ഇംഗ്ലീഷ് ക്ലബ്ബ്

2022 - 23 അധ്യായന വർഷത്തെ ഇംഗ്ലീഷ് ക്ലബ്ബിൻറെ ഉദ്ഘാടനം 22.07.2022 വെള്ളിയാഴ്ച നടന്നു. ഇംഗ്ലീഷ് ക്ലബ്ബിൻറെ അധ്യാപികയായ ശ്രീമതി സരിത ടീച്ചർ ക്ലബ്ബ് പ്രവർത്തനങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ സ്റ്റുവർട്ട് ഹാരിസ് സാർ ഇംഗ്ലീഷ് ക്ലബ്ബിൻറെ പ്രാധാന്യത്തെക്കുറിച്ചും ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ നല്ല ഒരു സന്ദേശം നൽകി. എല്ലാ ആഴ്ചകളിലും ക്ലബ്ബ് വിളിച്ചു കൂട്ടുകയും പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യും.