത്തിൽ സംഘടിപ്പിച്ചു.

പ്രധാന അധ്യാപിക ശ്രീമതി മിനി.കെ ഏലിയാസ് ക്യാമ്പയിൻഉദ്ഘാടനം ചെയ്തു. ക്ലാസുകൾ നയിച്ചിരുന്നത് അധ്യാപകരായ ഫാത്തിമത്ത് ഹസീന, ഗഫൂർ കെ എം എന്നിവരായിരുന്നു.

ഈ ക്ലാസിലൂടെ ലഹരി ഉപയോഗിക്കുന്നവരെ എങ്ങനെ നമ്മുടെ സമൂഹത്തിൽ നിന്നും നമുക്ക് തിരിച്ചറിയാൻ കഴിയുമെന്നും ലഹരി ഉപയോഗം തടയുന്നതിനുള്ള മാർഗങ്ങളും, ആരെങ്കിലും ഉപയോഗിക്കുന്നതോ വില്പന നടത്തുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ നാം ചെയ്യേണ്ട കാര്യങ്ങളും, ലഹരി ഉപയോഗത്തിലേക്ക് കുട്ടികളെ നയിക്കുന്ന സന്ദർഭങ്ങളും, ലഹരിക്കെതിരെയുള്ള സർക്കാർ സംവിധാനങ്ങളുംവ്യക്തമാക്കി.

വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ ഫലപ്രദമായ ക്ലാസ് ആയിരുന്നു എന്ന് രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു.ലഹരി വിമുക്ത സമൂഹത്തിനായി പടപൊരുതുന്ന വിമുക്തി സേനയിൽ നാം ഓരോരുത്തരും അംഗങ്ങൾ ആണെന്ന് പ്രതിജ്ഞ ചെയ്തു

.24/10/2022 തിങ്കളാഴ്ച ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വീടുകളിൽ

വിദ്യാർത്ഥികളും അധ്യാപകരും ദീപം തെളിയിച്ചു.

വിദ്യാരംഗം കലാ സാഹിത്യവേദിയുടെ നേതൃത്വത്തിൽ28/10/2022ന് വിദ്യാലയത്തിൽ ലഹരി വിരുദ്ധ പ്രസംഗം മത്സരം സംഘടിപ്പിച്ചു.  മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

  സമൂഹത്തിന് തന്നെ ഭീഷണി ഉയർത്തുന്ന ലഹരിക്കെതിരെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും അടങ്ങുന്ന വൻ സമൂഹത്തെ തന്നെ  പ്രവർത്തന സജ്ജമാക്കാൻ ഈ ക്യാമ്പയിൻ ഏറെ സഹായകമായി