എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം‍‍/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

വിരിപ്പാടം എ എം യു പി സ്കൂളിന് തുടർച്ചയായി നാലാം തവണയും ഹരിതവിദ്യാലയ പുരസ്ക്കാരം

മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പിലാക്കി വരുന്ന സീഡ് പദ്ധതി തുടർച്ചയായി നാലാമത്തെ വർഷവും ഹരിതവിദ്യാലയപുരസ്ക്കാരത്തിനർഹമായത് ആക്കോട് വിരിപ്പാടം എ എം യു പി സ്കൂളാണ് . പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് ലഭിക്കുക. വിദ്യാഭ്യാസ ജില്ലയിൽ രണ്ടാം സ്ഥാനമാണ് ലഭിച്ചത്. വിദ്യാലയത്തിലെ സീഡ് കോഡിനേറ്റർപ്രഭാവതി ടീച്ചറുടെ നേതൃത്വത്തിൽ 'നന്മ സീഡ് ക്ലബ് ഏറ്റടുത്ത പ്രവർത്തനങ്ങൾ നിരവധിയാണ്. ആരോഗ്യ സുരക്ഷാ പ്രവർത്തങ്ങൾ., ഊർജ്ജസംരക്ഷണ പ്രവർത്തനങ്ങൾ, ആവാസവ്യവസ്ഥാ പുനസ്ഥാപന പ്രവർത്തനങ്ങൾ, തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾക്കാണ് അംഗീകാരം ലഭിച്ചത്.

2019-20 വർഷത്തെ മാതൃകാ അധ്യാപക പുരസ്ക്കാരം പ്രഭാവതി ടീച്ചർക്ക്

കേരള സംസ്ഥാന പേരൻസ് ടീച്ചേഴ്സ് അസോസിയേഷൻ 2019 20 വർഷത്തെ മാതൃക അധ്യാപക പുരസ്കാരം പ്രഖ്യാപിച്ചപ്പോൾ നമ്മുടെ സ്കൂളിലെ ശ്രീമതി പ്രഭാവതി ടീച്ചർക്ക് 2019-20 വർഷത്തെ എയ്ഡഡ് എൽ പി വിഭാഗം മാതൃക അധ്യാപക പുരസ്കാരം കരസ്ഥമാക്കാൻ സാധിച്ചു. സ്കൂളിലെ കഴിഞ്ഞ നാലു വർഷക്കാലം സീഡ് കോർഡിനേറ്ററായി പ്രവർത്തിച്ചുവരുന്ന പ്രഭാവതി ടീച്ചർ സ്കൂളിലെ നാനോമുഖ പുരോഗതി ലക്ഷ്യമാക്കി നിരവധി പ്രവർത്തനങ്ങൾ നടപ്പിലാക്കുകയും ഒട്ടേറെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തു വരുന്നു. ഈ വർഷം അവരെ തേടിയെത്തിയത് അർഹിച്ച അംഗീകാരം തന്നെയാണ്. ടീച്ചറുടെ കഠിനാധ്യാനവും ആത്മാർത്ഥതയോടെയുള്ള പ്രവർത്തനം തന്നെയാണ് ഈ നേട്ടത്തിന് അർഹരാക്കിയത്. സ്കൂളിന്റെ നേട്ടത്തോടൊപ്പം ടീച്ചറുടെ ഈ നേട്ടവും നമുക്ക് ചേർത്തു വെയ്ക്കാം.



