കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./സയൻസ് ക്ലബ്ബ്

2022-2023 പ്രവർത്തനങ്ങൾ


2021-2022 പ്രവർത്തനങ്ങൾ


2020-2021 പ്രവർത്തനങ്ങൾ








SCIENCE CLUB ACTIVITIES 2021-2022


പരിസ്ഥിതി ദിനം


2021-2022 അധ്യയന വർഷം സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളാണു നടത്തിയിയുള്ളത്. ജൂൺ 5 പരിസ്ഥിതി ദിനത്താടനുബന്ധിച്ച് 'ഒരു ചെടി നടാം നല്ല നാളേക്ക് വേണ്ടി' എന്ന പരിപാടിയിലൂടെ കുട്ടികളാട് അവരുടെ വീടുകളിൽ ഒരു ചെടി നടാനും കുട്ടികൾ നൽകുന്ന പരിചരണങ്ങളും ആഴ്ചയിലൊരിക്കൽ ഡയറിയിൽ എഴുതാനുള്ള പ്രവർത്തനവും കൊടുത്തു.


ചാന്ദ്രദിനം


അധ്യാപകദിന വീ
ഓസോൺ ദിനം
ഡിയോ

ജൂലൈ 21 ചന്ദ്രദിനത്താടനുബന്ധിച്ച് ചാന്ദ്രദിനാചരണത്തിലേക്ക് നയിച്ച ചരിത്ര മുഹൂർത്തങ്ങളുടെ വാർത്തകളും ചിത്രങ്ങളും ഉപയാഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ, പ്രസംഗം, ഇന്ത്യയുടെ ചാന്ദ്രമിഷൻ, ചന്ദ്രയാൻ റോക്കറ്റ് മോഡലുകൾ ,കവിതകൾ എന്നിവ ഉൾക്കാള്ളിച്ചുള്ള ഒരു വീഡിയാ തയ്യാറാക്കി. കെ .പി .എസ് .എച്ച് .എ നടത്തിയ ഓൺലൈൻ ലൂണാർ ക്വിസ്സിൽ 8, 9 ,10 ക്ലാസിലെ കുട്ടികൾ പങ്കെടുത്തു.


അധ്യാപക ദിനം


സെപ്റ്റംബർ 5 അധ്യാപക ദിനത്താടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ വീഡിയാ ശ്രദ്ധേയമായി.


ഓസോൺ ദിനം


സെപ്റ്റംബർ 16 ഓസാൺ ദിനവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമ്മാണവും ഓസാൺദിന ക്വിസ് മത്സരവും നടത്തി. ഹൈസ്കൂൾ വിഭാഗം ക്വിസ്സിൽ മറിയം ഹാരിസ് (X H),ഫാത്തിമ ഷഹല ( VIII C )എന്നിവർ ഒന്നാം സ്ഥാനവും ഫാത്തിമ ഹാലിയ (X F),റിസ്വാന സുബൈദ (IX D) എന്നിവർ രണ്ടാം സ്ഥാനവും ആയിഷ അംന (VIII C), ലെന (VIII H) എന്നിവർ മൂന്നാം സ്ഥാനവും നേടി.


ലോക സ്പെയ്സ് വാരാഘോഷം


സ്പേസ് വെബിനാർ

ലോക സ്പേസ് വാരാഘോഷവുമായി ബന്ധപ്പെട്ട ഒക്ടാബർ 4 മുതൽ 10 വരെ വിവിധ പരിപാടികളാണ് നടന്നത്. ഇതിൽ വിക്രം സാരാഭായി സ്പേസ് സെന്ററും ഐ .എസ് .ആർ. ഓ. യും സംയുക്തമായി നടത്തിയ പരിപാടികളുടെ വിവരങ്ങൾ താഴെ നൽകുന്നു.

