ഗവ. യു.പി.എസ് പുതിയങ്കം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
17:57, 21 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.ups puthiyankam (സംവാദം | സംഭാവനകൾ) (''''<big><u>വെറുതെയൊരു മോഹം</u></big>''' പ്രമാണം:21253ലീല കൂട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വെറുതെയൊരു മോഹം

ഒരു വട്ടം കൂടിയാ വിദ്യാലയ മുറ്റത്തെ

ഒരു നോക്കു കാണുവാൻ മോഹം(2 )

ആ മുറ്റത്തെ നെല്ലിമരത്തിൻ്റെ

ചോട്ടിലായോടിക്കളിക്കുവൻ മോഹം

ആ മരമൊന്നു ലത്തിയാകായൊന്നെടുത്താ

പുളിയൊന്ന് നുകരുവൻ മോഹം.

എറിയുന്ന കല്ലുകൾ പൊഴിയുമ്പോൾ

കുട്ടിയെ മാടി വിളിക്കുവാൻ സ്നേഹം

ആ കൈ രണ്ടും കാണുമ്പോൾ

മുഖമൊന്നു നോക്കുമ്പോൾ

ശിരസ്സിൽ തലോടുവാൻ മോഹം

അവനെ മാറോട് ചേർക്കുവാൻ  സ്നേഹം

ഒരുവട്ടം കൂടിയ മുറിയിൽ ഇരിക്കുവാൻ

കഥകൾ കേൾക്കുവാൻ കൂടെ കളിക്കുവാൻ മോഹം

ആ ചുമരിലെ ചിത്രങ്ങൾ താളിൽ പകർത്തുവാൻ

അറിയാതെ വെറുമൊരു മോഹം

കുളിർ കാറ്റ് വീശുമ്പോൾ ചില്ലകൾ ചായുമ്പോൾ

പൂവുകൾ പൊഴിയുമ്പോൾ കായലൊന്നുലയുമ്പോൾ

മഴവില്ലായി വിരിയുവാൻ മോഹം(2 )

എൻ കൊച്ചുമോഹങ്ങൾ ദാഹങ്ങളൊക്കെയും

വെറുതെ എന്നറിയുമ്പോൾ

വെറുതെ മോഹിക്കുവാൻ മോഹം

മനസ്സിൽ കൊരിത്തിടാൻ ദാഹം.(2 )

  - ലീല കൂട്ടായി

(മുൻ അധ്യാപിക )