ജി. യു. പി. എസ്. തിരുവണ്ണൂർ/അറബിക് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 27 ഒക്ടോബർ 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17243 (സംവാദം | സംഭാവനകൾ) (arabic fest)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അജ്നിഹ അറബിക് ക്ലബ് 2021 - 22 അറബി ഭാഷ പഠനത്തിൽ താൽപര്യമുള്ള കുട്ടികൾ ചേർന്ന് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ അറബിക് ക്ലബ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് അറബി ക്ലബ്ബിൽ പോസ്റ്റർ നിർമ്മാണ മത്സരം നടന്നു.

21.6.2021 വായനാ വാരത്തോടനുബന്ധിച്ച് അറബി ക്ലബ്ബിന്റെ പ്രവർത്തനങ്ങളും നടന്നു. ശ്രീ ഇഞ്ചക്കാട് ബാലചന്ദ്രൻ ആയിരുന്നു മുഖ്യാതിഥി. എസ് എസ് ജി ചെയർമാൻ ശ്രീ ഗിരീഷ് സി വി ആശംസകളർപ്പിച്ചു തുടർന്ന് കഥാമൃതം കവിതാ മൃതം,അറബിക് പുസ്തക പരിചയം, കഥാ മധുരം, കഥാ വായന,കാവ്യാലാപനം, ക്വിസ് മത്സരം ,പദനിർമ്മാണം എന്നിവ നടന്നു .


യു എൻഅന്താരാഷ്ട്ര അറബിക് ദിനത്തോടനുബന്ധിച്ച് ജി.യു പി സ്കൂൾ തിരുവണ്ണൂർ അറബി ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഓൺലൈൻ ക്വിസ് മത്സരം. കാലിഗ്രാഫി മത്സരം എന്നിവ നടന്നു . അറബിഭാഷയും ആധുനിക ലോകവും എന്ന വിഷയത്തിൽ അറബിക് ഭാഷാ സെമിനാർ നടന്നു.ഹെഡ്മിസ്ട്രസ്സ് ലാലി ജോസഫ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ശ്രീമതി സുനിത. കെ (സീനിയർ അസിസ്റ്റന്റ് ) ,ശ്രീ സുരേഷ് ബാബു (സ്റ്റാഫ് സെക്രട്ടറി ) ശ്രീ . അരുൺ കുമാർ ( എസ് ആർ ജി കൺവീനർ ) എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. അറബിഭാഷ ആധുനികലോകത്ത് , അറബി ഭാഷയും കേരളവും എന്നീ വിഷയങ്ങളിൽ ഡോ. സിദ്ദിഖ് , സെബീർ കെ. പി എന്നിവർ സെമിനാർ അവതരിപ്പിച്ചു.

2022-2023

അലീഫ് ടാലന്റ്  സബ്ജില്ലാതല  മത്സരത്തിൽ നമ്മുടെ ഏഴാം ക്ലാസ്സ്‌ വിദ്യാർത്ഥിനി യായ മാരിയ ഹിസത്ത്  രണ്ടാം സ്ഥാനത്തിന്

അർഹതയായി.