കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ്-23
സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
രാജ്യ പുരസ്‌ക്കാർ നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. കൊളച്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ നിസാർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. താഹിറ എന്നിവർ ചേർന്നാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതത്. ചടങ്ങിൽ ബി.പി.ഒ ഗോവിന്ദൻ എടാടത്തിൽ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
ചിത്രങ്ങൾ കാണുവാൻ ഇവീടെ അമർത്തുക