കണ്ണാടി എസ് എച്ച് യു പി എസ്/Say No To Drugs Campaign
ദൃശ്യരൂപം
30/09 / 2022 വ്യാഴാഴ്‌ച പിടിഎ കൂടി ലഹരി വിരുദ്ധ ജാഗ്രതാ സമിതി രൂപീകരിക്കുകയും ലഹരി വിമുക്ത സമൂഹ നിർമ്മിതി എന്ന പരിപാടി ആവിഷ്കരിച്ചു നടപ്പാക്കുന്നതിന്റെ സംസ്ഥാനതല ഉദ്ടഘാടനം കാണുന്നതിനും സന്ദേശ ക്ലാസിൽ പങ്കെടുക്കുന്നതിനും മാതാപിതാക്കളേയും പൊതുസമൂഹത്തേയും അറിയിക്കുകയുണ്ടായി .06 /10 / 2022 വ്യാഴം രാവിലെ 10 .00 മണിക്ക് ഉദ്ഘാടന പ്രസംഗം ഓൺലൈൻ ആയി കാണുവാൻ കുട്ടികൾക്കും രക്ഷിതാക്കൾക്കും സാഹചര്യമൊരുക്കി .ഉദഘാടനത്തിനു ശേഷം സ്കൂൾ ലഹരിയുടെ ദൂഷ്യവശങ്ങളെ കുറിച്ച് മാതാപിതാക്കൾക്ക് അവബോധം നൽകി.കുട്ടനാട് എക്‌സൈസ് ഓഫീസർ മിസ്റ്റർ ഗിരീഷ് കുമാർ ക്ലാസ് നല്‌കി .