ജി.യു.പി.എസ് പുള്ളിയിൽ/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
13:12, 20 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തിരികെ സ്‍ക‍ൂളിലേക്ക് .

സ്കൂൾ തുറക്കുന്ന അന്ന് തന്നെ കുട്ടികളുടെ യാത്ര സൗകര്യം പരിഗണിച്ച് സ്കൂൾ ബസ് ഇറക്കാൻ തീരുമാനിക്കുകയും ചെയ്തു. കുട്ടികളെ വിവിധ ബയോ ബബ്ബിളുകളാക്കി ആക്കി ഒന്ന്, രണ്ട് ബാച്ചുകൾ ആക്കി തിരിക്കുകയും ചെയ്തു.

    സ്കൂളിൽ എത്തിയതിനു ശേഷം ഏതെങ്കിലും കുട്ടികൾക്ക് ആരോഗ്യ പ്രശ്നമുണ്ടായാൽ പരിചരിക്കുന്നതിനാവശ്യമായ സാന്ത്വനം എന്നപേരിൽ തയ്യാറാക്കി. കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ രേഖപ്പെടുത്തുന്നതിനാവശ്യമായ ആരോഗ്യ രജിസ്റ്റർ സൂക്ഷിക്കുകയും ചെയ്യുന്നു.


എല്ലാ ക്ലാസ് റൂമുകളിലും സാനിറ്റൈസർ സൗകര്യം ലഭ്യമാക്കി. എസ് എസ് ജി യുടെ നേതൃത്വത്തിൽ സ്‌കൂൾ സേഫ്‌റ്റി കമ്മിറ്റി ഹെൽത്ത് കമ്മിറ്റി തുടങ്ങിയവ രൂപീകരിച്ച് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തി . സ്‌കൂളിലെ മുഴുവൻ ക്ലാസ്സ്മുറികളും ഫർണിറച്ചറുകളും അണുനശീകരണം നടത്തുന്നതിൽ എസ് എസ് ജി മേൽനോട്ടം വഹിച്ചു ഗ്രാമ പഞ്ചായത്തിലെയും വിദ്യാഭ്യാസ അധികൃതരുടെയും പോലീസിനെയും എസ്എൻസി യുടെയും ഒരു സംയുക്ത യോഗം ചേർന്നു പ്രവർത്തനങ്ങൾക്ക് രൂപ രേഖയുണ്ടാക്കി. കുട്ടിയുടെ ശരീരതാപനില അളക്കാനും സാന്നിധ്യം ചെയ്യാനും സൗകര്യങ്ങളൊരുക്കി.

ഭൗതികസൗകര്യങ്ങൾ കുറ്റമറ്റതാക്കി രക്ഷാകർത്തൃശാക്തീകരണം, ഡിജിറ്റൽ മാർഗ്ഗരേഖ, അക്കാദമിക് മാർഗരേഖ എന്നിവ എസ് ആർ ജി വിശദമായി ചർച്ച ചെയ്തു. ബാനർ തയ്യാറാക്കി പൊതു കവാടത്തിൽ പ്രദർശിപ്പിച്ചു. സ്കൂൾ ബസ് ഓടിച്ച കുട്ടികൾക്ക് യാത്രാ സൗകര്യം ലഭ്യമാക്കി. രണ്ടു ബാച്ചുകളിലായി മൂന്നു ദിവസദിവസങ്ങളിലാണ് കുട്ടികൾ സ്കൂളിൽ വരുന്നത്. ആദ്യ ദിവസം തന്നെ കുട്ടികൾക്ക് ഉച്ചഭക്ഷണം തയ്യാറാക്കി നൽകി. പായസ വിതരണവും നടത്തി.