വിരിപ്പാടം സ്കൂൾ സീഡ് പുരസ്കാരം ഏറ്റുവാങ്ങി

മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി വിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സീഡ് പ്രവർത്തനങ്ങളിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 2020 21 വർഷത്തെ ഹരിത വിദ്യാലയ പുരസ്കാരം രണ്ടാം സ്ഥാനം പതിനായിരം രൂപയും സർട്ടിഫിക്കറ്റും നമ്മുടെ സ്കൂൾ കരസ്ഥമാക്കി. മികച്ച സീഡ് കോ-ഓർഡിനേറ്റർ പി പ്രഭാവതി 5000 രൂപയും സർട്ടിഫിക്കറ്റും ഏറ്റുവാങ്ങി ജംബോ സീഡ് പുരസ്കാരം മുഹമ്മദ് ബിനാസ് നേടി മാതൃഭൂമി മലപ്പുറം യൂണിറ്റ് ജനറൽ മാനേജർ ശ്രീ സുരേഷ് കുമാർ ഫെഡറൽ ബാങ്ക് എടവണ്ണപ്പാറ ബ്രാഞ്ച് സീനിയർ മാനേജർ ഐ എസ് ജിത്ത് എന്നിവർ പുരസ്കാരങ്ങൾ നൽകി. കൊറോണ പ്രതിസന്ധികളിലും വിദ്യാലയത്തിൽ ഏറെ പ്രവർത്തനങ്ങളാണ് സീഡ് കോ-ഓർഡിനേറ്റർ നേതൃത്വത്തിൽ നടക്കുന്നത് അവാർഡ് സമർപ്പണ ചടങ്ങിൽ പ്രധാനഅധ്യാപകൻ ശ്രീ വർഗീസ്, പി.ടി.എ പ്രസിഡണ്ട് ഡോക്ടർ അബ്ദുൽ ജബ്ബാർ, ജെ ആർ സി കോ-ഓർഡിനേറ്റർ അബ്ദുസമദ് സീഡ് കോ-ഓർഡിനേറ്റർ സീനിയർ അധ്യാപികയുമായി പ്രഭാവതി സീഡ് ജില്ലാ കോഡിനേറ്റർ നന്ദകുമാർ സീഡ് ക്ലബ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


പുരസ്ക്കാര നിറവിൽ പി.ടി.എ

കേരളത്തിലെ മികവാർന്ന സ്കൂളുകൾക്കായി കേരള സംസ്ഥാന സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ നൽകിവരുന്ന പിടിഎ അവാർഡ് 2018 19 വർഷത്തെ ലഭിച്ചത് നമ്മുടെ സ്കൂളിലാണ് സ്കൂൾ പ്രവർത്തനങ്ങളിൽ രക്ഷിതാക്കളുടെയും പൊതുജനങ്ങളുടെയും പങ്കാളിത്തം വിലയിരുത്തിയാണ് അവാർഡിനർഹമായ തിരഞ്ഞെടുക്കുന്നത്. തൃശ്ശൂരിൽ വെച്ച് നടന്ന കെ.എസ്.പി.ടി.എ യുടെ സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ സ്കൂളിനെ പ്രതിനിധികരിച്ചുകൊണ്ട് പി ടി എ പ്രസിഡണ്ട് ശ്രീ ഉമ്മർകോയ ഹാജി, സീനിയർ അധ്യാപകൻ ശ്രീ മൊട്ടമ്മൽ മുജീബ് മാസ്റ്റർ, ശ്രീ തൗഫീഖ് എന്നിവർ ചേർന്ന് അവാർഡ് ഏറ്റുവാങ്ങി. സ്കുളിന്റെ ചരിത്രത്തിൽ ഒരു പൊൻ തൂവലായി ഈ നേട്ടം ചേർത്തു വെയ്ക്കാം

.

.

.


