ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/കാർഷികം

Schoolwiki സംരംഭത്തിൽ നിന്ന്

കാർഷികം

വീരണകാവ് സ്കൂൾ ഉൾപ്പെട്ട ആനാകോട് പ്രദേശം ആയ് രാജാക്കന്മാരുടെ കാലം മുതലേ കാർഷിക സമൃദ്ധിയ്ക്ക് പേരുകേട്ട സ്ഥലമാണ്. 1990 മുതലാണ് ആനാകോട് പ്രദേശത്തെ നെൽകൃഷി നശിക്കാനാരംഭിച്ചത്.നെല്ല് കൃഷി നഷ്ടമായ സാഹചര്യത്തിൽ വാഴകൃഷിയിലേയ്ക് തിരിഞ്ഞ കർഷകരും പരമ്പരാഗതകൃഷിയോട് വിടപറഞ്ഞ പുതുതലമുറയും ആനാകോടിന്റെ കാർഷിക സമൃദ്ധി നഷ്ടമാകാൻ കാരണമായ ഘടകങ്ങളിൽ പ്രധാനപ്പെട്ടവയാണ്.വീരണകാവിലെ ഓരോ വിദ്യാർത്ഥിയും കാർഷിക സംസ്കാരത്തിന്റെ മുഖമുദ്ര പേറുന്ന കുടുംബപശ്ചാലത്തിൽ നിന്നും വരുന്നവരാണ്.