ജി.എച്ച്. എസ്. എസ് കുടയത്തൂർ/ഫിലിം ക്ലബ്ബ്

22:30, 17 ഓഗസ്റ്റ് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 29010 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികൾക്ക് തങ്ങളുടെ കഴിവുകളെക്കുറിച്ച് പറയാനും മറ്റുള്ളവരുമായി പങ്കുവയ്ക്കാനും സാധിക്കുന്ന ഒരു സ്ഥലമാണ് ഫിലിം ക്ലബ് .ചിത്ര രചന, കഥാരചന, സംഗീതം, മിമിക്രി, നൃത്തം, അഭിനയം തുടങ്ങിയ കഴിവുകൾ ഉള്ളവർക്ക് ഈ കൂട്ടായ്മയുടെ ഭാഗമാകാം. അഭിനയിക്കാനും പാടാനും കഥയെഴുതാനും അറിയാവുന്നവർക്ക് ഷോർട്ട് ഫിലിം, ആൽബം എന്നിവ നിർമിക്കാനുള്ള അവസരം ഉണ്ട്. പാഠപുസ്തകങ്ങളെ ഡോക്യുമെന്ററിയാക്കിയും സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളിൽ ഹ്രസ്വചിത്രമൊരുക്കിയും വിദ്യാർത്ഥികൾക്ക് അറിവു പകരാനും ലക്ഷ്യമിട്ടാണ് ഫിലിം ക്ലബ്ബിനു രൂപം നൽകിയത്.ഫിലിം ക്ലബുകൾ വിദ്യാർത്ഥികളിൽ പുതിയ ദൃശ്യ അവബോധം സൃഷ്ടിക്കാനും സിനിമാഭിരുചി വർധിപ്പിക്കാനും വഴിയൊരുക്കും ക്ളബിലെ കുട്ടികൾക്ക് പാഠഭാഗങ്ങളുെ ടെ ദൃശ്യാവിഷ്ക്കാരം നടത്തുന്നതിനുള്ള വഴിയൊരുക്കുന്നു.


...തിരികെ പോകാം...