കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സയൻസ് ക്ലബ്ബ് 2022-2023

പരിസ്ഥിതി ദിനം


 
 

ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്ക്കൂളും പരിസരവും വൃത്തിയാക്കി. സോഷ്യൽ ക്ലബ്ബിലെ കുട്ടികളും ശുചീകരണത്തിൽ പങ്കാളികളായിരുന്നു.



 


ഇന്റർനാഷണൽ ആസ്റ്റീറോയിഡ് ഡേ


ഛിന്നഗ്രഹ ആഘാതത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും  ആശയവിനിമയ പ്രവർത്തനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അറിയിക്കുന്നതിനുമായി ആഗോളതലത്തിൽ ആചരിക്കുന്ന 'അന്താരാഷ്ട്ര ഛിന്നഗ്രഹ ദിന'ത്തോടനുബന്ധിച്ച് 2022 ജൂൺ 30-ന് സ്‌കൂൾ വിദ്യാർത്ഥികൾക്കായി റീജിയണൽ സയൻസ് സെന്റർ & പ്ലാനറ്റോറിയം കാലിക്കറ്റ് സംഘടിപ്പിച്ച ഏകദിന ശിൽപശാലയിൽ നമ്മുടെ സ്കൂളിലെ 9ആം ക്ലാസ്സ്‌ വിദ്യാർത്ഥിനികളായ നൈഷ,സോയ എന്നിവർ പങ്കെടുത്തു.

ഓവർവ്യൂ ഓഫ് സ്പേസ് ആൻഡ് ടെക്നോളജി


 
 

ഐ. എസ്. ആർ. ഒ. ഡെറാഡൂൺ നടത്തിയ  "ഓവർവ്യൂ ഓഫ് സ്പേസ് ആൻഡ് ടെക്നോളജി " എന്ന ഓൺലൈൻ കോഴ്സ് സർട്ടിഫിക്കറ്റ് 6 വിദ്യാർഥികൾ നേടി. ആയിഷ ഷസ(8E), ആയിഷ ലിയ(8E), റിദ (9H), ഇഷ ഫാത്തിമ (9G), ഫാത്തിമ ഫർഹ (9F), ഫാത്തിമ മലീഹ (9F) എന്നീ വിദ്യാർത്ഥിനികളാണ് സർട്ടിഫിക്കറ്റ് നേടിയത്.





ചാന്ദ്രദിനവും സയൻസ് ക്ലബ്‌ ഉദ്ഘാടനവും


 
LUNAR DAY PROGRAMMES
 
WATER ROCKET LAUNCH
 
 
SCIENCE CLUB INAUGURATION

അപ്പോളോ 11 ചാന്ദ്രദൗത്യത്തിന്റെ ഭാഗമായി മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ ഇറങ്ങിയതിന്റെ വാർഷികമാണ് അന്താരാഷ്ട്ര ചാന്ദ്ര ദിനം. സുസ്ഥിര ചന്ദ്രപര്യവേക്ഷണത്തെയും ഉപയോഗത്തെയും കുറിച്ചു അവബോധം വളർത്തുവാൻ ഇത് സഹായിക്കുന്നു.

കാലിക്കറ്റ്‌ ഗേൾസ് ഹൈസ്കൂൾ സയൻസ് and ഇന്നോവേഷൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചാന്ദ്രദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇതോടൊപ്പം സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം DEO ധനേഷ്.കെ പി നിർവഹിച്ചു. ചന്ദ്രനിലേക്കുള്ള വാട്ടർ റോക്കറ്റ് വിക്ഷേപണവും ചാന്ദ്രമനുഷ്യനും പരിപാടിയുടെ മുഖ്യ ആകർഷണം ആയിരുന്നു. കൂടാതെ ചാന്ദ്രദിന ക്വിസ്, ചാന്ദ്രദിനപതിപ്പ്, ചന്ദ്രനിലേക്കൊരു യാത്രാവിവരണം തയ്യാറാക്കൽ, ചാന്ദ്രദിന വീഡിയോ നിർമാണം എന്നീ മത്സരങ്ങളും ഉണ്ടായിരുന്നു.നസ്രിയ ജെബിൻ  സ്വാഗതം പറഞ്ഞ ചടങ്ങിൽ ജാരിയ.വി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ അബ്ദുൽ സർ, VHSE പ്രിൻസിപ്പൽ ശ്രീദേവി ടീച്ചർ, ഹെഡ്‌മിസ്ട്രെസ് സൈനബ ടീച്ചർ, PTA പ്രസിഡന്റ് അബ്ദുൽ നാസർ എന്നിവർ ആശംസകൾ അർപ്പിച്ചു. ആമിന ഷദ നന്ദി പറഞ്ഞു.

 
Meet the scientist
 
Meet the scientist



Meet the scientist


സയൻസ് ആൻഡ് ഇന്നോവേഷൻ ക്ലബ്ബിന്റെയും ATAL Tinkering Lab ന്റെയും നേതൃത്വത്തിൽ 22.08.22 ന് മീറ്റ് ദി സയന്റിസ്റ് എന്ന പരിപാടി സംഘടിപ്പിച്ചു. പരിപാടിയിൽ Up, HS എന്നീ വിഭാഗങ്ങളിലെ സയൻസ് ക്ലബ് അംഗങ്ങളും TINKERING LAB അംഗങ്ങളും പങ്കെടുത്തു. A brief history of space exploration എന്ന വിഷയത്തെ പറ്റി UL SPACE CLUB ACTIVITY കോഡിനേറ്ററും NIT Calicut വിദ്യാർത്ഥിനിയുമായ ശ്രേയ സഞ്ജീവ് സംസാരിച്ചു. ബഹിരാകാശ മേഖലയിലെ മുന്നേറ്റങ്ങളും നഷ്ടങ്ങളും ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന് ചരിത്രവും ഭാവി പ്രോജക്ടുകളും എല്ലാം വിശദീകരിച്ചു. സയൻസ് ക്ലബ് പ്രസിഡന്റ് മിൻഹ സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് എ.ടി നാസർ അധ്യക്ഷത വഹിക്കുകയും സ്കൂൾ ഹെഡ്മിസ്ട്രസ്സ് ശ്രീമതി സൈനബ ടീച്ചർ പരിപാടി ഉദ്ഘാടനം ചെയ്യുകയും ചെയ്തു. സയൻസ് ക്ലബ്ബ് കൺവീനർ ഹസ്ന സി. കെ നന്ദി പറഞ്ഞു.