കൊണ്ടോട്ടി എം.എൽ.എയുടെ അക്ഷരശ്രീ പുരസ്ക്കാര നിറവിൽ വിദ്യാലയം

കൊണ്ടോട്ടി എം.എൽ.എ ബഹു ടി.വി ഇബ്രാഹിം സാഹിബ് നടപ്പിലാക്കിയ അക്ഷരശ്രീ പ്രഥമ അവാർഡ് കരസ്ഥമാക്കി നമ്മുടെ വിദ്യാലയം. 2018-19 വ‍ഷത്തിൽ എൽ.എസ്.എസ് പരീക്ഷയിൽ കൂടുതൽ വിദ്യാർഥികളെ വിജയിപ്പിച്ച് വാഴക്കാട് പഞ്ചായത്തിൽ നിന്നും ഒന്നാം സ്ഥാനം കരസ്ഥാമാക്കിയതിനാണ് ഈ വർഷം നമ്മുടെ വിദ്യാലയത്തിന് അക്ഷരശ്രീ പുരസക്കാരം കരസ്ഥമാക്കാൻ സാധിച്ചത്. മണ്ഡലത്തിലെ സ്കൂളുകൾക്ക് മുഴുവൻ ഒരേ നിറവും ഭാവവും പകർന്ന് അക്ഷരശ്രീ പദ്ധതി. സംസ്ഥാന സർക്കാറിന്റെ പൊതുവിദ്യഭ്യാസ ശാക്തീകരണ യജ്ഞത്തിന് ഊർജം പകരാനുപകരിക്കുന്ന തരത്തിലാണ് അക്ഷരശ്രീപദ്ധതി നടപ്പിലാക്കുന്നതാണ് സ്ഥലം എം.എൽ.എ ടി.വി.ഇബ്രാഹീം സാഹിബിന്റെ ഈ പദ്ധതി. അടിസ്ഥാന സൗകര്യങ്ങൾ കുറവുളള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കെട്ടിട നിർമ്മാണം, യാത്ര സൗകര്യത്തിന് വേണ്ടിയുള്ള സ്കൂൾ ബസുകൾ, സ്മാർട്ട് ക്ലാസ്സ്മുറികൾ, സർക്കാർ പ്രൈമറി സ്കൂളുകളിൽ കിഡ്സ് പാർക്ക്, സ്കൂളുകൾക്ക് ഒരേ നിറത്തിലുളള പെയിന്റിംഗ്, ബോധവൽക്കരണ പരിപാടികൾ തുടങ്ങിയവ കോർത്തിണക്കിയാണ് അക്ഷരശ്രീ നടപ്പിലാക്കുന്നത്.


മലയാള മനോരമ നല്ലപാഠം അവാർഡ് വീണ്ടും നമ്മുടെ വിദ്യാലയത്തിന്

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സ്കൂൾ വിദ്യാർഥികൾ നടപ്പാക്കുന്ന ആവിഷ്കരിച്ച നന്മപ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കാൻ മലയാള മനോരമ നല്ലപാഠം പദ്ധതിയിൽ 2018-2019 അധ്യയന വർഷം മലപ്പുറം ജില്ലയിൽ അണിചേർന്ന അനേകം സ്കൂളുകളിൽ നിന്നും അവസാന റൗണ്ടിലെത്തിയ സ്കൂളുകളിൽ വീണ്ടും നമ്മുടെ വിദ്യാലായം കഴി‍ഞ്ഞ വർഷം എപ്ലസ് ഗ്രേഡോടെ ജില്ലയിലെ നല്ലപാഠം അവാർഡ് നമ്മുടെ വിദ്യാലയം കരസ്ഥമാക്കിയിരുന്നു.

പ്രകൃതി സംരക്ഷണ സന്ദേശവുമായി ജൈവ നെല്ല് , പച്ചക്കറികൾ എന്നിവ വിളയിച്ചതടക്കം നന്മപ്രവർത്തനങ്ങളുടെ നീണ്ട പട്ടികയുമായാണ് എ.എം.യു.പി സ്കൂൾ ആക്കോട് വിരിപ്പാടം രണ്ടാം തവണയും നല്ലപാഠം ജില്ലാതല ജേതാക്കളാകുന്നത്. പ്രദേശത്തെ കർഷകരായ ശ്രീ.സുബൈ‍ർ ഊർക്കടവ്, ബഷീർ അനന്തായൂർ, ശ്രീമതി. പ്രഭാവതി ടീച്ചർ, ശ്രീ. ബഷീർ മാസ്റ്റർ എന്നിവരുടെ സഹായവും മേൽനോട്ടവും നിർദേശപ്രകാരമാണ് കുട്ടികൾ കൃഷിപ്പണികൾ ചെയ്തത്. ചീരകൃഷിയിലൂടെ നല്ല വിളവെടുപ്പ ലഭിക്കുകയും അതിൽ നിന്നും വിറ്റുകിട്ടിയ എളിയ പണം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു വിനിയോഗിച്ചു. വിദ്യാർഥികളുടെ വീട്ടിൽ കൃഷി പ്രോത്സാഹിപ്പിക്കാൻ കുട്ടിക്കർഷകർക്ക് കൃഷിഓഫീസിന്റെ സഹകരണത്തോടെ വ്യത്യസ്ഥ തൈകളും വിത്തുകളും വിതരണം ചെയ്തു.

ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്കായി വിദ്യാലയത്തിലും വീട്ടിലും കുട്ടികളുടെ മേൽനോട്ടത്തിൽ വിവര ശേഖരണത്തിന് സർവേ നടത്തി. എൽഇഡി ബൾബ് നിർമാണം പഠിച്ചു, കുറഞ്ഞ ചിലവിൽ നി‍മാണത്തിനാവശ്യമായ വസ്തുക്കൾ കുട്ടികൾക്ക് ലഭ്യമാക്കുകയും ചെയ്തു. വീട്ടിൽ എല്ലാ വിദ്യാർഥികളും ഒരു മണിക്കൂർ വൈദ്യുതി ഓഫാക്കി സീറോ അവർ ആചരിച്ചു. പൊതുഗതാഗതം, സൈക്കിൾ ഉപയോഗം മുതലായവ പ്രോത്സാഹിപ്പിക്കുന്നു.

-- --- ---- ---- ---- --- ---


മനോരമ നല്ലപാഠം ട്വന്റി 20 ചാലഞ്ച് ജോതാവ് സിത്താര പ‍ർവീൺ

മലയാള മനോരമ നല്ലപാഠം ട്വന്റി 20 ചലഞ്ചിൽ യു.പി വിഭാഗത്തിൽ നിന്നും രണ്ടാം സ്ഥാനം കരസ്ഥമാക്കി നമ്മുടെ അഭിമാനമായി മാറി പി. സിത്താര പർവീൻ (ഏഴാം ക്ലാസ്,) കോടിയമ്മൽ പുതുശ്ശേരി അബുബക്കർ സിദ്ദീഖിന്റെയും ആമിനയുടെയും മകൾ) ലോക്ഡൗൺ കാലത്ത് വിദ്യാർഥികൾക്കായി മലയാള മനോരമ നല്ല പാഠം നടത്തിയ ട്വന്റി 20 ചാലഞ്ചിൽ പങ്കെടുത്തത് ആയിരക്കണക്കിന് കുട്ടികൾ വീട്ടിലിരുന്നു തന്നെ സമുഹത്തിലേക്കും സഹജീവികളിലേക്കും പ്രകൃതിയിലേക്കും കണ്ണും മനസ്സും തുറന്നുവയ്ക്കാനും ക്രിയാത്മകമായി പ്രവർത്തിക്കാനും സഹായിക്കുന്ന 20 ടാസ്ക്കുകളാണ് 20 ദിവസങ്ങളിലായി പ്രശസ്ത വ്യക്തികൾ നിർദേശിച്ചത്. ടാസ്കുകൾ പൂർത്തീകരിച്ച രീതിയും അവ ടാസ്ക് ബുക്കിൽ അവതരിപ്പിച്ചതിലെ മികവും വിലയിരുത്തി വിദഗ്ധസമിതി പരിശോധിച്ച് വിജയികളെ തിരഞ്ഞടുക്കുകയായിരുന്നു. എൽപി, യു പി, ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനക്കാർക്കാണ് സമ്മാനം. ഒന്നാം സ്ഥാന ക്കാർക്ക് 2000 രൂപയും രണ്ടാം സ്ഥാനക്കാർക്ക് 1000 രൂപയും സർട്ടിഫിക്കറ്റും ലഭിക്കും. സ്ഖൂളിൽ നിന്നും മത്സരത്തിൽ പങ്കെടുത്ത അൽഹൻ അമീൻ, ജഹാനഷെറിൻ എന്നിവർക്കറ്റ് സർട്ടിഫികറ്റുകളും ലഭിച്ചു.


