എസ്. ബി. എസ്. ഓലശ്ശേരി/Say No To Drugs Campaign
ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി
സ്കൂൾതല ജനജാഗ്രതാസമിതി ഒക്ടോബർ 2 ന് ചേർന്ന ജനജാഗ്രതാ സമിതി യോഗത്തിൽ നിന്നും കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു ചെയർമാൻ രവീന്ദ്രൻ (പി.ടി.എ പ്രസിഡന്റ്) കൺവീനർ വേണുഗോപാലൻ എച്ച് (കൺവീനർ) അംഗങ്ങൾ സി ചന്ദ്രൻ, ആർ സതീഷ് ,ഹരിദാസ്, ഷാജഹാൻ, സെയ്തുമുഹമ്മദ്, മോഹനൻ ബി, പ്രദീപ് ഗുരു പ്രഭ, മിനി, രജിത, സ്മിത ,രജിത ആർ, sudheer k ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് ഇന്നത്തെ സമൂഹത്തിലെ ലഹരിയുടെ അമിത ഉപയോഗത്തെക്കുറിച്ചും അതിന്റെ ദോഷഫലങ്ങളെ കുറിച്ചും വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാക്കി കൊടുക്കുന്നതിനായി നമ്മുടെ വിദ്യാലയത്തിൽ12-10-2022 ന് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കെ.സുധീറാണ് (ജനമൈത്രി ബീറ്റ് ഓഫീസ് ടൗൺ സൗത്ത് പോലീസ് സ്റ്റേഷൻ പാലക്കാട് ) ക്ലാസ് നയിച്ചത് . എന്താണ് ആരോഗ്യം, ആരോഗ്യം സംരക്ഷിക്കാനായി എന്തെല്ലാം ശീലങ്ങളാണ് പാലിക്കേണ്ടത് , ലഹരിയുടെ ദോഷഫലങ്ങൾ, ലഹരിവസ്തുക്കളുടെ ഉപയോഗം മൂലം ഉണ്ടാവുന്ന ശാരീരിക- മാനസിക-സാമ്പത്തിക - സാമൂഹിക പ്രശ്നങ്ങൾ, സമൂഹത്തിൽ ഇത്തരം പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെങ്കിൽ എന്ത് ചെയ്യണം, നിയമങ്ങൾ എങ്ങനെ സഹായിക്കുന്നു ..... തുടങ്ങിയ കാര്യങ്ങളെല്ലാം ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് " ലഹരിവസ്തുക്കളുടെ ഉപയോഗം - കുട്ടികളിലെ മാറ്റങ്ങൾ "എന്ന വിഷയത്തെക്കുറിച്ച് അധ്യാപകരായ സൗമ്യ, സജീവ് എന്നിവരുടെ നേതൃത്വത്തിൽ വീഡിയോ പ്രസന്റേഷൻ നടത്തി. പ്രസന്റേഷനിലൂടെ രക്ഷിതാക്കൾക്ക് ലഹരി ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊടുത്തു.
13/10/22 വ്യാഴാഴ്ച വിദ്യാലയത്തിൽ സ്പെഷ്യൽ അസംബ്ലി കൂടി , പ്രധാനധ്യാപകൻ വേണുഗോപാൽ ലഹരിയുടെ ദോഷഫലങ്ങളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. സ്കൂൾ ലീഡർ ശ്രീലക്ഷ്മി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. തുടർന്ന് വിദ്യാർത്ഥികൾ പല ഗ്രൂപ്പുകളായി തിരിഞ്ഞ് സമീപപ്രദേശത്തുള്ള കടകളിൽ ബോധവത്കരണം നടത്തി , ലഹരി വിരുദ്ധ പോസ്റ്ററുകൾ ഒട്ടിച്ചു . പതിച്ചു .