ഗവ.എച്ച്എസ്എസ് കാക്കവയൽ/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
16:19, 28 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15018 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ജൂലൈ 22ന് ഗണിതശാസ്ത്രജ്ഞന്മാരെ പറ്റിയുള്ള വിവരണം ഗ്രൂപ്പുകളിൽ നൽകി.പൈ അപ്രോക്സിമേഷൻഡേയിൽ എല്ലാ ക്ലാസുകളിലും ഈ ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പോസ്റ്ററുകൾ നൽകി.എൽ.പി.,യു.പി.,എച്ച്.എസ്. തലത്തിൽ ഓഗസ്റ്റ് 14-ാം തീയതി സ്കൂൾ തല ഗണിത പൂക്കള മത്സരം നടത്തി. ഒന്നാം സ്ഥാനം ലഭിച്ചവരെ ജില്ലാതല ഗണിത പൂക്കള മത്സരത്തിൽ പങ്കെടുപ്പിച്ചു. ഡിസംബർ 22 ദേശീയ ഗണിത ദിനത്തിൽ ഈ ദിനത്തിൻറെ പ്രാധാന്യം അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകൾ ക്ലാസ്സുകളിൽ നൽകി.

✓ഗണിതപൂക്കളമത്സരം ഓൺലൈനായി നടത്തുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു.

✓ഗണിത ക്ലബ്ബിന്റെ വാട്സ്ആപ്പ് കൂട്ടായ്മ രൂപീകരിക്കുകയും ഓരോ ആഴ്ചയിലും പസിലുകൾ നൽകി വിജയികളെ കണ്ടെത്തുകയും ചെയ്തു.

✓പ്രകൃതിയും ഗണിതശാസ്ത്രവും എന്നതുമായി ബന്ധപ്പെട്ട് കുട്ടികൾ വീഡിയോ തയ്യാറാക്കി അയച്ചു തരികയും 5,6,7ക്ലാസുകളിൽ നിന്നും വിജയികളെ കണ്ടെത്തുകയും ചെയ്തു.

✓ഡിജിറ്റൽ മാഗസിൻ തയ്യാറാക്കി.

*എച്ച് .എസ് വിഭാഗം

✓ഗണിത ക്ലബ്ബിന്റെ ആഭി മുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി 22.7.22 ന് π approximation day ആചരിച്ചു. π യുമായി ബന്ധപ്പെട്ട് ഒരു സെമിനാറും ഒരു കോളാഷ് മത്സരവും നടത്തി.അതിൽ വിജയികളായ കുട്ടികളെ അനുമോദിച്ചു.ഒന്നാം സ്ഥാനം ഒമ്പതാം ക്ലാസ് വിദ്യാർത്ഥി കെ. ആകാശും ,രണ്ടാം സ്ഥാനം എട്ടാം ക്ലാസ് വിദ്യാർത്ഥി റിജിൻ ഷിയാസ് കെ.കരസ്ഥമാക്കി.

2022-23 അധ്യയന വർഷത്തിലെ ഗണിത ക്ലബ്ബ് സബ്‍ന ടിച്ചറ‍ുടെ നേതൃത്വത്തിൽ പ്രവർത്തിക്ക‍ുന്ന‍ു.