1. All Kerala Inter School painting competition

2. All Kerala inter school quiz competition

3.Elocution competition

4. Space Habitat challenge

ഇതാടനുബന്ധിച്ചു നടത്തിയ ക്വിസ് ഫോർ ഡേയിൽ റിസ്വാന സുബൈദ IX D വിജയിച്ചു. കൂടാതെ 'ഫണ്ടമെന്റൽസ് ഓഫ് സ്പേസ് ടെക്നാളജി' എന്ന വിഷയത്തെക്കുറിച്ച് V.S.S.C ലെ സയൻറിസ്റ്റ് ആയ Mr. രഞ്ജിത്ത് സാറിന്റെ നേതൃത്വത്തിൽ വെബിനാറും നടന്നു.ഇതാടാപ്പംതന്നെ UL സ്പേസ് ക്ലബ് ഉം I.I.S.T തിരുവനന്തപുരവും സംയുക്തമായി നടത്തിയ Skywatch സെഷനും വെബിനാറും ശ്രദ്ധേയമായി. ചാന്ദ്രദിനത്തോടനുബന്ധിച്ച് ജൂലൈ 21-ന് സയൻസ് ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ ചാർട്ട് പ്ര‍ദർശനം, പ്രശ്നോത്തരി എന്നിവ സംഘടിപ്പിച്ചു. ചാന്ദ്രദിനാചരണത്തിലേക്കു നയിച്ച ചരിത്ര മുഹൂർത്തങ്ങളുടെ വാർത്തകളും ചിത്രങ്ങളും ഉപയോഗിച്ച് കുട്ടികൾ തയ്യാറാക്കിയ ചാർട്ടുകൾ മികച്ച നിലവാരം പുലർത്തി.

ക്വിസ് കോമ്പറ്റിഷൻ


January 15 th നു Planetarium നടത്തിയ മലബാർ റീജിയണൽ science quiz ൽ Xth std ലെ Farha Swabir, Mariyam Haris എന്നീ കുട്ടികൾ പങ്കെടുത്തു.

ക്രോമ പോസ്റ്റർ നിർമാണ മത്സരം
മിറാക്കിൾ മാജിക്‌ ഷോ
സ്‌പെക്ട്രം സയൻസ് എക്സിബിഷൻ


SCIENCIA 2K22


ഫെബ്രുവരി 28 ദേശീയ ശാസ്ത്രദിനം വ്യത്യസ്ത പരിപാടികളോടെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആഘോഷിച്ചു.'ശാസ്ത്രവും സാങ്കേതിക വിദ്യയും സുസ്ഥിര ഭാവിക്ക് ' എന്നതായിരുന്നു ഈ വർഷത്തെ തീം.

ഫെബ്രുവരി 28 നു നടത്തിയ 'Chroma' പോസ്റ്റർ നിർമാണ മത്സരം കുട്ടികളുടെ ഭാവനത്മക കഴിവുകൾ വിളിച്ചറിയിക്കുന്നതായിരുന്നു. മത്സരത്തിൽ റന സൈനബ്(9H), ജസ കെ. വി. (8G),റഷ അബ്ദുൽ ഗഫൂർ (9H) എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി.

അതേ ദിവസം നടത്തിയ 'STEM 2K22' ക്വിസ് മത്സരത്തിൽ 8E ക്ലാസ്സിലെ ഫാത്തിമ സോയ ഒന്നാം സ്ഥാനവും 10F ലെ ഫർഹ സ്വാബിർ രണ്ടാം സ്ഥാനവും കരസ്തമാക്കി.

മാർച്ച്‌ 2 നു നടത്തിയ 'Light Camera Action' എന്ന വീഡിയോ മേക്കിങ് മത്സരത്തിൽ 8B യിലെ ആയിഷ മിൻഹ,9B യിലെ ആയിഷ ഷിഫ എന്നിവർ ഒന്ന്, രണ്ട് സ്ഥാനങ്ങൾ നേടി.

