ജി.യു.പി.എസ് പുള്ളിയിൽ/വായനാദിനം
രക്ഷിതാക്കളുടെ ഓഡിയോ കഥാ മത്സരം
2022-23 അധ്യയന വർഷത്തെ വായനാദിനാചരണത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കായുള്ള ഓഡിയോ കഥാ മത്സരം സംഘടിപ്പിച്ചു. നിരവധി രക്ഷിതാക്കളാണ് ഈ മത്സരത്തിന്റെ ഭാഗമായത്. ഓരോ അവതരണവും വളരെയധികം പ്രശംസനീയമായിരുന്നു. അതിലെ മികച്ച ഓഡിയോകൾ സ്കൂൾ യൂട്യൂബ് ചാനലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ ഓഡിയോ കഥാ മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ വിജയികളെ മൊമെന്റോ നൽകി ആദരിക്കുകയും ഒന്നാം സ്ഥാനം നേടിയ ശ്രീ മുജീബ് റഹ്മാൻ കരുളായിക്ക് "പ്രകാശൻ പറക്കട്ടെ" എന്ന മലയാള ചിത്രത്തിന്റെ ഫാമിലി ടിക്കറ്റ് നൽകുകയും ചെയ്തു. രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ ഈ അധ്യയന വർഷത്തെ ആദ്യ ജനറൽബോഡിയിലാണ് സമ്മാനം വിതരണം ചെയ്തത്. നിലമ്പൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ അബ്ദുൽ റസാഖ്.ഇ സമ്മാനവിതരണം നടത്തി.