സീഡ് ഹൈ-ജീൻ ചിത്രരചനാ മത്സരത്തിലെ വിജയിയായി മുഹമ്മദ് അഷ്ഫാഖ്

മാതൃഭൂമി സീഡ് സംഘടിപ്പിച്ച ഹൈ-ജീൻ ചിത്രരച നാ മത്സരത്തിലെ വി ജയികളെ തിരഞ്ഞ ടുത്തു. ഗൂഗിൾ മീ റ്റിലൂടെ ലൈവായാണ് മത്സരം നടന്നത്. എൽ.പി. വിഭാഗം മത്സരത്തിൽ നമ്മുടെ വിദ്യാലയത്തിൽ നിന്നും പങ്കെടുത്ത മുഹമ്മദ് അഷ്ഫാക്ക് മത്സരത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. നിരവധി വിദ്യാർഥികൾ പങ്കെടുത്ത മലപ്പുറും ജില്ലയിൽ നിന്നും സ്കൂളിന് അഭിമാനമായ നേട്ടമാണ് മുഹമ്മദ് അഷ്ഫാഖ് കരസ്ഥമാക്കിയത്. നേരത്തെ തന്നെ സ്കൂളിൽ നടന്ന വിവിധ ചിത്രരചന മത്സത്തിൽ പങ്കെടുക്കുകയും വിജയിയാവുകയും ചെയ്തിട്ടുണ്ട്. ചിത്ര രചനയിൽ മാത്രം ഒതുങ്ങാതെ പഠനത്തിലും ഏറെ മികവ് പുലർത്തിവരുന്നു മുഹമ്മദ് അഷ്ഫാഖ്. കായലം എറവശ്ശേരി മുഹമ്മദ് ഷാഫി, ഫസീല ദമ്പതികളുടെ മകനാണ്.


കേരള ഗണിത ശാസ്ത്ര പരിഷത്ത് ഗണിത ടാലന്റ് സർച്ച് (MTSE) പരീക്ഷയിൽ സംസ്ഥാന നേട്ടം

കേരള ഗണിത ശാസ്ത്ര പരിഷത്തിന്റെ ഗണിത ടാലന്റ് സർച്ച് (MTSE) പരീക്ഷയിൽ നമ്മുടെ സ്കൂൾ നാലാം ക്ലാസ്സ് വിദ്യാർഥി മുഹമ്മദ് അമീൻ ആർ സിക്ക് സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം. സംസ്ഥന തലത്തിൽ കേരള ഗണിത ശാസ്ത്ര പരിഷത്തിന്റെ മേൽനോട്ടത്തിൽ സി,ബി.എസ്.ഇ, കേരള സിലബസ് എന്നീ തലങ്ങളിലായി നടക്കുന്ന പരീക്ഷയിൽ ധാരാളം വിദ്യാർഥികൾ പങ്കെടുക്കാറുണ്ട്. രണ്ടു ഘട്ടങ്ങളിലായി നടക്കുന്ന പരീക്ഷയിൽ ആദ്യഘട്ടത്തിലെ പരീക്ഷയിൽ ഉന്നത വിജയെ നേടുന്ന വിദ്യാർഥികളെയാണ് രണ്ടാം ഘട്ടത്തിൽ യോഗ്യതയുണ്ടാവൂ. രണ്ടു പാരീക്ഷയിലും ഉയർന്ന മാർക്ക് നേടിയാണ് മുഹമ്മദ് അമാൻ ഈ നേട്ടം കൈവരിച്ചത്, ഓരോ ജില്ലയിൽ നിന്നും തെരഞ്ഞെടുക്കുന്ന വിദ്യാർഥികളെയാണ് സംസ്ഥാന തലത്തിൽ പരീക്ഷക്കിരുത്തുന്നത്. ഇതിൽ നിന്നും മിടുക്കരായ പത്ത് പേരെ മാത്രമാണ് അവാർഡിന് പരിഗണിക്കുന്നത്.


വിവിധ മേഖലയിലെ വിജയികളും സ്കൂളിന്റെ നേട്ടങ്ങളും
LSS & USS വിജയികൾ
2019-2020- LSS & USS വിജയികൾ
2018-2019- LSS & USS വിജയികൾ