മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലഹരി മുക്ത കേരളം എന്ന പരിപാടിയുടെ ഭാഗമായി മർകസ് എച്ച്എസ്എസ് കാരന്തൂരിൽ വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിച്ചു. ഒക്ടോബർ 2 മുതൽ ആരംഭിച്ച പ്രവർത്തനങ്ങൾ സ്കൂളിൽ കാര്യക്ഷമമായി നടപ്പാക്കി. ഒക്ടോബർ 5 രാവിലെ 9 30 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ്ന്റെ അധ്യക്ഷതയിൽ സ്കൂൾ ഹെഡ്മാസ്റ്റർ  പരിപാടി ഉദ്ഘാടനം ചെയ്തു. ശേഷം 10 മണിക്ക് കൈറ്റ് വിക്ടർസ് ചാനലിലൂടെ പ്രത്യേകം സംപ്രേഷണം ചെയ്ത ലഹരി വിരുദ്ധ പ്രചാരണ പരിപാടികളുടെ ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം രക്ഷിതാക്കളെയും അധ്യാപകരെയും കുട്ടികളെയും മറ്റു പങ്കെടുത്ത എല്ലാവർക്കും കേൾക്കാൻ സാധിച്ചു.