ശാസ്ത്ര ആശയങ്ങൾ മാന്ത്രികവും രസകരവുമായ രീതിയിൽ അവതരിപ്പിച്ചു കുട്ടികളെ അത്ഭുതപ്പെടുത്തിയതായിരുന്നു മാർച്ച്‌ 3 നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന 'MIRACLE' സയൻസ് മാജിക്‌ ഷോ.ചെറുവാടി H. S. S ലെ സ്കൂളിലെ നാസർ സറിന്റെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്‌ നടന്നത്.സ്കൂൾ ഹെഡ്‌മിസ്ട്രെസ് കെ. എം. റഷീദ ബീഗം പരിപാടി ഉദ്ഘാടനം ചെയ്തു.

മാർച്ച്‌ 4 നു SPECTRUM സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു.സ്കൂൾ പ്രിൻസിപ്പൽ അബ്ദു sir പരിപാടി ഉദ്ഘാടനം ചെയ്തു.എക്സിബിഷന്റെ പ്രധാന ലക്ഷ്യം ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും പ്രാധാന്യം നമ്മെ ഓർമ്മിപ്പിക്കുക എന്നതായിരുന്നു. 5 മുതൽ 9 ക്ലാസ്സ്‌ വരെയുള്ള കുട്ടികളാണ് പങ്കെടുത്തത്.ധാരാളം വിദ്യാർത്ഥികൾ അവരുടെ സയൻസ് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. അന്ധരായവർക്കുള്ള ഡിജിറ്റൽ വാക്കിങ് സ്റ്റിക്ക്, വാട്ടർ ഇറിഗേഷൻ സിസ്റ്റം, സൗരയൂഥ മാതൃക തുടങ്ങിയവ ഇതിൽ പെടും.

ആകാശ വിസ്മയങ്ങളുടെ അറിവിന്റെ ചക്രവാളം വികസിപ്പിക്കുക എന്ന ലക്ഷ്യത്തിലേക്ക് ആണ് മാർച്ച്‌ 4 നു വൈകീട്ട് 5 മണി മുതൽ 9 മണി വരെ സംഘടിപ്പിച്ച "താരാപഥ ത്തിലൂടെ" എന്ന ആകാശ നിരീക്ഷണ ക്ലാസ്സ്‌ സംഘടിപ്പിച്ചത്. പരിപാടിയുടെ മുഖ്യ ആകർഷണം അമേച്വർ വാനനിരീക്ഷകനും അസ്ട്രോ കോളമിസ്റ്റുമായ സുരേന്ദ്രൻ പുന്നശ്ശേരിയുടെ ശാസ്ത്ര അധിഷ്ഠിത ക്ലാസ് ആയിരുന്നു. സ്ലൈഡുകൾ ഫലപ്രദമായി ഉപയോഗിച്ചു. ദൃശ്യവിരുന്ന് ഒരുക്കാൻ അദ്ദേഹത്തിനു സാധിച്ചു. എക്സിബിഷൻ കൺവീനർ മറിയം ബി. പി.പി സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ടി. എ. പ്രസിഡണ്ട് കെ ടി നാസർ അധ്യക്ഷനായിരുന്നു. വാർഡ് കൗൺസിലർ മുഹ്സിന. പി പരിപാടി ഉദ്ഘാടനം ചെയ്തു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് കെ. എം.റഷീദ ബീഗം, പി.ടി.എ. വൈസ് പ്രസിഡണ്ട് സാജിദ് അലി.സി. കെ. എന്നിവർ ആശംസകൾ നേർന്നു. ഹസീമ ടീച്ചർ നന്ദി പറഞ്ഞു.

വളരെ ആവേശകരമായ ട്രെഷർ ഹണ്ട് മാർച്ച്‌ 5നായിരുന്നു.ഇതിൽ 8C ക്ലാസ്സിലെ ഹനീന ഫാത്തിമ,കദീജ നിദ,ദിയ നഹാൻ എന്നിവരടങ്ങിയ ടീം വിജയിച്ചു.


രാഷ്ട്രീയ ആവിഷ്കർ അഭിയാൻ


രാഷ്ട്രീയ ആവിഷ്കർ അഭിയാൻ പരിപാടിയുടെ ഭാഗമായി URC തല ശാസ്ത്ര ക്വിസ് മത്സരത്തിൽ IXth std ലെ Risvana Subaida പങ്കെടുത്തു.